തെക്കുപടി ഞ്ഞാറൻ കാലവർഷം വ്യാഴാഴ്ച യോടെ കേരളത്തി ലെത്തും : വിവിധ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം
തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളതീരത്തെത്തുമെന്ന് കേന്ദ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട്, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ജൂൺ എട്ടുവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതും അതിശക്തവുമായ മഴക്ക് സാധ്യതയുണ്ട്. ബുധനാഴ്ച തീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്…

