admin@10vision

സൗദി അറേബ്യ യമൻ തുറമുഖ നഗരമായ മുകല്ലയിൽ ബോംബാക്രമണം നടത്തി

സൻആ ( യമൻ)യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ. ഇ ) നിന്ന് വിഘടനവാദി സേനയ്ക്ക് ആയുധങ്ങൾ എത്തിച്ചുവെന്നാരോപിച്ച് സൗദി അറേബ്യ യമൻ തുറമുഖ നഗരമായ മുകല്ലയിൽ ബോംബാക്രമണം നടത്ത ഇതിനെത്തുടർന്ന് ചൊവ്വാഴ്ച യെമനിലെ ഹൂത്തി വിരുദ്ധ സേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ ആക്രമണം രാജ്യവും യുഎഇ പിന്തുണയുള്ള വിഘടനവാദി സേനയും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. യെമനിലെ ഹൂത്തി വിരുദ്ധ സേന ചൊവ്വാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗദി അറേബ്യ അനുവദിക്കുന്നവ ഒഴികെ, തങ്ങളുടെ കൈവശമുള്ള…

Read More

മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രതിഷേധം. പാസ്റ്ററെയും മകനെയും അറസ്റ്റ് ചെയ്തു.

കാണ്‍പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച്തീവ്ര ഹിന്ദുത്വവാദികളായ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ പാസ്റ്ററും മകനും അറസ്റ്റില്‍. യു.പിയിലെ ഫത്തേപൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. പാസ്റ്റര്‍ ഡേവിഡ് (60) മകന്‍ അഭിഷേക് ഗ്ലാഡിയോണ്‍ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിയും പണവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭാസവും വാഗ്ദാനം നല്‍കി നിരവധി ഹിന്ദു സ്ത്രീകളെ പളളിയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പള്ളിക്കുമുമ്പില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. യു.പിയിലെ മതപരിവര്‍ത്തന നിരോധന…

Read More

കരിപ്പൂർ വിമാനത്താവളത്തിന്റെ വെങ്കുളം വ്യൂ പോയൻ്റിൽ നിന്ന് വീണ് മരിച്ചു.

കുണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റ കാഴ്ച കാണാൻ എത്തിയ യുവാവ് വെങ്കുളം വ്യൂ പോയിന്‍റിന്‍റെ താഴ്ചയിലേക്ക് വീണുമരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

Read More

മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിന്, ഗൃഹസന്ദർശനം, ജാഥ; തോൽവിക്ക് പിന്നാലെ വൻ പദ്ധതികളുമായി സിപിഎം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള വൻപദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകൾ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാൻ വലിയ സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റത്തൂരിലെ കൂറുമാറ്റം അടക്കം ആയുധമാക്കി കോൺഗ്രസിനെതിരായും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരായുമുള്ള…

Read More

ഫറോക്ക് ചന്ത എൽപി സ്കൂൾ വിദ്യാർഥിനി കരിയാത്തുംപാറ പുഴയിൽ മുങ്ങി മരിച്ചു; അപകടം കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ

ഫറോക്ക് :കോഴിക്കോട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥി പുഴയിൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ വെള്ളത്തിൽ…

Read More

. ‘അബൂ ഉബൈദ’ യുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച് ഹമാസ് , പുതിയ വക്താവ്നെ നിയമിച്ചു.

ഗസ്സ :ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപുതിയ ന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി…

Read More

പുതുവർഷാഘോഷം: കൂടുതൽ സർവീ സുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും.

കൊച്ചി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയുംകൂടുതൽ സർവീസ് നടത്തും. ജനുവരി മൂന്നുവരെ ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും. 31-ന് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽനിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടുവരെയുണ്ടാകും. ഡിസംബർ 31-ന് രാത്രി കൊച്ചി വാട്ടർ മെട്രോ സർവീസുണ്ടാകും. രാത്രിയിലെ നിശ്ചിത ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്-മട്ടാഞ്ചേരി…

Read More

കടൽത്തീരത്ത് കുഴഞ്ഞു വീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ.

ഡോർസെറ്റ്∙ കടൽത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് രക്ഷകനായത് വളർത്തുനായ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള സാൻഡ്ബാങ്ക്സ് ബീച്ചിൽ കുഴഞ്ഞുവീണ ഡേവിഡ് ഹോവാർത്തിനാണ് ‘ബ്യൂ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. കടലിൽ കുളിച്ച ശേഷം ബീച്ചിലൂടെ നടക്കുകയായിരുന്ന ഡേവിഡ് പെട്ടെന്ന് ഹൃദയാഘാതം മൂലം മണൽപ്പരപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിജനമായ സ്ഥലമായതിനാൽ മറ്റ് മനുഷ്യരുടെ ശ്രദ്ധ ലഭിച്ചില്ലെങ്കിലും അഞ്ചു വയസ്സുകാരൻ ബ്യൂ ‘അപകടം’ തിരിച്ചറിഞ്ഞു. യജമാനന് ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്ത ബ്യൂ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി ബ്യൂവിന്റെ…

Read More

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ് ബുധനാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിര്‍ദേശം. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പി.വി അന്‍വറിന്റെ സ്വത്ത് വകകളില്‍ 50 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. 2016ല്‍ 14. 38 കോടിയായിരുന്ന സ്വത്ത് 2021 ഓടെ 64.14 കോടിയായി വര്‍ധിച്ചതായി പറയുന്നു. ഇത്ര കുറഞ്ഞ കാലയളവില്‍ ആസ്തി വര്‍ധിച്ചതിനെ കുറിച്ച് അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. വിജിലന്‍സ്…

Read More

ഫാറ്റി ലിവർ ‘നിശബ്ദ കൊലയാളി’ എങ്ങനെ തിരിച്ചറിയാം?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കരളിലെ കൊഴുപ്പിന്റെ അളവ് അതിന്റെ ആകെ ഭാരത്തിന്റെ 5 ശതമാനത്തിൽ കൂടുതലാകുമ്പോഴാണ് ഇത് രോഗാവസ്ഥയായി മാറുന്നത്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ‘നിശബ്ദ കൊലയാളി’എന്ന് ഈ രോഗത്തെ വിളിക്കാറുണ്ട്. എന്നാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ഈ രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്ന് പ്രമുഖ ഗാസ്ട്രോഎന്ററോളജിസ്‌റ്റ് ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു. കാലിലെ നീരും ഫാറ്റി ലിവറും: ബന്ധമെന്ത്? പലപ്പോഴും ദീർഘനേരം നിൽക്കുന്നത് കൊണ്ടോ…

Read More