ആസ്സാമിൽ വീണ്ടും ബുൾഡോ സർരാജ് , 650 മുസ്‌ലിം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു, നാലായിരം പേർ പെരുവഴിയിൽ
ഗുഹ വതി:ആസ്സാമിലെ ധുബ്രി ജില്ലയിൽ സർക്കാർ നടത്തിയ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടപടിയെ തുടർന്ന് 650 ൽ അധികം കുടുംബങ്ങൾ തെരുവിൽ. ധുബ്രി ജിയല്ലയിലെ ആലംഗഞ്ചിലാണ് ഏകദേശം 215 ഏക്കർ വരുന്ന സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടവും പൊലീസും ചേര്‍ന്ന് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുനീക്കിയത്. പിടിച്ചെടുത്ത ഭൂമി വ്യാവസായിക കൈമാറുമെന്ന് ജില്ലാ കളക്ടർ ദിബാകർനാഥ് പ്രതികരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. വീടുകൾക്ക് പുറമെ പ്രദേശത്തെ പള്ളികളും തകർക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വർഷങ്ങളായി ഇവിടെ ജീവിച്ചുവരുന്ന തങ്ങൾക്ക് ബദൽ പുനരധിവാസ മാർഗങ്ങൾ നൽകിയിട്ടില്ലെന്ന് ഇരയായ കുടുംബങ്ങൾ പരാതിപ്പെട്ടു. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കം മൂലം 1960കൾ തൊട്ട് സമീപത്തെ ജില്ലകളിൽ നിന്ന് ധുബ്രിയിലെത്തി താമസിച്ചവരും ബുൾഡോസർ രാജിന് ഇരയായവരിൽ ഉണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ബന്ധുക്കൾക്കൊപ്പമോ താൽകാലിക ടെന്റുകളിലും ആണ് താമസിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് ആസ്സാമിലെ നാഗാഓൺ, ഹോജായ്,ഗോലാഘട്ട് ജില്ലകളിലായി 1100 മുസ്‌ലിം കുടുംബങ്ങളെ സർക്കാർ കുടിയൊഴിപ്പിച്ചിരുന്നു.

