എക്‌സിറ്റ് പോൾ ഫലം കേരളത്തിൽ യു.ഡി എഫ് , ബംഗാളിൽ കടുത്ത പോരാട്ടം , തമിഴ്നാട് ഡി. എം കെ

ന്യൂഡൽഹി: അഞ്ച്സം സ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. പി മാർക്കിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് കേരളത്തിൽ 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റ്. മാട്രിസിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് 70–75 സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് 60–65 സീറ്റ്. മറ്റുള്ളവർക്ക് 2 മുതൽ നാലു സീറ്റുവരെ. ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് വിജയിക്കും. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ. കേരളത്തിൽ ആകെ സീറ്റ് 140. ഭൂരിപക്ഷത്തിനു വേണ്ടത് 71.

ബംഗാളിൽ കടുത്ത പോരാട്ടം

പിമാർ‍ക്കിന്റെ സർവേ അനുസരിച്ച് ബംഗാളിൽ ബിജെപിക്ക് 150–175 സീറ്റ് ലഭിക്കും. തൃണമൂലിന് 118–138 സീറ്റ് ലഭിക്കും. മറ്റുള്ളവർ‍ക്ക് 2–6 വരെ. മാട്രിസിന്റെ സർവേ അനുസരിച്ച് ബിജെപിക്ക് 146–161 സീറ്റുകൾ ലഭിക്കും. തൃണമൂലിന് 125–140 സീറ്റ്. മറ്റുള്ളവർ‍ക്ക് 6 മുതൽ 10വരെ. പോൾ ഡയറി സർവേ അനുസരിച്ച് ബിജെപിക്ക് 142 മുതൽ 171 സീറ്റുവരെ ലഭിക്കും. തൃണമൂലിന് 99–127. മറ്റുള്ളവർ ഒന്ന്. ബംഗാളിൽ ആകെ സീറ്റ് 294. ഭൂരിപക്ഷത്തിനു വേണ്ടത് 148. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തൃണമൂലിന് 178–189 സീറ്റ് ലഭിക്കും. ബിജെപിക്ക് 95-110 സീറ്റ് ലഭിക്കും. കോൺഗ്രസിന് 1–3 സീറ്റും സിപിഎമ്മിന് 0–1 സീറ്റും ലഭിക്കും.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം
പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. 125 മുതൽ 145 സീറ്റുവരെ  നേടുമെന്നാണ് പ്രവചനം. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *