ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത
കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്ന. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി. ഇന്ന് പുലർച്ചെ 4:00 മണിക്കും 4:30 നും ഇടയിലാണ് കാറുടമയായ സുധാകരൻ മരിച്ചത്. കാർ ഒരു മതിലിൽ ഇടിക്കുകയും ആ ആഘാതത്തിൽ തീപിടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. പൂർണമായും കത്തിനശിച്ച വാഹനത്തിനുള്ളിൽ വെന്തുമരിച്ച നിലയിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനം മതിലിലിടിച്ച് തീപിടിച്ചതാകാനുള്ള സാധ്യത വിരളമാണെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. അപകടം…

