AI girlfriend

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്….

Read More

ശരീരത്തിൽ രഹസ്യ ഭാഗത്ത് ഒളിച്ചു കടത്തിയ 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

വയനാട് : സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഹരി വിരുദ്ധ സ്‌കോഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്….

Read More

ക്ലോസെയുടെ ചരിത്രനേട്ട ത്തിലേക്ക് കുതിച്ച് അർജ ൻ്റീനൽ രാജ കുമാരൻ

കാൻസാസ് സിറ്റി: 2026 ലെ ഫിഫ ലോക കപ്പിൽ പുതിയ ഒരു ചരിത്രം കൂടി പിറന്നു മാന്ത്രിക ഫുട്ബാളിലെ ഇതിഹാസ താരം ലയണൽ മെസ്സി ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെ ഒറ്റയ്ക്ക് ഭരിച്ച ആ സിംഹാസനത്തിലേക്ക് കയറിയിരുന്ന അർജന്റീനയുടെ രാജകുമാരനായി 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയയെ തകർത്തെറിഞ്ഞ് ലയണൽ മെസ്സി ഹാട്രിക് കുറിച്ചപ്പോൾ, തകർന്നത് പെലെയുടെ റെക്കോർഡുകൾ മാത്രമല്ല; ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ക്ലോസെയുടെ 16 ഗോളുകളുടെ സർവ്വകാ…

Read More

എംബാപ്പെ ഷോയില്‍ ഫ്രാൻസിന് കുതിപ്പ് . സെനഗലിനെ 3 -1 ന് വീഴ്ത്തി

 കിലിയന്‍ എംബപെയുടെ ഇരട്ടഗോളില്‍ സെനഗലിനെ 3–1ന് തകര്‍ത്ത് ഫ്രാന്‍സ്. ഫ്രാന്‍സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ നേട്ടം 14 ആയി. മെസിയെ പിന്നിലാക്കിയ എംബപെയ്ക്ക് മുന്നിലുള്ളത് ബ്രസീലന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ ക്ലോസെയും മാത്രമാണ്.എംബാപ്പെ ഷോയില്‍ ഫ്രാൻസിന്ലോകകപ്പ് ഫുട്ബോളിൽ ഗംഭീര തുടക്കം. ആദ്യ പകുതിയിൽ ആഫ്രിക്കൻ ടീം കരുത്തുകാട്ടിയെങ്കിലും, രണ്ടാം പകുതിയിൽ ഫ്രഞ്ച് താരനിരയുടെ മികവിനു മുന്നിൽ അടിതെറ്റി. 66-ാം മിനിറ്റിൽ സെനഗൽ പ്രതിരോധപ്പൂട്ട് തകർത്ത് കിലിയന്‍ എംബപെ.പകരക്കാരനായിറങ്ങിയ ബ്രാഡ്‌ലി ബാർക്കോള…

Read More

സംസ്ഥാനത്ത് ഭവന സെൻസസിന് തുടക്കമായി :സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം

തിരുവനന്തപുരം:രാജ്യത്ത് 16 -ാമത്തെ തും സ്വാതന്ത്രത്തിന് ശേഷമുള്ള എട്ടാമത്തെതുമായ ഭവന സെൻസസിന് തുടക്കമായി. ഭവന സെൻസസിന്റെ ഭാഗമായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പക്കാനുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വന്തമായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി. ഗവർണറാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സെൻസസ് നോഡൽ ഓഫിസറുമായ കെ. ബിജു, സെൻസസ് ഡയറക്ടർ…

Read More

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു

വടകര: ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവിന് തിരികൊളുത്താൻ നിർമിച്ച’കാഫിർ സ്‌ക്രീൻ ഷോട്ട്’ പ്രതിയെ എസ് ഐ. ടി അറസ്റ്റ് ചെയ്തു സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവു P ഡി.വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി മെംബറും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‍കറിനെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത് വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജിതിൻ ഭാസ്കറിനാണ് ആദ്യം പോസ്റ്റ് ഫോർവേഡ്…

Read More

ഞാൻ വളരെ ദൂരെക്ക് പോകുന്നു’ എങ്ങോട്ടാണെന്ന് എനിക്കറിയില്ല” നീറ്റ് പരീക്ഷ ക്രമക്കേട് ; ആത്മ ഹത്യ കുറിപ്പെഴുതി ഒരു വിദ്യാർഥിയുടെ കൂടി ജീവനെടുത്തു.

ജയ്പ്പൂർ: നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് സമ്മർദ്ദം നേരിട്ട ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നിന്നുള്ള 22 വയസ്സുള്ള നീറ്റ് പരീക്ഷാർത്ഥി ആത്മഹത്യ കുറിപ്പെഴുതി ജീവനെടുത്തു. ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ്, രാജ്യത്തെ ഏറ്റവും വലിയ കോച്ചിംഗ് ഹബ്ബുകളിലൊന്നായ സിക്കറിൽ ഒരു മാസത്തിനിടയിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥിയാണ് ഉമേഷ് മാലി മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ മൂന്നാമത്തെ ശ്രമത്തിന് തയ്യാറെടുക്കുകയായിരുന്നു ഉമേഷ്…

Read More

ഭരണഘടനാ പരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലും ആർ എസ് എസ് നിയമത്തിനതീതമല്ല . മോഹൻ ഭഗതിന് തുറന്ന കത്തെഴുതി കർണ്ണാടക ആഭ്യന്തര മന്ത്രി.

ബംഗളുരു: ആര്‍എസ്എസിനെ വിടാതെ കര്‍ശന നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ തുറന്ന കത്തെഴുതി. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും നിയമസാധുതയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത്. കത്തിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു പ്രിയപ്പെട്ട മോഹന്‍ ഭാഗവത് ജി, ആദ്യമായി, രാഷ്ട്രീയ സ്വയംസേവക് സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ എന്റെ…

Read More

കോഴിക്കോട് കക്കട്ടിൽ ലോറിയിൽ കല്ലിറക്കാൻ എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് കക്കട്ടിൽ ലോറിയിൽ കല്ലിറക്കാൻ എത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച. കണ്ണൂർ നെല്ലിക്കുറ്റി ചളിമ്പറമ്പ് താന്നിക്കൽ സാജുവിന്റെ മകൻ അനീഷ് (23) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ കക്കട്ടിൽ വെച്ചായിരുന്നു സംഭവം. കല്ലിറക്കാനുള്ള ജോലിക്കായി വന്നതായിരുന്നു അനീഷ്. യാത്രാമധ്യേ വാഹനത്തിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി…

Read More

കളിയിലും കാര്യം കലർത്തി യു.എസ്., കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെ ഇറാൻ ടീമിനെ മെക്സിക്കോയിലെക്ക് വിട്ടു

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം, കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യുഎസ് അധികൃതർ നിർദ്ദേശം നൽകിയത്.യുഎസിന്റെ ഈ നിലപാടിനെതിരെ ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന്…

Read More