AI girlfriend

പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസ ത്തിലേക്ക് നയിക്കും . റസാഖ് പാലേരി

പൂവാട്ടുപറമ്പ് : പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസത്തിലേക്ക്എത്തിക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു. പൂവാട്ടുപറമ്പിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ശാഹുൽ അധ്യക്ഷനായിരുന്നു പിണറായി സർക്കാർ കേരളത്തിൻ്റെ സാഹോദര്യത്തെ തകർക്കാൻ കൂട്ടു നിൽക്കുകയാണ് ചെയ്തത് സിപിഎം ബിജെപി ഡീൽ പരാജയപ്പെടുത്താൻ യു.ഡി. എഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം തുടർന്ന് പറഞു യുഡിഎഫ് കുന്നമംഗലം മണ്ഡലം കൺവീനർ കെ മൂസ മൗലവി, പെരുവ പഞ്ചായത്ത് ചെയർമാൻ…

Read More

ഭാര്യപിണങ്ങി പോയതി ന്ട്രാൻസ്ഫോ മറിൽ‌ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

പത്തനംതിട്ട : ഭാര്യപിണങ്ങിപോയതിന്ട്രാൻസ്ഫോമറിൽ‌ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ. പത്തനംതിട്ട ഊന്നുകല്ലാണ് സംഭവം. 23 കാരനായ വാര്യാപുരം സ്വദേശി ആരോമലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും അ​ഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത് കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ യുവാവ് കയറിയത്. കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാത്രി…

Read More

ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി, അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ

വാഷിംഗ്‌ടൺ : ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തില കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതിനിടെ കാണാതായ സൈനിക ഉദ്യോഗസ്ഥനെ കണ്ടെത്താനായി ഇറാനിലെ തെക്കൻ മേഖലയായ ഇസ്ഫഹാനിൽ തിരച്ചിൽ നടത്തുകയായിരുന്ന അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ (IRGC) അവകാശപ്പെട്ടു. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു പാടത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ചിത്രം ഫാർസ്…

Read More

കുന്ദമംഗലം വീട്ടിനുളളിൽ നടന്ന സ്ഫോടന ത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

കുന്ദമംഗലം : (കോഴിക്കോട് ) പെരിങ്ങൊളം കുരുക്കത്തൂരിൽ വാടകവീടിനുള്ളിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു സംഭവത്തിൽ വിഷ്ണു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലൈസൻസിന് അപേക്ഷിച്ചിരുന്നു എന്നും, അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് 5 പേർ എന്നും വിഷ്ണു മൊഴി നൽകി. വിഷ്ണുവിനെതിരെ കേസ് എടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു, മനഃപൂർവ്വമുള്ള നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സ്ഫോടനമുണ്ടായത്. കുന്ദമംഗലം കുരിക്കത്തൂരിൽ  രാമനാട്ടുകര പാറമ്മൽ…

Read More

എം.എ റസാഖ് മാസ്റ്ററുടെ പ്രചരണം ചൂട് പിടിച്ചു ; മുന്നേറി വനിതകൾ.

പെരുമണ്ണ: റസാഖ് മാസ്റ്റർക്ക് പ്രചരണത്തിൽ വനിതകളുടെ ശക്തി പ്രകടനം.കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് പെരുമണ്ണ പഞ്ചായത്ത് യു.ഡി.എഫ് വനിതാ വിഭാഗം പുത്തൂർമഠത്തിൽ നിന്നും പെരുമണ്ണയിലേക്ക് വനിതാരവം സംഘടിപ്പിച്ചത്. വനിതാ ലീഗിൻ്റെയും മഹിളാ കോൺഗ്രസ്സിൻ്റെയും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വനിതാരവം പെരുമണ്ണയിൽ സമാപിച്ചു. സമാപന സമ്മേളനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി.എം ശറഫുന്നിസ്സ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. എം. സമീറ സ്വാഗതം…

Read More

ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് വ്യോമസേനയ്ക്ക് നഷ്ടമായത് 7 യുദ്ധവിമാനങ്ങൾ

വാഷിംഗ്ടൺ:ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് വ്യോമസേനയ്ക്ക കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും നഷ്ടപ്പെട്ടതായി സിഎൻഎൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച യു എസ് വ്യോമസേനയുടെ എഫ്-15 ഉം ഒരു എ-10 ഉം – വെടിവച്ചതോടെ ഇറാനുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട യുഎസ് വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർന്നതായി റിപ്പോർട്ട് പറയുന്നു. യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 2 ന്, കുവൈറ്റിന് മുകളിലൂടെ നടന്ന സൗഹൃദപരമായ വെടിവയ്പ്പിൽ മൂന്ന് എഫ്-15 വിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവച്ചു വീഴ്ത്തി. ആറ്…

Read More

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം. സൂപ്പർ മാർക്കറ്റ് അടപ്പിച്ചു

തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ. സംഭവത്തിൽ കട അടയ്ക്കണമെന്ന പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിപിഎം പ്രവർത്തകർ. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നു. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സിപിഎം രംഗത്തെത്തി….

Read More

വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ല, വിവാദമുണ്ടാക്കുന്നത് എൽ ഡി.എഫ് – ഫാത്വിമ തഹ് ലിയ

കോഴിക്കോട്: വെൽഫെയർ പാർട്ടി പരിപാടിയുടെ നോട്ടീസിൽ തന്റെ പേരുവന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. തനിക്ക് വ്യക്തിപരമായിട്ടല്ല ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറ്. കമ്മറ്റി മുഖാന്തിരമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്മിറ്റി തീരുമാനിച്ചാൽ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടതും കമ്മിറ്റിയാണെന്നായിരുന്നു ഫാത്തിമ തഹിലിയയുടെ മറുപടി. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്…

Read More

കോട്ടക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി യുവതിക്കും രണ്ട് വയസുള്ള മകൾക്കും ഗുരുതര പരിക്ക്.

മലപ്പുറം:കോട്ടക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി യുവതിക്കും രണ്ട് വയസുള്ള മകൾക്കും ഗുരുതര പരിക്ക് കോതമംഗലം സ്വദേശിയായ ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോതമംഗലത്ത് നിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബസ് വെട്ടിച്ചിറ ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് പ്ലാസയുടെ തൂണിനോട് ചേർന്ന് സഞ്ചരിക്കുമ്പോൾ, അബദ്ധത്തിൽ ആരിഫയുടെ കൈ ബസിന് പുറത്തേക്ക് പോകുകയും തൂണിൽ ശക്തിയായി ഇടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മകൾ ഹാഷിമിനും ഈ…

Read More

മൂന്നാമതും പെൺകുട്ടി ജനിക്കുന്നതിൻ്റെ ദേഷ്യത്തിൽ ഭാര്യയെയു രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയില്‍, ഭാര്യ മറ്റൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കാൻ പോകുന്നതിന്റെ ദേഷ്യത്തില്‍ ഭർത്താവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഐനവോലു മണ്ഡലത്തിലെ പുന്നേല ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന സംഭവത്തെത്തുടർന്ന് പ്രതി അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും പെണ്‍മക്കളെയും പ്രതി നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെണ്‍കുഞ്ഞ്…

Read More