AI girlfriend
Headlines

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

കയ്പമംഗലം: ( തൃശൂർ) ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് കോളേജ് വിദ്യാർഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്….

Read More

ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണി ഞ്ഞൊരുങ്ങിയ ശോഭ യാത്ര നഗര വീഥിയെ വർണ്ണാഭമാക്കി

സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങി“ പതിനായിരക്കണക്കിന് കുരുന്നുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശോഭായാത്രകളുടെ ഭാഗമായി മാറി. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിൽ കുരുന്നുകളോടൊപ്പം വലിയ തോതിൽ മാതാപിതാക്കളും പങ്കെടുത്തു. “തലസ്ഥാന നഗരിയിൽ ഒട്ടും ആവേശം ചോരാതെയാണ് ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥികൾ എത്തിച്ചേർന്നു. തിരുവനന്തപുരം…

Read More

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റെ പദധതി. പി ജയരാജൻ

കണ്ണൂര്‍ | ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സി പി എം നേതാവ് പി ജയരാജന്‍. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടിരുന്നത് ചതയദിന ഘോഷയാത്രകള്‍ മാത്രമായിരുന്നുവെന്നും സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍…

Read More

സഭയിലുള്ള സ്ത്രീകൾ വിവാഹം കഴിക്കുന്നതിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധ മാക്കണമെന്ന് റവ.ഡോ. കെ തോമസ്

സഭയിലുള്ളവർ നിയമപരമായി വിവാഹം കഴിക്കുന്നതിനു മുൻപ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്നു വിവാഹിതയാകുന്ന യുവതി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ.ഡോ. കെ തോമസ.ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന മാര്‍ത്തോമസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്.’കർണാടക സർക്കാർ എല്ലാ ക്യാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ്മ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമായതിനുശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്നു.27 വയസ്സുള്ള മകളെ മണവാട്ടിയായി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ അവൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ കഴിയണം’…

Read More

സിജെപിക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ഡല്‍ഹി പൊലീസ്

ന്യൂഡൽഹി:സിജെപിക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി ഡല്‍ഹി പൊലീസ. ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 72 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. എഫ്‌ഐആറില്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ തത്കാലം പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. വൈകുന്നേരം വീണ്ടുമെത്തി നടപടികളിലെ പുരോഗതി പരിശോധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. “ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച് തലയോട്ടി തകര്‍ത്തെന്നും ബിജെപി നേതാക്കളായ കപില്‍…

Read More

സ്‌കൂൾ ബസ്സിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: ബത്തേരിയിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിനുള്ളിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്. ​ചുള്ളിയോട് റോഡിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ബസിന്റെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

Read More

സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകി എന്നുപറയുന്നത് ശരിയല്ല. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുരം.

കോഴിക്കോട് :സ്ത്രീകൾക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂർ മർകസിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവർക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാൻ വെറുതേ കൊടുക്കുന്നു’ സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകി എന്നുപറയുന്നത് ശരിയല്ല. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുര പറഞ്ഞു. തൃശ്ശൂരിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു…

Read More

മുസ്​ലിം​ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു.

തിരുവനന്തപുരം:പ്രമുഖ സാമൂഹിക പ്രവർത്തകനും മുസ്​ലിം​ലീഗ് നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു മൂന്ന്​ മാസമായി അസുഖ ബാധിതനായി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം​. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്‍റായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ല കൺവീനർ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്,…

Read More

ത്രിപുരയിൽ മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷകർ.

അഗർത്തല :ത്രിപുരയിൽ മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷക ജലീലുറഹ്‌മാൻ (46) ആണ് ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെയാണ് പ്രദേശത്തുള്ള ഒരു കർഷകനിൽ നിന്നും താൻ വാങ്ങിയ കന്നുകാലികളുമായി മടങ്ങവേ മോഷണം ആരോപിച്ച് ജനക്കൂട്ടം ജലീലിനെ ആക്രമിച്ചത്. കാലികളെ ജലീൽ മോഷ്ടിച്ചുവെന്ന വാദത്തെ തള്ളിക്കളഞ്ഞ കുടുംബം സംഭവത്തിന്റെ സത്യം പുറത്തുകൊണ്ടുവരാൻ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ടു.ജലീൽ കാലികളെ മോഷ്ടിച്ചതല്ലെന്ന് വിൽപന നടത്തിയ കർഷകനായ അങ്കുൽ ദേവ്‌നാഥിന്റെ കുടുംബം വ്യക്തമാക്കി. ചൊവ്വാഴ്ച്ച വില കൊടുത്തുവാങ്ങിയ കാലികളെ കൊണ്ടുപോവാൻ ബുധനാഴ്ച്ച…

Read More

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ല .മുഖ്യ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിഡി സതീശന്റെ പ്രതികരണം. പി എം ശ്രീ യില്‍ നിന്ന് പിന്മാറണമെന്ന് ദീപാ ദാസ് മുന്‍ഷി അടക്കമുള്ള നേതാക്കളുടെ ചര്‍ച്ചയ്ക്ക് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. പി എം ശ്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാണമെന്ന് ദീപാ ദാസ് മുന്‍ഷി, രാജ്…

Read More