AI girlfriend
Headlines

ദീപകിന്റെ ആത്മഹത്യയിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു

’കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയിൽ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത. സാമൂഹിക മാധ്യമത്തിൽ വിഡിയോ പങ്കുവെച്ച യുവതിക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. മെഡിക്കൽ കോളജ് പൊലീസ് ആണ് കേസടുത്തത്. യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകിയിരുന്നു. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നോർത്ത് സോൺ ഡിഐജിയോട് നിർദ്ദേശിക്കുകയും ചെയ്തു. ബസിൽ വച്ച് ലൈംഗിക അതിക്രമം…

Read More

ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഷാർജ: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ…

Read More

കേരള മന്ത്രി സഭ ചരിത്രത്തിൽ ഒരാളും പറയാത്ത വർഗീയതയാണ് സജി ചെറിയാൻ്റെത് – വി.ഡി സതീഷൻ

തിരുവനന്തപുരം:കേരള മന്ത്രിസഭയുടെ ചരിത്രത്തിലിതുവരെയും ഒരാളും പറയാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്തത്രയും വര്‍ഗീയമായ പ്രസ്താവനയാണ് സജി ചെറിയാന്റേത്. ജയിച്ചുവരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങളൊക്കെയും കുഴിച്ചുമൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കാന്‍ തീപ്പൊരി കാത്തിരിക്കുന്നവര്‍ക്ക് തീപ്പന്തം കൊടുക്കുകയാണ് സിപിഎം ചെയ്യുന്നത്. കുറേനാള്‍ കഴിയുമ്പോള്‍ പിണറായി വിജയനും വി.ഡി സതീശനുമൊക്കെ രാഷ്ട്രീയത്തില്‍ ഓര്‍മ മാത്രമാകും. പക്ഷേ, കേരളം അപ്പോഴുമുണ്ടാകും. ആ കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന പരിപാടിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്….

Read More

വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ മുസ്‌ലിം ലീഗ്, സമസ്ത നേതാക്കൾ.

മലപ്പുറം:വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരയും സിപിഎമ്മിനെതിരെയും മുസ്‌ലിം ലീഗ്. നാല് വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണമാണ് നടത്തുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് ഇടത് പക്ഷത്തിന് പ്രയോജനമുണ്ടായില്ലെന്നു മലയാളിയുടെ മണ്ണിൽ വർഗീയത ചെലവാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് സർക്കാരും സർക്കാരിനെ പിന്തുണക്കുന്നവരും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ…

Read More

മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

ഇംഫാൽ:മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു .രണ്ട് വർഷം മകൾ ജീവിച്ചത് നിരന്തര ഭയത്തിലെന്ന് അമ്മ 2023 ൽ മണിപ്പൂർ ആഭ്യന്തര കലാപത്തിനിടെ ക്രൂരമായി ബാലസംഘം ചെയ്യപ്പെട്ട ഇരുപത് വയസ്സുകാരിയാണ് രണ്ടു വർഷത്തെ ചികിത്സക്കൊടുവിൽ മരണപ്പെട്ടത്. സംഘർഷം തുടങ്ങുന്നതിനിടെ കടയിൽ പോകാനിറങ്ങിയ പെൺകുട്ടിയെ സായുധ സംഘടനകൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ ഉപദ്രവിച്ചതിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് താങ്കോൽ അംഗങ്ങളും ഉണ്ടായിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു. രണ്ടു വർഷത്തെ നിയമപോരാട്ടത്തിനിടയിൽ കേസ് സിബിഐക്ക് കൈമാറിയെങ്കിലും…

Read More

ഇന്ത്യയിൽ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരൻ ആരെന്നറിയാമോ? ചോദ്യം പി വി അൻവറിൻ്റെത്.

കോഴിക്കോട്: ബേപ്പൂരിൽ അംഗത്തിന് ഇറങ്ങിയ പി.വി അൻവർ പിണറായിയെ ലക്ഷ്യം വെച്ച് ചോദ്യങ്ങളുമായി രംഗത്ത് .ഇന്ത്യയിൽ ആഢം ബർ ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ് ആരെന്നാണ് ചോദ്യം വിദേശ യാത്ര കേരളത്തിന് എന്ത് നിക്ഷേപമാണ് കൊണ്ടു വന്നതെന്ന് അൻവറിൻ്റെ ഫെയ്സ്ബുക്കിലാണ് ചോദ്യം അൻവറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇന്ത്യയിൽ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരൻ ആരെന്നറിയാമോ പത്തു വർഷത്തിനുള്ളിൽ നടത്തിയ വിദേശയാത്രകൾ…. യുഎഇ,അമേരിക്ക,ഇംഗ്ലണ്ട്,ജപ്പാൻ,ദക്ഷിണ കൊറിയ,ഫിൻലാൻഡ്,നോർവേ,സ്വിറ്റ്സർലൻഡ്,ഫ്രാൻസ്,ബഹറൈൻ,നെതർലന്റ്സ്,ഖത്തർ…ഇങ്ങനെ നീളുന്നു. വിദേശ നിക്ഷേപം കൊണ്ടുവരാനാണത്രേ ഈ യാത്രകളെല്ലാം…!!!!! കുടുംബവുമൊത്തുള്ള ഈ സന്ദർശനങ്ങൾ കാരണം…

Read More

ഡാറ്റ തീരും എന്ന് പേടിക്കണ്ട; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി 3300 ജിബി ഡാറ്റ കുറഞ്ഞ നിരക്ക് .

ദില്ലി:ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 50 എംബിപിഎസ് വേഗമുള്ള പ്രതിമാസ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാനിനാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 399 രൂപയാണ് ഈ പ്ലാനിന് ബിഎസ്എന്‍എല്‍ മാസംതോറും ഈടാക്കുന്നത്. സ്‌പാര്‍ക്ക് പ്ലാനില്‍ ബിഎസ്എന്‍എല്‍ പ്രതിമാസം 3300 ജിബി ഡാറ്റയാണ് ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍…

Read More

തെക്കൻ സ്‌പെയിനിൽ നടന്ന അതിവേഗ ട്രെയിൻ അപകടം ; 39 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ്:തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് കുറഞ്ഞത് 39 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഒരു ദശാബ്ദത്തിലേറെയായിരാജ്യത്തെ ഏറ്റവും മാരകമായ റെയിൽ അപകടങ്ങളിലൊന്നാണിത്. തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് 360 കിലോമീറ്റർ തെക്ക് ഭാഗത്തായി കോർഡോബ പ്രവിശ്യയിലെ പട്ടണമായ അഡമുസിനടുത്താണ് പ്രാദേശിക സമയം വൈകുന്നേരം 7.45 ന് അപകടം നടന്നതെന്ന് സ്പെയിനിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാലഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന സ്വകാര്യ അതിവേഗ റെയിൽ ഓപ്പറേറ്റർ ഇറിയോ ഓടിച്ചിരുന്ന ട്രെയിനിന്റെ ടെയിൽ…

Read More

കാസർകോട് കുമ്പളയിൽ വൻ കവർച്ച, 29 പവൻ കവർന്നു.

കാസർകോട് :കുമ്പളയിൽ വൻ കവർച്. കുമ്പ നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും കാൽലക്ഷത്തിന്റെ വെള്ളിയും , 5000 രൂപയും കവർന്നു. കാസർകോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്.വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളി ആഭരണങ്ങളും 5,000 രൂപയും കവര്‍ന്നു. നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേ‌സ്ലെറ്റ്, വലിയ മാല, കമ്മൽ, കുട്ടികളുടെ മാല, സ്വർണവള, കല്ലുവെച്ച മാല തുടങ്ങിയ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 35…

Read More

വാളയാറില്‍ ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍; യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനമെന്ന് മൊഴി

വാളയാർ :പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാന്‍ രൂപേഷ് ഡാന്‍സാഫ് സംഘത്തോട് പറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കാറില്‍ കടത്തുകയായിരുന്നു പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ്…

Read More