AI girlfriend

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഡോളറിന് കുതിപ്പ്. സ്വർണ്ണ പവന് 1600 രൂപ കുറഞ്ഞു.

കോഴിക്കോട് :കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഡോളറിന് കുതിപ്പ്. സ്വർണ്ണ
പവന് 1600 രൂപ ഇന്ന് രാവിലെ കുറഞ്ഞ. ആഭരണം വാങ്ങുന്നവര്‍ക്ക്
ഇതിന്റെ നേട്ടം ലഭിക്കും. ഇനിയും വില കുറയുമെന്ന് സൂചനയുണ്ട്. സ്വര്‍ണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാം. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. അതേസമയം, കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.
അതേസമയം
ഡോളര്‍ ഏറെ കാലത്തിന് ശേഷം 103 എന്ന പരിധി കടന്ന് കുതിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രചാരണമാണ് ഈ മാറ്റത്തിന് കാരണം. സ്വര്‍ണവില കുറയാന്‍ കാരണവും അതുതന്നെയാണ്. ക്രൂഡ് ഓയില്‍ വിലയിലും ഇടിവുണ്ടായി. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ആഗോള വിപണിയില്‍ 3982 ഡോളറിലേക്ക് സ്വര്‍ണം വീണു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 102520 രൂപയാണ് വില. ഒരു ഗ്രാമിന് 12815 രൂപയായി കുറഞ്ഞു. ഗ്രാമിന് 200 രൂപയും പവന് 1600 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ ഗ്രാം വില 200 രൂപയില്‍ തുടരുകയാണ്. എല്ലാ ലോഹങ്ങളുടെയും വില താഴുകയാണ്. എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ മാറ്റം വന്നാല്‍ സ്വര്‍ണവിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം പവന് 83920 രൂപയും ഗ്രാമിന് 10490 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8205 രൂപയും പവന് 65640 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5295 രൂപയും പവന് 42360 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണവില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ വിറ്റഴിക്കലും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇതും വില കുറയാന്‍ കാരണമാണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 101840 രൂപയാണ്. വൈകാതെ ഇതിലും താഴേക്ക് സ്വര്‍ണവില എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ, പവന് ഒരു ലക്ഷം രൂപയില്‍ താഴേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട വിവരം വന്ന പിന്നാലെ ഡോളറിന് ആവശ്യക്കാര്‍ ഏറിവരുന്നതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്.

ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 103ലെത്തി എന്ന മാറ്റം എടുത്തു പറയേണ്ടതാണ്. അമേരിക്കയും ഇറാനും യുദ്ധസാധ്യത കുറഞ്ഞു എന്ന വിവരം ക്രൂഡ് ഓയില്‍ വില കുറയാനും രൂപയ്ക്ക് നേട്ടം കൊയ്യാനും അവസരമൊരുക്കി. അതേസമയം, ഇറാനെ ഇസ്രായേല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളുണ്ട്. അധികാരം ഒഴിയും മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു സാഹചര്യം സംഘര്‍ഷ കലുഷിതമാക്കാന്‍ ശ്രമിക്കുമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!