കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി
തിരുവനന്തപുരം :കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ….

