AI girlfriend
Headlines

ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറില്‍ ഇറാനിയൻ നയതന്ത്രജ്ഞര്‍ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച്‌ ജിസിസി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്.ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്‌ ജി സി സി കൂട്ടായ്മയും…

Read More

കുറ്റിക്കാട്ടൂർ പറക്കോളില്‍ താമസിക്കും സുകുമാരൻ അന്തരിച്ചു

കുറ്റിക്കാട്ടൂർ :ഫറോക്ക് പത്താംകണ്ടിയിൽ കുറ്റിക്കാട്ടൂർ പറക്കോളില്‍ താമസിക്കും സുകുമാരൻ (65) അന്തരിച്ച. അച്ഛൻ പരേതനായ നാരായണൻ അമ്മ ദേവി ഭാര്യ ഉഷാകുമാരി മകൻ ആർജവ് സഹോദരങ്ങൾ ഓമന, രമാവതി പുഷ്പ, സുനിൽകുമാർസംസ്കാരം ഇന്ന് 7 രാത്രി മണിക്ക്

Read More

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർ ത്തന’ കേസില്‍ ‘മരണം സംഭവിച്ചേ ക്കാവുന്ന തരത്തിലുള്ള മർദ്ദനമാ ണെന്ന് ഡോക്ടർ അന്ന് എന്തു കൊണ്ട് പറഞ്ഞില്ല’ കോടതി യിൽ നടന്നത് ശക്തമായ വാദം.

ആലപ്പുഴ:നവകേരള സദസിനിടെ ആലപ്പുഴയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർത്തന’ കേസില് പ്രതികളായ അഞ്ച് ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി സുപ്രധാന നിരീക്ഷണവും ചോദ്യവും ഉയർത്തി വാദം കേള്‍ക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ചോദ്യങ്ങളും നിരീക്ഷണങ്ങളും ഉണ്ടായി. ഗണ്‍മാൻമാരുടെ ചുമതല മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കല്‍ മാത്രമല്ലേയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടാൻ അങ്ങനെയൊരു പ്രോട്ടോക്കോള്‍ ഉണ്ടോയെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും…

Read More

: സി. പി. എം സഹയാത്രികനിൽ നിന്ന് അംഗത്വം സ്വീകരിച്ച് കെ.ടി ജലീലും ഭാര്യയും. മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മിൽ മെമ്പർഷി പ്പെടുക്കാൻ കഴിയില്ലെന്നത് മത വർഗീയ വാദികളുടെ പ്രചരണം .

കോഴിക്കോട് : സി. പി. എം സഹയാത്രികനിൽ നിന്ന് അംഗത്വം സ്വീകരിച്ച് കെ.ടി ജലീലും ഭാര്യയും താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). നൊപ്പം 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ലന്നും ജലീൽ സൂചിപ്പിച്ചു.  ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും. കെ.ടി ജലീൽ പാർട്ടി പ്രവേശം വെളിപ്പെടുത്തിയ കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചത്…

Read More

ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി.

ഡൽഹി :ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി.മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.ലെമൺ ഗ്രീൻ ഹോട്ടലിൽ അനുമതിയില്ലാതെ 25 മുറികൾ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികൾക്കായിരുന്നു ലൈസൻസ്…

Read More

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ച

കുവൈത്ത് സിറ്റി :കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന…

Read More

ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജി. ഇന്ത്യ സഖ്യത്തിനൊപ്പം ചേരും

കൊൽക്കത്ത: ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ , കുടിയൊഴിപ്പിക്കലുകൾ, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് മമത ബാനർജി കൊൽക്കത്തയിൽ ധർണ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് അനുമതി നിഷേധിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ മമതയുടെ പ്രതികരണം താൻ ഡൽഹിയിൽ പോയി പ്രതിഷേധം നടത്തുമെന്നായിരുന്നു. 177 ഓളം സീറ്റുകളിൽ ബിജെപി വോട്ട് കൊള്ള നടത്തിയതായും മമത രോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തന്റെ പാർട്ടി…

Read More

ബസുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു.ഏഴു പേർക്ക് ദാരുണാന്ത്യം 

സൂറത്ത്: രണ്ടു ബസുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു.ഏഴു പേർക്ക് ദാരുണാന്ത്യം ഏകദേശം 40 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.എസ്.ആർ.ടി.സി) ബസുകളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെത്തുടർന്ന് ഒരു ബസിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്നവരാണ് മരിച്ച ഏഴു പേരും.മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 53ൽ ഉവ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. സൂറത്തിൽനിന്ന് ധൂലെയിലേക്ക് പോകുകയായിരുന്ന ബസും ചാലിസ്ഗാവിലെത്തി സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.ബർദോളിയിൽനിന്ന്…

Read More

കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂർ: ആലക്കോട് കരുവഞ്ചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. കരുവഞ്ചാൽ പുളിയൻപറമ്പ് സ്വദേശി രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കരുവഞ്ചാൽ മെയിൻ സ്റ്റാൻഡിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷ് ദീർഘനാളായി ഇവിടെ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി. നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതൽ…

Read More

പശ്‌ചിമേഷ്യ ആശങ്കയിൽ ; കുവൈത്ത് ,ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം .

മനാമ :കുവൈത്ത് ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം എന്നാൽ ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പരാജയപ്പെടുത്തിയതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് എക്സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രാദേശിക അയൽക്കാർക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അവയെല്ലാം അവയുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും സൈന്യം എക്സിൽ കുറിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും മേഖല നീങ്ങുന്നത്…

Read More