ധര്‍മ്മസ്ഥലയിൽ കനത്ത സുരക്ഷ; കൂട്ട ക്കുഴിമാടം 13-ാം നമ്പർ ഇന്ന് പരിശോധിക്കും, ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ബന്ധുക്കൾക്കും യൂട്യൂബേഴ്സിനും നേരെ ആക്രമണം.
ബംഗളുരു :ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. അതേസമയം ഇന്നലെ വൈകുന്നേരം ധര്‍മ്മസ്ഥലയിലെ എസ്‌ഐടി പരിശോധന സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യൂട്യൂബേഴ്‌സിന് നേരെ ആക്രമണം ഉണ്ടായി. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. നിലവില്‍…

