AI girlfriend
Headlines

വാളയാറില്‍ ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍; യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനമെന്ന് മൊഴി

വാളയാർ :പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാന്‍ രൂപേഷ് ഡാന്‍സാഫ് സംഘത്തോട് പറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കാറില്‍ കടത്തുകയായിരുന്നു പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ്…

Read More

വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ

ഇന്‍ഡോര്‍ :ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിഡ്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിന് ജയിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മുറപടി ബാറ്റിംഗില്‍ ഇന്ത്യ 46 ഓവറില്‍ 296ന് എല്ലാവരും പുറത്താവുകയായിരുന്നു. 108 പന്തില്‍ 124…

Read More

ഫാറൂഖ് കോളേജ് അധ്യാപകൻ പ്രഫ.എം മൊയതീൻ കുട്ടി നിര്യാതനായി.

വള്ളുവമ്പ്രം : വിദ്യാഭ്യാസ , പത്ര പ്രവർത്തനരംഗത്തും, മികവുറ്റ സംഘാടന കനായും വ്യക്തി മുദ്ര പതിപ്പിച്ച ഫാറൂഖ് കോളേജ് അധ്യാപകനായ വള്ളുവമ്പ്രം സ്വദ്വേശി പ്രഫ.എം മൊയതീൻ കുട്ട നിര്യാതനായി സംസ്ഥാനത്ത് പ്രൈവറ്റായി പരീക്ഷ എഴുതി MA അറബിക്കിൽ ഫസ്‌റ്റ് റാങ്ക് ലഭിച്ച വ്യക്തയായിരുന്നു. അരിക്കോട് സുല്ലമുസ്സലാമിലും ഫറൂഖ് റൗദത്തിൽ ഉലൂമിലും  അധ്യാപകനായിരുന്നു. 1960 ൽ ദൽഹി ഓൾ ഇന്ത്യ റേഡിയോവിൽ ജോലി ലഭിച്ചു. 1961 ൽ ഫറോഖ് കോളേജ്ൽ ചേർന്നു. 24 വർഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചു…

Read More

എസ്ഐആറില്‍ പുതിയ പാസ്പോർട്ടുകാരുടെ പേര് ചേർക്കാൻ കഴിയാത്തത് പരിഹരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

പാലക്കാട്:എസ്ഐആറില്‍ പുതിയ പാസ്പോർട്ടുകാരുടെ പേര് ചേർക്കാൻ കഴിയാത്തത് പരിഹരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പാസ്പോർട്ട് നമ്പർ എൻറർ ചെയ്യുന്നതിലെ നിയന്ത്രണമാണ് നീക്കിയത്. പാസ്പോർട്ടിൽ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്ന നമ്പറുള്ളവർക്ക് നേരത്തെ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പ്രവാസി വോട്ടർ എന്ന ഗണത്തിൽ വോട്ട് ചേർക്കാൻ കഴിയുക. ഇതിന് പാസ്പോർട്ട് നമ്പർ നിർബന്ധമാണ്. പഴയ പാസ്പോര്‍ട്ടുകളിൽ ആദ്യം ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു അക്ഷരവും പിന്നീട് 7 സംഖ്യകളുമാണ് ഉണ്ടാവുക . ഈ രീതിയിൽ ഉള്ള പാസ്പോർട്ട്…

Read More

ദമ്പതികളെ വെട്ടിക്കൊന്നു, 4 വയസ്സുകാരന് ഗുരുതര പരിക്ക് . ബന്ധു പിടിയിൽ

പാലക്കാട് ∙ ഒറ്റപ്പാലം നഗരത്തോടു ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റു മരിച്ച  നിലയിൽ കണ്ടെത്ത. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണു മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു വയസ്സുകാരനുമായി വീടിനു പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക്…

Read More

സോഷ്യൽ മീഡിയയിൽ യുവതി പോസ്റ്റ് ചെയ്ത വീഡി യോയിൽ മനം നൊന്ത് വസ്ത്ര വ്യാപാരി ആത്മഹത്യ ചെയ്ത സംഭവ ത്തിൽ യുവതി ക്കെതിരെ പരക്കെ വിമർശനം

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ യുവതി പോസ്റ്റ് ചെയ്ത വീഡിയോയിൽ മനം നൊന്ത് വസ്ത്രവ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ പരക്കെ വിമർശന ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41ജീവനൊടുക്കിയത്’ ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട്…

Read More

കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ട് മക്കളും മുങ്ങിമരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ പറപ്പൂർ വീണാലുക്കലിൽ ഉമ്മയും മക്കളും മുങ്ങിമരിച്ചു. താഴേക്കാട്ട് പടിയിലുള്ള പള്ളി കുളത്തിൽ വൈകുന്നേരത്തോടെയാണ് അപകടം. വീണാലുക്കൽ സ്വദേശി സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരിച്ചത്. പ്രദേശവാസികൾ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. മരിച്ച ഉമ്മയും മക്കളും ഇതിനായി എത്തിയതായിരുന്നു. ഒരു കുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉമ്മയും രണ്ടാമത്തെ കുട്ടിയും മരിച്ചത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

സമാപനത്തിന് പൂര നഗരി നിറഞ്ഞൊഴുകി, 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സ വത്തില്‍ കിരീടം കണ്ണൂരിന് .

തൃശൂർ :64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കണ്ണൂരിന്  മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ മറികടന്ന് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്. 1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായിഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലുംഅവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്. ഇതിനിടെ സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ…

Read More

എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചിൽ

കൊച്ചി:എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചില തുടരുകയാണ്. എളമക്കര ഭവന്സ് സ്കൂളിന് സമീപം ജനുവരി 15നായിരുന്നു അപകടം.  കുട്ടി തീവ്രപരിചരണ വിഭാഗത്തില് കാറിന്റെ ഇടിയുടെ ആഘാതത്തില് തെറിച്ചുവീണ വിദ്യാര്ഥിനിയുടെ ആന്തരികാവയവങ്ങള്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിശോധനയില് കരളില് രക്തസ്രാവം (Liver hemorrhage) കണ്ടെത്തിയതിനെ തുടര്ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. അപകടം നടന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന് പോലും തയ്യാറാകാതെ ഡ്രൈവര് വാഹനം…

Read More

വെള്ളാപ്പള്ളിയെ ചേർത്ത് പിടിച്ച് കെ ടി ജലീൽ – മലപ്പുറത്തെ ക്കുറിച്ച് പറഞ്ഞാൽ എങ്ങനെ യാണ് അത് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകുക .

മലപ്പുറം: മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി ജലീൽ എംഎൽഎ. മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകുകയെന്നും കെ.ടി ജലീല് ചോദിച്ചു. മുസ്‍ലിം ലീഗിൽ നിന്നുണ്ടായ തിക്താനുഭവമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കാരണമെന്നും പരാമർശം മുസ്‍ലിംകള്‍ക്കെതിരാണ് എന്ന് വ്യാഖ്യാനിക്കുന്നത് ലീഗ് ആണെന്നും അത് അപകടകരമാണെന്നും കെ.ടി ജലീൽ ‘വെള്ളാപ്പള്ളി ഒരു സംഘടനയുടെ നേതാവാണ്. മുസ്‍ലിം ലീഗിൽ നിന്ന് ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞത്. മലപ്പുറം…

Read More