AI girlfriend
Headlines

ഇ എം കോയ ഹാജി മെമ്മോറിയൽ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ : കോഴിക്കോട് ) കുറ്റിക്കാട്ടൂരിൻ്റെ സാമുദായിക  സാമൂഹിക  ജീവകാരുണ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് ആറ് പതിറ്റാണ്ട് സേവന രംഗത്ത് നിറഞ്ഞ നിന്ന ഇ എം കോയ ഹാജിയുടെ നാമധേയത്തിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന  കാമ്പസിൽ  നിർമ്മിച്ച ഇ എം കൊയഹാജി മെമ്മോറിയൽ ബിൽഡിംഗ് ൻ്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. സമന്വയ വിദ്യാഭ്യാസ മേഖലയിലും ദീനീ പ്രവർത്തന രംഗത്തും ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് കമ്മിറ്റി…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തല്‍

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തല്. കേസിലെ പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം പൊന്നാനി കോക്കൂര്‍ സ്വദേശി ഫാറൂഖ്  വിവാഹം ചെയ്ത രണ്ട് ഭാര്യമാരെയും സ്വർണ്ണം കടത്താൻ ഊപയോഗിച്ചെനാണ് കണ്ടെത്തൽ. കുട്ടികളുടെയും യുവതികളുടെയും രഹസ്യഭാഗം വഴി സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഫാറൂഖിന്റെ ഒരു ഭാര്യയെ കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടു കോടിയുടെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയിരുന്നു….

Read More

പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീർ നിര്യാതനായി

പന്തീരാങ്കാവ് :പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീ (59) നിര്യാതനായി. ഭാര്യമാർ പരേതയായ സലീന , ഹാജറ ഇരിങ്ങല്ലൂർ. മക്കൾ അബ്ദുൽ താഹിർ നകാസ്, ആയിഷ ,മരുമക്കൾ റിൻഷാദ് അമ്പിലോളി, ശർഫാന. മയ്യിത്ത് നിസ്കാരം വൈകുന്നേരം 5.30 പുളെങ്കര ജുമാ മസ്ജിദ്

Read More

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ് …ഒറ്റയടിക്ക് 2440 രൂപ കൂടി

തിരുവനന്തപുരം: ഏറിയും കുറഞ്ഞും നീങ്ങുകയായിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ. ഈ മാസം ആദ്യം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിടിവിട്ട് താഴേക്ക് കുതിക്കുകയായിരുന്നു. ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്….

Read More

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 4,000-ത്തിലധികം ആളുകളെ കാണാനില്ല

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 4,000-ത്തിലധികം ആളുകള കണ്ടെത്താനായില്ല.ഭോട്ടെകോഷി നദീതീരത്തെ തുരങ്കങ്ങളിലും ഭൂഗർഭ പവർഹൗസുകളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയും കുന്നുകൂടിയ പ്രളയാവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാണാതായവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ മങ്ങിയതോടെ,പല പ്രദേശങ്ങളിലും കുടുംബാംഗങ്ങൾ അന്ത്യകർമ്മങ്ങളും സംസ്കാരച്ചടങ്ങുകളും നടത്തിത്തുടങ്ങിയിട്ടുണ്ട്.ദുരന്തത്തിൽ മരിച്ച 911 അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പോലീസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാണാതായ മലയാളികളെ കുറിച്ചും വിവരമില്ല.

Read More

കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവന എ.പി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പ്രസ്താവനയെ വിമ‌ർശിച്ച്‌ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.

തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി.സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കള്‍. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കള്‍ ക്ലിഫ് ഹൗസിലെത്തിയത്. കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമ‌ർശിച്ച്‌ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന…

Read More

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാൾ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അൻസാർ (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഡെങ്കിപ്പനിയെ തുടർന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ചികിത്സയിലിരിക്കെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്നാണ് അൻസാറിന്റെ അന്ത്യം സംഭവിച്ചത്. പ്രദേശത്ത് പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പെട്ടെന്നുള്ള വേർപാട് നാട്ടുകാരെയും ബന്ധുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. പരേതനായ അൻസാറിന്റെ പിതാവ് അബ്ദുറഹ്‌മാനും മാതാവ് ഫാത്തിമയുമാണ്….

Read More

കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം . രണ്ട് ജീവനക്കാർക്ക് പരിക്ക്

കുറ്റിക്കാട്ടൂർ :കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മലുള്ള സംഘർഷത്തിൽ ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റു. കുറ്റിക്കാട്ടൂർ കുന്നമംഗലം റോഡ് ജംഗ്ഷനിൽ സ്വകാര്യ ബസ് ഹോൺ അടിച്ചു എന്ന ആരോപണം ഉയർത്തിയാണ് ജംഗ്ഷനടുത്തു ണ്ടായിരുന്ന വിദ്യാർഥികൾ സംഘം ചേർന്ന് ബസ്സ് ജീവനക്കാരെ മർദിച്ചത് എന്ന് ജീവനക്കാർ പറഞ്ഞു. മർദനത്തിൽ മുക്കം കൊടിയത്തൂർ റൂട്ടിലെ കസർമുല്ല ബസ്സിലെ ജീവനക്കാരായ ആഷിക്, ഫസൽ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന്…

Read More

:കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ :കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട. അസം സ്വദേശിയായ ഹക്കീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ പിലിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊരട്ടി പോളിടെക്നിക്കിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.”

Read More

വരുമാനം എത്രയായാലും പ്രായം 70 പിന്നിട്ടാൽ 5 ലക്ഷം വരെ സൗജന്യ ചികിത്സ നേടാം; ആരോഗ്യ പദ്ധതിയുമായി കേന്ദ്രം.

ന്യൂഡൽഹി: വീട്ടിൽ 70 വയസ് കഴിഞ്ഞ അച്ഛനോ അമ്മയോ മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടോ? എങ്കിൽ ഈ സർക്കാർ ആരോഗ്യപദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം. 70 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാവരെയും വരുമാനപരിധി നോക്കാതെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) യുടെ വിപുലീകരിച്ച പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം കൂടുതലാണെന്ന കാരണത്താൽ 70 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടില്ല എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. രാജ്യത്ത് ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക്,…

Read More