AI girlfriend
Headlines

എത്തിയത് മൂത്രക്കല്ല് ചികിത്സക്ക്, യുവാവ് മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി.ഇടത് വൃക്കക്ക് പകരം വലത് വൃക്കക്ക് ശസ്ത്രക്രിയ നടത്തിയതാണ് വാണിമേല്‍ സ്വദേശി റീജിത്ത് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം വിശദീകരിച്ചു. 2025 ആഗസ്റ്റിലാണ് കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് ആറിന് റീജിത്തിനെ കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃക്കയിൽ ഇടതുഭാഗത്തെ…

Read More

ചങ്ങരോത്ത് യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്:പേരാമ്പ്ര ചങ്ങരോത്ത് ജാനകിവയലിൽ യുവാവിനെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സംഭവസമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ എഴുന്നേറ്റ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. മരണത്തിൽ പരക്കേ ദുരൂഹതയുണ്ടെന്ന് അരുണിന്റെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ്…

Read More

‘ഓപ്പറേഷൻ തൂഫാനിൽ’ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

കണ്ണൂർ:പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ഓപ്പറേഷൻ തൂഫന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തുന്ന കാങ്കോൽ വടശ്ശേരി സ്വദേശി ശ്രീനാഥിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്. പെരികമന ഇല്ലം ഭാരവാഹി കൂടിയാണ് പിടിയിലായ ശ്രീനാഥ്. ഇദ്ദേഹം നടത്തുന്ന ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ്…

Read More

“അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,” നീറ്റ് പരീക്ഷ മാറ്റിയതിൽ മനം നൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.

നാഗ്പൂർ : NEET പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 20 വയസ്സുകാരിയായ വിദ്യാർത്ഥിനി നാഗ്പൂരിൽ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശിയാണ് പെൺകുട്ടി. പഠനമുറിയിലെ പുസ്തകത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു വീട്ടുകാർ. “ആദ്യ പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും പരീക്ഷയെഴുതിയാൽ പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,”എന്ന് പെൺകുട്ടി കുറിപ്പിൽ എഴുതിയിരുന്നു. പരീക്ഷ റദ്ദാക്കിയ വാർത്ത…

Read More

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ധവള പത്രം റിപ്പോർട്ട് ; കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതി സനധി യെന്ന് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ വെളിപ്പെടുത്തൽ 2026ൽ അധികാരത്തിലെത്തിയ സർക്കാരിന് മുൻമ്പിൽ   കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്’ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കുതിച്ചുയരുന്ന കടബാധ്യതയും അമിത ചെലവുകളും കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായ കുതിച്ചുയർന്നു. ഇത്…

Read More

വാഹനങ്ങളിൽ രൂപ മാറ്റത്തിന് അനുകൂല റിപ്പോർട്ട് ; മുഖ്യ മന്ത്രി വി.ഡി സതീഷൻ്റെ ‘പൂക്കി’ചിരി വൈറലായത് പിടി കിട്ടി.

തിരുവനന്തപുരം:മുഖ്യ മന്ത്രി വി.ഡി സതീഷൻ്റെ ‘പൂക്കിചിരി’ വൈറലായതും വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച റിപ്പോർട്ടും തമ്മിൽ എന്ത് ബനധം? എന്നാൽ ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അന്നത്തെ വൈറലായ ‘പൂക്കി ചിരി’ മോഡിഫിക്കേഷനെക്കുറിച്ച ചോദ്യത്തിനായിരുന്നു എന്നതാണ് കാര്യം. യുവാക്കൾക്കിടയിൽ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ് ഇതിനനുകൂലമായ രീതിയിലാണ് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും…

Read More

ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു .

പുവ്വാട്ടു പറമ്പ് : ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു മുൻ MLA പി.ടി എ റഹീമിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരുവയൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കോല്ലോലത്ത് താഴം ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡിന്റെ ഉദ്‌ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ നിർവഹിച്ചു . വാർഡ് മെമ്പർ രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

Read More

വടകരയിലെ ‘കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്’ അന്വേഷണം നടക്കട്ടെ ആരാണെന്ന് വെച്ചാല്‍ കണ്ടുപിടിക്കട്ടെ പ്രതികര ണവുമായി കെ കെ ശൈലജ.

തിരുവനന്തപുരം:വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ ആഭ്യന്തര വകുപ്പ് എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. അന്വേഷണം നടക്കട്ടെ എന്നും ആരാണെന്ന് വെച്ചാല്‍ കണ്ടുപിടിക്കട്ടെ എന്നുമാണ് കെ കെ ശൈലജയടെ പ്രതികരണം. തനിക്ക് ഒന്നും അറിയില്ലെന്നും അന്വേഷണം താന്‍ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും നടക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. താന്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയായി എന്നുമാത്രമേ ഉളളു എന്നും വര്‍ഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി.വടകരയിലെ സൗഹാര്‍ദ്ദ…

Read More

മക്കളുടെ മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തെ റുത്ത് കൊന്ന ഭർത്താവ് ഒളിവിൽ നാലാഞ്ചിറയിൽ നടന്നത്   ദാരുണമായ കൊല

തിരുവനന്തപുരം: മക്കളുടെ മുമ്പിൽ വെച്ച് ഭാര്യയെ കഴുത്തെ റുത്ത് കൊന്ന ഭർത്താവ് ഒളിവിൽ നാലാഞ്ചിറയിൽ നടന്നത്   ദാരുണമായ കൊപാതകം.   കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാലാഞ്ചിറ സ്വദേശിനിയായ മുപ്പത്തിയാറുകാരി ഹസീനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ​ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ വീട്ടിൽ നിരന്തരമായി വഴക്കും പ്രശ്നങ്ങളും പതിവായിരുന്നുവെന്നാണ് വിവരം. ഹസീനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്…

Read More

വിദ്വേഷ പരാമർശ ങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ അറിയില്ലേ? സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കൂ. ആർ എസ് എസ് നേതാവിനോട് കർണ്ണാടക ഹൈകോടതി.

ബംഗളുരു:പൊതുവേദികളിൽ വിദ്വേഷം കലർന്ന സംസാരം അവസാനിപ്പിച്ചുകൂടേയെന്ന് ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക പ്രഭാകർ ഭട്ടിനോട് കർണാടക ഹൈക്കോടതി. വിഷാംശം കലർന്ന പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനത്തോട് സംയമനത്തോടെ പെരുമാറണമെന്നും കോടതി കർശനമായി ശാസിച്ചു. മുസ്‌ലിം സ്ത്രീകളെയും ജനനനിരക്കിനെയും ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഭാകർ ഭട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിദ്വേഷ പരാമർശങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ…

Read More