AI girlfriend

മൂന്നാമതും പെൺകുട്ടി ജനിക്കുന്നതിൻ്റെ ദേഷ്യത്തിൽ ഭാര്യയെയു രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയില്‍, ഭാര്യ മറ്റൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കാൻ പോകുന്നതിന്റെ ദേഷ്യത്തില്‍ ഭർത്താവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഐനവോലു മണ്ഡലത്തിലെ പുന്നേല ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന സംഭവത്തെത്തുടർന്ന് പ്രതി അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും പെണ്‍മക്കളെയും പ്രതി നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെണ്‍കുഞ്ഞ്…

Read More

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; പരാതി നൽകി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം :സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റാണ് മലപ്പുറം സൈബർ സെൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ‘ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും’ എന്ന് കുഞ്ഞാലിക്കുട്ടി…

Read More

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.

കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും. ജനുവരിയിൽ നടന്ന സംഭവമാണെന്നും മാർച്ചിൽ അറസ്റ്റ് രഹസ്യമായി നടത്തി. അറസ്റ്റ് നടപടികൾ കൃത്യമായി പാലിച്ചില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നയാളാണ് രഞ്ജിത്തെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും കരൾ മാറ്റിവച്ച രോഗിയാണെന്നും കോടതിയെ അറിയിച്ചു. രഞ്ജിത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പബ്ലിക് പോസിക്യൂട്ടർ ആവശ്യപ്പെട്ടു. അതേസമയം കേസിൽ നടന്നുവെന്ന് സംശയിക്കുന്ന കാരവന്‍…

Read More

ഡിൻഡോറിയിൽ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.

നാസിക്: നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഡിൻഡോറിയിൽ വെള്ളിയാഴ്ച രാത്രി വാഹനം കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു രാത്രി 10 മണിയോടെ ശിവാജി നഗർ പ്രദേശത്താണ് അപകടം നടന്നത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ശിവാജി നഗർ പ്രദേശത്തുകൂടി വാഹനമോടിക്കുന്നതിനിടെ ഇരുട്ടിൽ എംപിവിയുടെ ഡ്രൈവർക്ക് കിണർ കാണാൻ കഴിഞ്ഞില്ല. വാഹനം പാതയിൽ നിന്ന് തെന്നിമാറി നേരിട്ട് ആഴമുള്ള കിണറ്റിലേക്ക് വീണു, മുഴുവൻ യാത്രക്കാരും അതിനുള്ളിൽ കുടുങ്ങി ഡിൻഡോരി പോലീസ്…

Read More

ട്രമ്പിന് തിരിച്ചടി നൽകി ഇറാൻ ; സൈനിക വിമാനം തകർത്തു , പൈലറ്റിനെ പിടികൂടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ഇറാൻ.

ടെഹ്റാൻ : ഇറാനെ തകർത്ത് യുദ്ധം നിർത്തി തടിയൂരാനുള്ള ട്രമ്പിന് കനത്ത തിരിച്ചടി നൽകി ഇറാൻ അമേരിക്കയുടെ രണ്ട് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട ഇറാൻ പൈലറ്റിന് വേണ്ടിയുള്ള തിരച്ചിൽ ഊർ ജ്ജിതമാക്കി ഇറാൻ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾക്കാണ് തിരിച്ചടിയേറ്റത് . ഇതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാൻ വെടിവെച്ചിട്ട വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മൂന്നു പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ രണ്ടുപേരെ…

Read More

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട യിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഭാര്യയെയും കുട്ടികളെയും വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസ്: ജാമ്യത്തിൽ ഇറങ്ങിമുങ്ങിയ പ്രതി13 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം : നാടിനെ നടുക്കിയ കൊലപാതക കേസ് പ്രതി ബംഗളുരുവിൽ പിടിയിൽ. വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ട് ഭാര്യയയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം കർണാടകയിലെ ബ്ലാംഗ്ലൂരിൽ വച്ച് പിടികൂടി പോലീസ്. അരീക്കോട് വാവൂർ കൂടാൻതൊലി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. അവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ്‌ ഷരീഫ് അവിടെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 2012 ജൂലൈ 21ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ…

Read More

ഫാത്വിമ തഹ്‌ലിയക്ക് ശാരീരിക അസ്വസ്ഥത; പ്രചരണ  പരിപാടി മാറ്റിവെച്ചു.

പേരാമ്പ്ര :ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫാത്തിമ തഹിലിയയുടെ പ്രചരണ  പരിപാടി മാറ്റിവെച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇന്നത്തെ പ്രചാരണം അവസാനിപ്പിച്ചു. അതേസമയം, സമുദായത്തിന്റെ പേര് പറഞ്ഞ് പ്രചരണം നടത്തിയെന്ന എൽഡിഎഫ് പരാതിയിൽ ഫാത്തിമ തഹിലിയക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽ‍കിയിരുന്നു. പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരിയാണ് നോട്ടീസ് നൽകിയത്. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗൺസ്മെന്റിൽ ടി.പി രാമകൃഷ്ണനും നോട്ടീസ് നൽകിയിരുന്നു. അനൗൺസ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ്…

Read More

ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

മാനന്തവാടി:പുഴയില്‍ ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.വയനാട്ടിലെ ബാവലിയില്‍ ആണ് സംഭവം. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15), കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകന്‍ അദ്നാന്‍ (17) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൊടുവള്ളി മസ്ജിദുല്‍ ഹസ്വ ഇശാ സുന്നി ദര്‍സിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൈസൂര്‍ ഭാഗത്ത് വിനോദയാത്രz പോയി മടങ്ങുന്നതിനിടെ വെള്ളി രാവിലെ ബാവലി മഖാം ശരീഫ് സന്ദര്‍ശിച്ച സംഘം സമീപത്തെ ബാവലി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. സംഘത്തിലുണ്ടായിരുന്ന മറ്റൊരു…

Read More

ഇറാനെതിരായ യുഎസ്, ഇസ്രയേൽ സൈനിക ആക്രമണങ്ങൾ യുദ്ധ കുറ്റം;100-ലധികം അന്താരാഷ്ട്ര നിയമ വിദഗ്ധർ ഒരു തുറന്ന കത്തിൽ ഒപ്പിട്ടു.

വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്, ഇസ്രയേൽ സൈനിക ആക്രമണങ്ങ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലംഘനമാണെന്നും അത് “യുദ്ധക്കുറ്റകൃത്യങ്ങൾക്ക്” തുല്യമാണെന്നും അപലപിച്ചുകൊണ്ട് അമേരിക്കയിൽ ആസ്ഥാനമായുള്ള 100-ലധികം അന്താരാഷ്ട്ര നിയമ വിദഗ്ധർ ഒരു തുറന്ന കത്തിൽ ഒപ്പിട്ടു വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കത്തിൽ, യുഎസ് സേനയുടെ പെരുമാറ്റവും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു എന്നും പറഞു. യഥാർത്ഥമോ ആസന്നമോ ആയ സായുധ ആക്രമണത്തിനെതിരെയോ യുഎൻ സുരക്ഷാ കൗൺസിൽ അനുവദിക്കുമ്പോൾ മാത്രമേ…

Read More