AI girlfriend

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍…

Read More

കോഴിക്കോട് നടക്കാവ് വി കോയക്കുട്ടി ഹാജി നിര്യാതനായി

കോഴിക്കോട് : ടി കെ പരീക്കുട്ടി ഹാജിയുടെ മകനും നടക്കാവ് സി എച്ച് പള്ളി പ്രസിഡണ്ടുമായ വി കോയക്കുട്ടി ( 79) നിര്യാതനായി. കളരാന്തിരി പള്ളി മുതവല്ലി, നടക്കാവ് അൻവാറുൽ ഇസ്ലാം സംഘം പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിക്കുന്നു. ഭാര്യ: ഹൈദ്രോസ് വക്കീലിന്റെ മകൾ സൈനബ.മക്കൾ: ജനീഷ് ,ജബീന, ജസ്ന (യു എസ് എ) . മരുമക്കൾ: സാബിറ, ടി ടി പി അലി (കൂത്തുപറമ്പ്) സുഹൈൽ ഈസ (യു എസ് എ ). സഹോദരങ്ങൾ: അഡ്വ…

Read More

സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം:സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.കേരളത്തെ തുറമുഖ ന​ഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം. മിഷൻ സമുദ്ര എന്ന് പേരി‌ട്ടിരിക്കുന്ന പദ്ധതി 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കും. ഇത് കേരളത്തെ പോർട്ട് സിറ്റിയാക്കി മാറ്റും. മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം…

Read More

ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നു ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂ – അശോക് ഗെഹ് ലോട്ട്

ജയ്പൂർ :ഇന്ത്യ ഫലത്തിൽ ഒരു “ഹിന്ദു രാഷ്ട്രം” ആയി മാറിയിരിക്കുന്നുവെന്നും കോൺഗ്രസിൻ്റെ നിലപാടുകൾ ഇതിന് ആക്ക കൂട്ടിയിട്ടുണ്ടെന്നും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. ഒരു ഔപചാരിക പ്രഖ്യാപനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അദ്ദേഹം ആരോപിച്ചു. ഒരു പരിപാടിയിൽ സംസാരിക്കവെ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ അരികുവൽക്കരിക്കപ്പെടുന്നുണ്ടെന്നും, മുൻകാലങ്ങളിൽ ബി.ജെ. പി ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഉയർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം വാദിച്ചു. രാജ്യം ഇതിനകം ഒരു ഹിന്ദു…

Read More

ഫൗളിൽ മുന്നിട്ട് ഖത്തർ, ഗോളടിച്ച് കനഡ 6 -0

വാൻകൂവർ ( കനഡ )എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ച് കാനഡ. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ്(29,45+3, 90+2) ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ട് റെഡ് കാർഡകളിൽ എട്ടു പേരായി ചുരുങ്ങിയ ഖത്തറിന് വലിയ തിരിച്ചടിയാണ് നേരിട്ടത് തുടർച്ചയായ ഗോളുകളുമായി കാനഡ കളം നിറഞ്ഞപ്പോൾ തുടർച്ചയായ ഫൗളുകൾ മാത്രമായിരുന്നു വാന്‍കൂവർ സ്റ്റേഡിയത്തിൽ ഖത്തറിന്റെ മറുപടിയായുണ്ടായിരുന്നത്. കൂട്ടത്തിലൊരു ഫൗളിൽ കനേഡിയൻ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. ഒന്നിനു പിറകേ ഒന്നായി ആറു ഗോളുകൾ കാനഡ അടിച്ചുകൂട്ടിയപ്പോൾ, ഹാട്രിക് പൂർത്തിയാക്കി…

Read More

ദലിതനായ ഖാർഗെക്ക് ആർ. എസ്. എസിൽ എന്ത് കാര്യം’ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ക്കെതിരെ ജാധി അധിക്ഷേ പവുമായി ബി.ജെ.പി എം.പി

ബംഗളരു: സവർണ്ണ ജാതി ബോധം വ്യക്തമാക്കി ആർ എസ് എസ് എസ്.എസ് നിയമപരമായ സംഘടനയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരയാണ് ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി രമേശ് ജിഗജിനാഗിരി രംഗത്ത് വന്നത് വിജയപുരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രമുഖ ദലിത് നേതാവ് കൂടിയായ പ്രിയങ്ക് ഖാർഗെയുടെ ജാതിയെ പരാമർശിച്ച് ജിഗജിനാഗി വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ദലിതനായ ഖാർഗെക്ക് എന്ത് യോഗ്യതയാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരു ദലിത് വ്യക്തി…

Read More

ഗ്യാസ് വിലവർധനവിനെതിരെ വിമന്‍ ഇന്ത്യ മൂവ്മെന്റ് കുന്നമംഗലം മണ്ഡലം പ്രതിഷേധ ധർണ്ണ

കുന്നമംഗലം : പാചകവാതക വിലവർധനവിനെതിരെ ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുംന്ദമംഗലം മണ്ഡലം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ്ണ വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷബ്ന തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ സാധാരണക്കാരെ ഒരു ദുരന്തത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അവർ പറഞ്ഞു. അംബാനിക്കും അദാനിക്കും കോർപ്പറേറ്റ് കുത്തകകൾക്കും രാജ്യത്തെ വിറ്റ് തുലക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് എന്നും ഷബ്ന തച്ചംപൊയിൽ പറഞ്ഞു. കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ഷർജീന അധ്യക്ഷയായ ധർണയിൽ സെക്രട്ടറി സീനത്ത് സ്വാഗതം…

Read More

യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു

ദുബായ് : യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് യു.എ. കാബിനറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം.ഉത്തരവ് പ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ടുകൾ ഉണ്ടാക്കാനോ അവ ഉപയോഗിക്കാനോ അനുമതിയുണ്ടായിരിക്കില്ല.15-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കർശനമായ രക്ഷാകർതൃ നിയന്ത്രണങ്ങളോടെയും, സമയപരിധിയോടെയും മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുള്ളൂ.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാൻ…

Read More

മയക്കുമരുന്ന് വാഹനത്തിൽ കടത്തി എന്നാരോപിച്ച് നിർത്താതെ പോയ വാഹനത്തിലെ യുവതിക്കും യുവാവിനും നാട്ടുകാരുടെ ക്രൂര മർദ്ദനം

കോഴിക്കോട് : മയക്കുമരുന്ന് വാഹനത്തിൽ കടത്തി എന്നാരോപിച്ച ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ ക്രൂരമായി മർദ്ധിച്ചു. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിലാണ് സംഭവം. മന്താട്ടിൽ അജ്മലിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് പൊലീസ് സാന്നിധ്യത്തിൽ ആൾക്കൂട്ടം മർദിക്കുകയും വിചാരണ നടത്തുകയും ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് തല്ലിയത്. അടിപിടി കേസും മയക്ക് മരുന്ന് കച്ചവടവും അടക്കം നിരവധി കേസുകളിൽ പ്രതിയായ അജ്മലിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ…

Read More

ലഹരിക്കടിമയായ യുവാവ് പള്ളിയിൽ കയറി ജീവനക്കാരനടക്കം മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു.

കണ്ണൂർ :  കണ്ണൂർ പിലാത്തറയിലെ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു.പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്.കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ കാസർകോട് ബേഡകം സ്വദേശി സിയാദ് അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പൊലീസ് പറഞ്ഞു.ബുധൻ രാത്രി 10.45…

Read More