AI girlfriend

admin@10vision

പെരുവയല്‍ കേരളോത്സവം കാസ്ക്ക് കായലം ജേതാക്കള്‍

പെരുവയല്‍ :കേരളോത്സവത്തിൽ കാസ്ക്ക് കായലം ജേതാക്കള്‍ .പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ 142 പോയിൻ്റ് നേടിയ കാസ്ക്ക് കായലത്തിന് ഓവറോള്‍ കിരീടം. 139 പോയിൻ്റുമായി യംഗ്സ്റ്റാര്‍ പെരുവയൽ രണ്ടാമതെത്തി.135 പോയിൻ്റ് നേടിയ ചെറുകുളത്തൂര്‍ കെ.പി. ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലക്കാണ് മൂന്നാം സ്ഥാനം. കായിക വിഭാഗത്തില്‍ 133 പോയിന്‍റുമായി യംഗ്സ്റ്റാര്‍ പെരുവയല്‍ ഒന്നാമതെത്തി. 126 പോയിന്‍റുമായി കാസ്ക്ക് കായലം രണ്ടാം സ്ഥാനവും 48 പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി മൂന്നാം സ്ഥാനവും നേടി. കലാ വിഭാഗത്തില്‍ 120 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി..ഗോവിന്ദന്‍കുട്ടി…

Read More

വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.

തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താൽക്കാലിക നടപടി മാത്രമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

Read More

വെള്ളിപ്പറമ്പിൽ വിളയിൽ ഫസീലക്ക് സ്മാരകമുയർന്നു.

വെള്ളിപ്പറമ്പ് : മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്യിച്ച വിളയില്‍ ഫസീല ക്ക് സ്നേഹ സ്മരണയായി സ്മാരകമുയർന്നു മലപ്പുറത്തെ വിളയിൽ ഗ്രാമത്തിൽ നിന്നും മാപ്പിളപ്പാട്ടിൻ്റെ ഇശലുകകളുമായെത്തി കോഴിക്കോട്ടെ വെള്ളിപ്പറമ്പിൽ താമസമാക്കിയ ഫസീലയുടെഓർമകളിൽപെരുവയൽ പഞ്ചായത്ത്പദ്ധതിയിൽ ഉൾപ്പെടുത്തിനിർമിച്ചഫസീല സാംസ്കാ രിക കോർണർ ’എം.കെ. രാഘവൻ എം.പി.നാടിന് സമർപ്പിച്ചു ചടങ്ങിൽ പെരുവേൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷയായിരുന്നു. ചടങ്ങിൽ ഫൈസൽ എളേറ്റിൽ ,ബാപ്പു വെള്ളിപറമ്പ് ടി പി ചെറുപ്പ രാഹുൽ കൈമല,സലാം ഫോക്കസ് മാൾ രാധാകൃഷ്ണൻ പൂവത്തിങ്കൽ പി എൻ മൊയ്തീൻ…

Read More

കുറ്റിക്കാട്ടൂർ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

കോഴിക്കോട് കുറ്റിക്കാട്ടൂർ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയി ദുര്യോധൻ മാലിക് നയാഗാർഹ് (38) ഗാർഹി നെ കോഴിക്കോട് സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പോലീസ് ചേർന്നു പിടികൂടി രണ്ട് കിലോയോളം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു മാർക്കോട്ടിക്ക് സൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത് കെട്ടിടം നിർമ്മാണ തൊഴിലാളി എന്ന വ്യാജേന കേരളത്തിൽ എത്തി കഞ്ചാവ്…

Read More

സ്വർണ്ണം 88000 കടന്ന് കുതിപ്പ്.

കൊച്ചി:സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 88,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 125 രൂപ വർദ്ധിച്ച്‌ 11070 രൂപയായി. കഴിഞ്ഞ ദിവസം 10945 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 3,900 ഡോളര്‍ ഭേദിച്ച്‌ കുതിച്ചുപായുകയാണ്. ഔണ്‍സിന് 40 ഡോളര്‍ ഉയര്‍ന്ന് 3,924 വരെയെത്തി രാവിലെ വില. ആഭരണപ്രേമികള്‍ക്ക് ഇതു നിരാശയുടെ കാലമാണ്. യുഎസില്‍ പലിശനിരക്ക് കുറയാനുള്ള…

Read More

ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊന്നു.

ലഖ്‌നൗ: ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫത്തേപൂരിലെ ഭാര്യവീട് സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഹരിഓം. ഈ യാത്രക്കിടെയാണ് അദ്ദേഹത്തെ നാട്ടുകാർ തടഞ്ഞതും ഡ്രോൺ മോഷ്ടാവായി ചിത്രീകരിച്ച് ആക്രമിച്ചതും. ‘ഡ്രോണ്‍ ചോര്‍’ എന്നാണ് സാങ്കല്‍പ്പിക മോഷ്ടാവിന് നാട്ടുകാര്‍ നല്‍കിയ പേര്. മോഷ്ടിക്കേണ്ട വീടുകളില്‍ ആദ്യം അടയാളമിടുകയും…

Read More

സുപ്രിംകോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം.

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമ. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിയാൻ ശ്രമിച്ചു. പിന്നാലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കുകയും അഭിഭാഷകനെ പുറത്താക്കുകയും ചെയ്തു. ഖജുരാഹോയിൽ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമർശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നു ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നായിരുന്നു അന്ന് പറഞിരുന്നത്. ചീഫ് ജസ്റ്റിസ്…

Read More

ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സർക്കാർ നടപടി നേരത്തെ ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തി ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ്…

Read More

കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥികളെ ‘കാണാനില്ല’അധികവും ഇന്ത്യക്കാർ

ഒട്ടാവ: കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥിള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. ഇതിൽ കൂടുതലും ഇന്ത്യക്കാരെന്ന് വെളിപ്പെടുത്തൽ. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയില്‍ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകള്‍ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ…

Read More

കോഴിക്കോടുള്ള വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട്-നീലേശ്വരം :കോഴിക്കോടുള്ള വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റി പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്‌ടർ കെ. ബൈജു അറസ്റ്റ് ചെയ്‌തത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാൻ എന്ന്…

Read More