AI girlfriend
Headlines

സ്വർണ്ണ കപ്പ് ആർക്ക് ഇന്നറിയാം 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും

തൃശ്ശൂര്‍:  64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങു. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശ്ശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും കൈമാറും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും….

Read More

അലപ്പോക്ക് നേരെ സൈനിക നടപടി ; കുര്‍ദിഷ് വംശജരുടെ പൗരത്വ പ്രതിസന്ധി പരിഹരിക്കും കുര്‍ദിഷ് ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും –

ദമാസ്‌ക്കസ്‌: വടക്കന്‍ സിറിയയിലെ അലപ്പോ നഗരത്തിന് കിഴക്ക് കുര്‍ദിഷ് നിയന്ത്രണത്തിലുള്ള മേഖലകളില്‍ ശക്തമായ ആക്രമണം ആരംഭിച്ച് സിറിയന്‍ സൈന്യം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ താവളമായ ഡേ ഹാഫര്‍ ലക്ഷ്യമിട്ടാണ് സൈനിക നടപടി. അലപ്പോ നഗരത്തിന് നേരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കുര്‍ദിഷ് സേന ഈ പ്രദേശം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൈന്യത്തിന്റെ നീക്കം. ആക്രമണത്തിന് മുന്നോടിയായി സൈന്യം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നാലായിരത്തോളം ആളുകള്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ തങ്ങളുടെ സേനയെ…

Read More

ദുരന്ത ഓർമകളെ അതിജീവിച്ച ചൂരൽ മലകലയിൽ കൊട്ടിക്കയറി

തൃശ്ശൂർ :  കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരൽമല ഉരുപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ഇരുൾ നിറഞ്ഞ രാത്രിയുടെ ഓർമ്മയ്ക്ക് മേൽ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളർമലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും. ഉണ്ണി മാഷിൻ്റെ നേതൃത്വത്തിൽ കലോത്സവത്തിൽപങ്കെടുക്കാനെത്തിയവയനാടിന്റെ കുട്ടികളെ കാണാൻ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വേദിയിലെത്തി. മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സർക്കാർ അവരെ ചേർത്ത് നിർത്തുന്നതിന്റെ അടയാളപ്പെടുത്തൽ…

Read More

ആഴക്ക ടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യ ബന്ധനം; 3 ബോട്ടു കൾക്ക് 6.6 ലക്ഷം പിഴ

കോഴിക്കോട്:ബേപ്പൂർ ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യബന്ധനം നടത്തിയ 3 ബോട്ടുകൾക്ക് 6.6 ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ് അധികൃതർ. ദക്ഷിണ കർണാടക ഉഡുപ്പി സ്വദേശി എം.ബി.അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള നിഹാലി സാഗർ, മംഗളൂരു സ്വദേശി സുനിൽകുമാറിന്റെ ദുർഗാംബ, തമിഴ്നാട് കുളച്ചൽ സ്വദേശി അന്തോണിയുടെ സെന്റ് മൈക്കിൾ എന്നീ ബോട്ടുകൾക്കാണു പിഴ ചുമത്തിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി മറൈൻ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ പുലർച്ചെ 2.30ന് നടത്തിയ പരിശോധനയിൽ ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നാണ് അയൽസംസ്ഥാന…

Read More

കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ഫീസില്ലാതെ അധിക ലോഡ് നിയമവിധേയമാക്കാം, അവസരം മാർച്ച് 31 വരെ

തിരുവനന്തപുരം: വീടുകളിലോ സ്ഥാപനങ്ങളിലോ വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ പിഴയും നിയമനടപടികളും ഒഴിവാക്കാൻ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി ലഘൂകരിച്ചു. 2026 മാർച്ച്‌ 31 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനായി സാധാരണ ഈടാക്കാറുള്ള പ്രധാന ഫീസുകള്‍ കെഎസ്‌ഇബി ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നല്‍കേണ്ടതില്ല. അധിക ലോഡ് നല്‍കുന്നതിനായി വിതരണ…

Read More

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

​കോഴിക്കോട്: കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നുകഴിഞ്ഞ ഞായറാഴ്ച രാവിലെ 7. 30 ഓടെയാണ് ഗുരുതര പരുക്കുകളോടെ പ്രജീഷിനെ കണ്ടെത്തിയത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ദുരൂഹത സംശയിച്ച് കുടുംബം പരാതി നൽകിയിരുന്നു.

Read More

മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തിരുവല്ല കോടതിയുടെതാണ് വിധി. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യഹരജി സമർപ്പിക്കുമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിൻ്റെ വാദം. പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് 31 വയസുകാരിയെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ചാണ് രാഹുൽ ബലാത്സംഗം ചെയ്തത്. പിന്നീട് അതിജീവിത പരാതി…

Read More

14 കാരി യുടെ കൊലപാതകത്തിൻ്റെ ഞെട്ടൻ മാറാതെ ഗ്രാമം. കൊലയാളിയായി മാറിയ ആൺ സുഹൃത്ത് വെ ള്ളം ചോദിച്ചെ ത്തിയത് ആക്കു മ്പാറയിലെ വീട്ടിൽ

വണ്ടൂർ (മലപ്പുറം): 14 കാരി യുടെ കൊലപാതകത്തിൻ്റെ ഞെട്ടൻ മാറാതെ ഗ്രാമം. കൊലയാളിയായി മാറിയ ആൺ സുഹൃത്ത്കൃത്യം നടത്തി നേരെ നടന്നു വന്നത് ആക്കുംമ്പാറിലെ പൂവത്തി ഫാത്തിമയുടെ വീട്ടിൽ മൂന്നു കിലോ മീറ്റർ നടന്നാണ് ഇവിടെ എത്തിയത് വെള്ളം ചോദിച്ച കുട്ടിക്ക് വെള്ളം കൊടുത്തു. വീട്ടിലെത്തിയാൽ വിളിക്കണമെന്ന് ഉപദേശിച്ച്, വഴികാണിച്ചാണ് പറഞ്ഞുവിട്ടത്. വ്യാഴാഴ്ച രാത്രി 8.30ന് ഇശാ നമസ്‌കാരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഭയന്നുവിറച്ച നിലയിൽ ആൺകുട്ടി വെള്ളം ചോദിച്ച് ഫാത്തിമയുടെ വീട്ടിലെത്തിയത്. കാര്യമന്വേഷിച്ചപ്പോള്‍ വണ്ടൂരിലെ ഒരു കടയില്‍ ജോലി…

Read More

സിപിഎം ബിജെപിയിലേക്ക് പാലം പണിയുകയാ ണെന്ന് യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ.

കുറ്റിക്കാട്ടൂർ: സിപിഎം ബിജെപിയിലേക്ക് പാലം പണിയുക ണെന്ന് വനിത യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹലിയ കുറ്റിക്കാട്ടൂർ മുസ്ലിം ലീഗ്  കമ്മറ്റി പൊതാത്ത് മുഹമ്മദ് ഹാജിഅനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ജനപ്രതിനികൾക്കുള്ള സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് വ്യക്തമായതായും കോഴിക്കോട് കോർപ്പറേഷൻ തെരഞെടുപ്പിൽ അതിൻറെ ആവർത്തനമാണ് നടന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ എടി ബഷീർ അധ്യക്ഷത വഹിച്ചു. എന്നിവർ സംസാരിച്ചു തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളായ ഫാത്വിമ തഹ് ലിയ, സീന അശോക്…

Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടാളുടെ പരിക്ക് ഗുരുതരം.

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു .  17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടാളുടെ പരിക്ക് ഗുരുതരമാണ് വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ ആയ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികിൽസയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട്…

Read More