യുപിയെ വിറപ്പിച്ച് സീരിയൽ കില്ലർ; 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങൾ; പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു.
ലഖ്‌നൗ: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന സീരിയൽ കില്ലർ ഗുർപ്രീത് സിംഗിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗ് യാതൊരുവിധ മുൻപരിചയവുമില്ലാത്ത മൂന്ന് പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതക പരമ്പരയുടെ ചുരുക്കം: ആദ്യ കൊലപാതകം: മെയ് 10-ന് പ്രയാഗ്‌രാജിൽ നിന്നും ചന്ദൗലിയിലേക്കുള്ള യാത്രയ്ക്കിടെ മക്രു എന്ന യുവാവിനെ ട്രെയിനിൽ വെച്ച് വെടിവെച്ചു കൊന്നു. രണ്ടാം കൊലപാതകം: തൊട്ടടുത്ത ദിവസം ജമ്മു താവി എക്സ്പ്രസ്സിൽ വെച്ച് സമാനമായ രീതിയിൽ മറ്റൊരാളെയും…

