ഹോർമുസ് കടലിടുക്കില്‍ ഇന്ത്യയി ലേക്കുള്ള ചരക്ക് കപ്പലടക്കം നാല് കപ്പലുകൾക്ക് നേരെ ആക്രമണം.
ടെഹ്റാൻ :ഹോർമുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം.ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികള്‍ അറിയിച്ചു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും…

