AI girlfriend

admin@10vision

തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

തൃശ്ശൂര്‍:  തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read More

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത് , ഇസ്റാഈൽ അക്രമിച്ചു .

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ ഗാസയിൽ നിന്ന് 150 നോട്ടിക്കൽ മൈൽ (278 കിലോമീറ്റർ). അടുത്ത്എത്തിയതായി റിപ്പോർട്ട് ഇവിടെ വെച്ച് ഇസ്രായേൽ സൈന്യം ആക്രമിച്ചതായി അൽജസീറ റിപ്പോർട്ട്  യ്തു. ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിനായി സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള കപ്പലുകൾ ഫ്ലോട്ടില്ലയുമായി യാത്ര ചെയ്യുന്നുണ്ട്, അതേസമയം തുർക്കിയിൽ നിന്നുള്ള ഡ്രോണുകൾഏതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യത നിരീക്ഷിക്കുന്നതിനായി തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നു. ഇതിനിടയിൽ മുമ്പ് കടന്നു പോയ പ്ലോട്ടില്ലയെ ഇസ്രായേലി നാവിക കപ്പലുകൾ ലീഡ് ബോട്ടിനെ ലക്ഷ്യം…

Read More

കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ മരിച്ചു.

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻമാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം, ഗൂഡല്ലൂർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കമ്പം സ്വദേശി ജയരാമൻ ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. കട്ടപ്പന പാറക്കടവിൽ പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മരിച്ച ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം…

Read More

തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ:തമിഴ്നാട്ടിലെ എണ്ണൂർ സ്ഥിതിചെയ്യുന്ന നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ ദാരുണാപകടം ഏകദേശം 30 അടി ഉയരത്തിലുള്ള നിർമാണത്തിലിരുന്ന ആർച്ച് തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ്. ..

Read More

നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീല​ഗിരി: തമിഴ്നാട് നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ട. 52കാരനായ രാജേഷ് ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയായ രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാട്ടാന വരുന്നത് കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ നിർത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും…

Read More

ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി.

തിരുവനന്തപുരം:ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. ഹിംസയെ പ്രോത്സാപ്പിക്കുന്ന ആളല്ലെന്നും സത്യം എന്താണെന്ന് സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ…

Read More

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയി മരിച്ച നിലയിൽ

കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജെയിന്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ജെയിന്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും സൂചനയുണ്ട്. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജെയിന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയെ അനുകൂലിക്കുന്നവര്‍…

Read More

കോഴിക്കോട് ചേവായൂർ മോഷണ പരമ്പര ; പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തു.

കോഴിക്കോട്: കോഴിക്കോട് ചേവായൂർ മോഷണ പരമ്പരകേസിൽ മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു. പ്രതി അഖിലിന്റെ കക്കോടിയിലെ വാടക വീട്ടിൽ നിന്നാണ് 36 പവൻ സ്വർണവും 3,11690 രൂപയും കണ്ടെടുത്തത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വീടുകളിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് നടപടി. പറമ്പിൽ ബസാറിലെ വീട്ടിൽനിന്നും കഴിഞ്ഞ വ്യാഴാഴ്‌ചയാണ് 22 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. സമീപ കാലങ്ങളിൽ 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിന് പിന്നിലെന്നാണ് ഇയാൾ…

Read More

കെട്ടിടത്തിന് മുകളിൽ ആത്മഹത്യാശ്രമം; യുവാവിനെ അനുനയിപ്പിച്ചിറക്കി പൊലീസുകാർ

:കോഴിക്കോട് | മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ കുപ്പിച്ചില്ലുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി കേരള പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കൺട്രോൾ റൂം വാഹനത്തിന് അടുത്തേയ്ക്ക് ഒരാൾ ഓടിവന്ന് ഭട്ട് റോഡ് ബീച്ചിൽ അടിനടക്കുന്നതായി പറയുകയായിരുന്നു. ഉടനെ അവിടെയെത്തിയ പൊലീസുകാരെ കണ്ട് ഉടുമ്പ്ര സ്വദേശിയായ യുവാവ് ബീച്ചിലേയ്ക്ക് ഓടിപ്പോകുകയും തുടർന്ന്…

Read More