പിണറായിയുടെ ഗൺമാൻ മാരെ സഹായിക്കുന്ന തിനായി എം.ആർ അജിത്കുമാറിൻ്റെ ഇടപെടൽ; എ.ഡി. ജി.പി ഓഫീസിൽ എസ് ഐ ടി പരിശോധന
തിരുവനന്തപുരം:യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജികുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും ഉൾപ്പെടെ എസ്ഐടി പരിശോധിച്ചു. ഇന്നലെയാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന. നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിലാണ് എസ്ഐടിയുടെ നീക്കം. ഗൺമാൻമാരെ സഹായിക്കുന്നതിനായി എം.ആർ അജിത്കുമാർകേസ് ഡയറി തിരുത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് എസ്ഐടി നടപടികൾ…

