AI girlfriend
Headlines

ഇറാൻ ഫുട്ബാൾ ടീമിന് യു.എസ് വിസ അനുവദിച്ചു, പ്രതികരിക്കാതെ ഇറാൻ .

വാഷിംഗ്ടൺ:ഫിഫ ലോകകപ്പ് ന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇറാൻ ടീമിന് യു.എസ് വിസ അനുവദിച്ച . വൈറ്റ്ഹൗസാണ് വിസ അനുവദിച്ച വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിസ അനുവദിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലിസില്‍ ഇറാന്റെ ആദ്യ ലോകകപ്പ ്മത്സരത്തിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിസ അനുവദിച്ചിരിക്കുന്നത്. വിവരം തുര്‍ക്കിയയിലെ യുഎസ് അംബാസിഡര്‍ ടോം ബാരക് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലെ ഇറാന്‍ താരങ്ങള്‍ക്ക് വേണ്ടി വിസ പ്രൊസസ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ച തങ്ങളുടെ ടീമിനെ…

Read More

കണ്ണില്ലാത്ത ക്രൂരത; ശസ്ത്രക്രി യയ്ക്ക് ശേഷം കൂട്ടി ച്ചേർത്ത കുട്ടിയുടെ കാൽ, കൈക്കൂലി നൽകാ ത്തതിനെ തുടർന്ന് ഡോക്ടർ വീണ്ടും ഒടിച്ചു

മുസഫർ നഗര :ഉത്തർപ്രദേശിലെ മുസഫർനഗറിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഡോക്ടറുടെ കൊടുംക്രൂരത. ശസ്ത്രക്രിയയ്ക്ക് ശേഷം കൂട്ടിച്ചേർത്ത കുട്ടിയുടെ കാൽ, കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഡോക്ടർ വീണ്ടും ഒടിച്തായാണ് പരാതി. ന്യൂസ് 18 ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓപ്പറേഷനായി ഡോക്ടർ 25,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 8,000 രൂപ കുട്ടിയുടെ അമ്മ നൽകി. എന്നാൽ ബാക്കി തുക നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ, പരിശോധനയ്‌ക്കെന്ന വ്യാജേന കുട്ടിയെ വിളിച്ചുവരുത്തി ഡോക്ടർ കാലിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ 14…

Read More

അതിതീവ്ര മഴ മുന്നറിയിപ്പ് : വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്/ വയനാട് :അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധ പ്രഖ്യാപിച്ചു. വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി നൽകി. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും…

Read More

ഓപ്പറേഷൻ തൂഫാൻ ; കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ തിരച്ചിലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയി. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്.കോഴിക്കോട് സ്വദേശികളായ മുഖദാർ നൈനാം വളപ്പിൽ എൻ.വി.അബ്ബാസ്(44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി.സക്കീർ(31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ രണ്ടുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ബെംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഇത് ആർക്കെല്ലാം ആണ്…

Read More

കേരളത്തിൽ മഴ ശക്തമാകുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്.

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുന്നു. നാള വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്.മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ…

Read More

സിഎംആര്‍എല്‍ ന് തിരിച്ചടി . അന്വേഷണം തുടരാം ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ വീണ വിജയനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. തുടർ നടപട്ടികൾ വേഗത്തിലാക്കാൻ ഇ ഡി ഒരുങ്ങുന്നതായി റിപ്പോർട്ട്

Read More

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു.

കോഴിക്കോട് :തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.ദേശീയപാത 66ൽ നിർത്തിയിട്ട ലോറിയി കാറിടിച്ചായിരുന്നു അപകടം. തൃശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. അപകടം നടന്ന സമയം ശക്തമായ മഴയായിരുന്നു. കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. തുടർന്ന് ചേളാരിയിലെ…

Read More

കുന്ദമംഗലം കോട്ടാം പറമ്പിൽ രോഗിയെയുമായി വരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

കോഴിക്കോട് : രോഗിയെയുമായി വരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.പെരിങ്ങൊളം സ്വദേശി ജാനകി ( 86 )യാണ് മരിച്ചത് ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് കുന്ദ മംഗം കോട്ടാം പ്പറമ്പ് ഇറക്കത്തിൽ വെച്ചാണ് അപകടം. കൂടെ യുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത് കനത്ത മഴയിൽ റോഡിൽ ഉണ്ടായിരുന്ന വഴുക്കായിരുന്നു അപകടകാരണം എന്ന് മനസ്സിലാകുന്നു

Read More

നാലാഞ്ചിറയിലെ കൊലപാതകം; അമ്മ കൊന്ന അച്ചനും പോയി അനാഥമായത് 4 മക്കൾ.

തിരുവനന്തപുരം:  അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കിയതോടെ ഒറ്റ രാത്രി കൊണ്ട് നാലു കുട്ടികളാണ് അനാഥരായത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ഭാര്യയെകുട്ടികളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവിയെയാണ് സുരേഷ് കഴിഞ്ഞ ദിവസം മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. സുരേഷിനെ ചിദംബരം റെയിവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുരേഷിൻെറ കാർ…

Read More

സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം:  കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളാ തീരം തൊട്ടത്. ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ്…

Read More