റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്
കുറ്റിക്കാട്ടൂർ ( കോഴിക്കോട്) റോഡിന് കുറുകെ പണിയുന്ന കൾവർട്ട് ൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്. പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ പുതുക്കി പ്പണിയുന്ന കൾവർട്ടിലേക്കാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറും യാത്രക്കാരനും വീണത് . ഇന്ന് പുലർച്ചെയാണ് അപകടം. കൊടിയത്തൂർ സ്വദേശി ഡോ. ജമാൽ മുഹമ്മദിനാണ് പരിക്കേറ്റത്. 10 അടി താഴ്ചയുള്ള കൾവർട്ടിൽ വീണ ഇദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആഴ്ചകളായി പണി നടക്കുന്ന ഇവിടെ യാതൊരു സുരക്ഷ മതിലും ഉണ്ടായിരുന്നില്ല….

