AI girlfriend
Headlines

വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി.

ന്യൂഡൽഹി:വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത്…

Read More

മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു, ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പിടിയിൽ.

പാലക്കാട് :കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിനു താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആർ.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. മുകേഷിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്ന അയൽവാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു….

Read More

ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്.

കോഴിക്കോട്: ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്ചാറ്റ്ജിപിടിയുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങള്‍ എങ്ങനെയാണ് ചോരുന്നത് ചാറ്റ്ജിപിടിയില്‍ നടത്തുന്ന സംഭാഷണങ്ങളുടെ ലിങ്കുകള്‍ മറ്റാര്‍ക്കെങ്കിലും നിങ്ങള്‍ അയച്ച് കൊടുക്കുകയാണെങ്കില്‍ ചാറ്റ് പങ്കിടുന്ന വ്യക്തിക്ക് ആ സംഭാഷണം കാണാന്‍ സാധിക്കും. ആരെങ്കിലും സംഭാഷണങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ബ്ലോഗ്, വെബ്‌സൈറ്റ്, ഫോറം എന്നിവിടങ്ങളിലോ പങ്കിടുകയാണെങ്കില്‍ ഇവ ചോര്‍ന്നേക്കാം. ചില ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവയ്ക്കാറുണ്ട്. ഇതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റുകള്‍ കാണാന്‍ സാധിക്കും….

Read More

മന്ത്രി ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഭാര്യയുടെ പ്രശ്നം ഒത്തു തീർപ്പായി

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ ആരോപണം ഒത്തുതീർപ്പിലേയ്ക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി.ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി. ‘ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ്…

Read More

ചേമഞ്ചേരിയിൽ കെഎസ്ആർടിസി-കർണാടക ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: ചേമഞ്ചേരി കാട്ടിലെപ്പീടികയിൽ കെഎസ്ആർടിസി ബസും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത് ഇരു ബസുകളിലും ഡ്രൈവർമാർക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല

Read More

ജാഗ്രത !കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത –

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും…

Read More

ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് നടപ്പാക്കില്ല – ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റർ

കൊച്ചി:ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, റമദാൻ മാസത്തിൽ വാഹന നിരോധനം ഉണ്ടാകില്ലെന്ന് കൽപേനി സ്വദേശിയായ അഭിഭാഷകൻ അജ്മൽ ഖാന്റെ ഹർജിയിൽ ഭരണകൂടം അറിയിച്ചിരുന്നു….

Read More

ഇസ്രായേല്‍, അമേരിക്കൻ അംബാസഡ ർമാരെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍

ടെഹ്റാൻ : എണ്ണയിൽ തൊട്ട് ഇറാൻ ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കാൻ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് IRGC. ഇസ്രായേല്‍, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ…

Read More

മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത കൻ കൊല്ലപ്പെട്ടു.

ഗസ്സ :മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത ക അമൽ ഷമാലി കൊല്ലപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (പിജെഎസ്) അറിയിച്ചു. തിങ്കളാഴ്ച കൊല്ലപ്പെട്ട ഷമാലി “നിരവധി അറബ്, പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണവും യുദ്ധവും ഉണ്ടായിരുന്നിട്ടും അവരുടെ മാധ്യമ ദൗത്യം തുടർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു” എന്ന് പിജെഎസ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നയിക്കുന്ന…

Read More

മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മണ്ണാർക്കാട്: മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ  മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ചത്. ഇരുവർക്കും വാർദ്ധക്യ സഹജമായ സഹജമായ അസുഖങ്ങളുണ്ട്. ഇളയ മകൻ രാജൻ തിങ്കളാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രായമായ അവശതകളെ തുടർന്നുള്ള മനോവിഷമത്തിൽ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

Read More