സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.ഒരാഴ്ച മുമ്പാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മോഹന്‍ദാസ് യൂട്യൂബ് ചാനലായ പത്രികയിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതോടെ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്. ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് തള്ളിയ ബി.ആര്‍ ഗവായ്‌യുടെ തീരുമാനത്തിനെതിരെ ഹിന്ദുക്കള്‍ പ്രതികരിച്ചില്ലെന്നാണ് മോഹന്‍ദാസ് പറയുന്നത്. ബി.ആര്‍…

Read More

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നത് – മന്ത്രി വീണ ജോർജ്

കോഴിക്കോട്:താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ.താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവയ്ക്കും. ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്നും സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും…

Read More

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടക വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നും കുട്ടി പൊലീസിന് മൊഴിനൽകി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺസുഹൃത്തിന്റെ പിതാവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ്…

Read More

സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. ദുൽഖറിന്‍റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പൃഥ്വിരാജിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ്‌ നടക്കുന്നുണ്ട് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി…

Read More

നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

എറണാകുളം:  എറണാകുളം വാരാപ്പുഴയിൽ നീന്തൽ പരിശീലനത്തനായി കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ – ഷിബി ദമ്പതികളുടെ മകൻ ഗോഡ് വിനാണ് (13) മരിച്ചത്.ഇന്നലെ വൈകിട്ട് നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്താണ് ദുരന്തമുണ്ടായത്. കൊച്ചി:കോതാട് ജീസസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്‌ വിൻ ക്ലാസ് കഴിഞ്ഞശേഷം മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങിയ ഗോഡ് വിൻ മുങ്ങിത്താഴുകയായിരുന്നു….

Read More

മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി.

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളി അജിത്, വൊര്‍ക്കാടി ബേക്കറി ജങ്ഷനിലെ സ്‌കൂളില്‍ അധ്യാപികയായ ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. ഇന്നലെ നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി. മോനെ കുറച്ച് നേരം നോക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അർധ…

Read More

സ്വര്‍ണപ്പാളി വിവാദം; കോൺഗ്രസ് കടുത്ത സമരത്തിലേക്ക്, നാല് ജാഥകളും മഹാസമ്മേളനവും നടത്തും

തിരുവനന്തപുരം :സ്വർണ്ണപ്പാളി വിവാദത്തില്‍ കോൺഗ്രസ് കടുത്ത സമരത്തിലേക്ക്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനം. സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. വിവാദത്തിൽ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. എഡിജിപിയുടെ…

Read More

കേരളം എന്നും ഫലസ്തീന് ഒപ്പം:കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അധ്യാപകരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.കേരളം എന്നും ഫലസ്തീന്ഒപ്പമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതേ വേദിയില്‍ തന്നെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍…

Read More

കാസര്‍ഗോഡ് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം

കുമ്പള:  കാസര്‍ഗോഡ് കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎംകുമ്പള ലോക്കല്‍ കമ്മിറ്റി. കഴിഞ്ഞ ചൊവ്വാഴചയാണ് അഡ്വ. രഞ്ജിതകുമാരി(30)യെ നഗരത്തിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത. ഒട്ടേറെത്തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഓഫീസ്…

Read More

കോഴിക്കോട് അമ്മത്തൊട്ടിലില്‍ രണ്ടാമത്തെ അതിഥിയെത്തി

കോഴിക്കോട് അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്. ഒക്ടോബര്‍ 2ന് തിരുവനന്തപുരത്തും ആലപ്പുഴയിലും അമ്മത്തൊട്ടിലില്‍ ഒരേ ദിവസം പെണ്‍ കുഞ്ഞുങ്ങളെത്തിയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകളാണ് എത്തിയത്….

Read More