AI girlfriend

admin@10vision

അ‍ർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ. ആയങ്കിയെ വെടി വെക്കാൻ ഉത്തരവിട്ടിട്ടില്ല ആഭ്യന്തര മന്ത്രി.

കണ്ണൂർ :  അ‍ർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ എട്ട് പേരെ കരുതൽ തടങ്കലിലാക്കി വളപട്ടണം പൊലീസ്. എട്ട് പേരെയും ചോദ്യം ചെയ്യുന്നു. സാമൂഹ്യമാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയിരുന്നു. സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായാണ് ഇവർ പിടിയിലായത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ…

Read More

കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ.

കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കു ദാരുണാന്ത്യം. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. ബംഗളൂരു രാമനഗര ബിഡദിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയും, തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. കോഴിക്കോട് ഡിപ്പോയിലെ ബസിലെ ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത് അപകടത്തിൽ നിരവധി…

Read More

നിയമ സംവിധാനത്തെ വെല്ലു വിളിച്ച അർജുൻ ആയങ്കി ക്കായി വ്യാപക തിരച്ചിൽ; കാർ ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ

തൃശൂർ : ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ വ്യാപക തിരച്ചിലുമായി പൊലീസ്. ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന്‍ അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി. ഇയാളെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്തു വന്നു. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന്…

Read More

കനത്ത മഴക്ക് സാധ്യത : നാല് ജില്ലകളിൽ വിദ്യാഭ്യാസ ജില്ലകൾക്ക് അവധി

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തൃശൂർ വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026 ) അവധിയായിരിക്കും അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും . *ശ്രദധിക്കുക* ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കും യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും ഇറങ്ങരുത്….

Read More

തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ട. പ്രതിയായ 14 വയസുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വധിച്ച ശേഷമാണ് വിദ്യാലയത്തിലെത്തി ആക്രമണം നടത്തിയത്. സ്കൂളിലെ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്താബുരി സ്കൂളിലാണ് വെള്ളിയാഴ്ച ദാരുണമായ സംഭവം നടന്നത്. സ്വന്തം മുത്തശ്ശന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ കൊലപാതകങ്ങള്‍ നടത്തിയത്. സ്കൂളില്‍…

Read More

കുടുംബവഴക്കില്‍ ഇടപെട്ട 17കാരി പിതാവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടു

ലഖ്നൊ:ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ കുടുംബവഴക്കില്‍ ഇടപെട്ട 17കാരി പിതാവിന്റെ അടിയേറ്റ ദാരുണമായി കൊല്ലപ്പെട്ടു. ചാണക വറട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷും സഹോദര ഭാര്യയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം. വഴക്ക് അവസാനിപ്പിക്കാന്‍ ഇടപെട്ട മകളെ പ്രതിയായ രാജേഷ് യാദവ് തള്ളി താഴെയിടുകയും, തുടര്‍ന്ന് പശുവിനെയും മറ്റ് മൃഗങ്ങളെയും കെട്ടിയിടാന്‍ ഉപയോഗിക്കുന്ന മരകഷ്ണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തലയില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്നുപോയിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍…

Read More

സൗദിയിലെ നജ്‌റാനിലും യമൻ സർക്കാർ സേനക്കും നേരെ ഹൂതി ആക്രമണം: പ്രവാസികളടക്കം 11 പേർക്ക് പരുക്ക്; 17 യമൻ സൈനികർ കൊല്ലപ്പെട്ടു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ പ്രവാസികളടക്കം 11 പേർക്ക് പരുക്കേറ്റതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയും നാലുവയസ്സുകാരനും ഉൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്തുകാർക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമൻ പൗരനുമാണ് പരുക്കേറ്റത്. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ താജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യസേന…

Read More

പിടിയിലായ അധ്യാപികമാര്‍ കുട്ടികളെ ഉപയോഗിച്ചും ലഹരി ഇടപാട് നടത്തിയതായി സൂചന; വയനാട്ടിലെ 22കാരന്‍ പ്രധാന കണ്ണി; നിര്‍ണായക ചാറ്റുകള്‍ പോലീസിന്

വടകരയിൽ അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ നിര്‍ണായക ചാറ്റുകള്‍ പോലീസിന്്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ കണ്ടെത്തി. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചിട്ടുണ്ട്. ലഹരി വില്‍പ്പനയ്ക്ക് കുട്ടികളെ ഉപയോഗിച്ചതായും സൂചനകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ഇന്നലെ കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പില്‍ നിര്‍ണായക വിവരങ്ങളാണ്…

Read More

“എനിക്കിങ്ങനെ കരയാൻ വയ്യെടോ… എനിക്ക് വയ്യ എല്ലാവരും.. കണ്ണൂർ പൊയ്ത്തും കടവിലെ സ്വന്തം വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മ ഹത്യ കുറിപ്പ് പുറത്ത് .

കണ്ണൂർ : കണ്ണൂർ പൊയ്ത്തും കടവിലെ സ്വന്തം വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മ ഹത്യ കുറിപ്പ് പുറത്ത ഭർത്താവിൻ്റെ ലഹരി ഉപയോഗത്തിനെ എതിർത്തതിലുള്ള പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറഞ്ഞു. കണ്ണൂർ പൊയിത്തുംകടവിൽ വിവാഹം കഴിഞ്ഞ് കേവലം എട്ടുമാസം മാത്രം തികയുമ്പോൾ 20 വയസ്സുകാരിയായ ഫാത്തിമത്തുൽ ഹിസയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവ് കണ്ണൂർ കൊടുക്കിമൊട്ട സ്വദേശിയായ ഹാസിഫിന്റെ ഭീഷണിയും പീഡനവും ലഹരി ഉപയോഗം എതിർത്തതുമാണ് പെൺകുട്ടിയുടെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ ദാരുണ…

Read More

ബംഗാളിൽ 1500 ഓളം  ആരാധനാല യങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ അഴിച്ചുമാറ്റി

കൊൽക്കത്ത :രണ്ട് ദിവസത്തിനുള്ളിൽ ബംഗാളിലുടനീളമുള്ള 1500 ഓളം  ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ അഴിച്ചുമാറ്റ. ശബ്ദമലിനീകരണ പരാതികൾ പരിഹരിക്കുന്നതിനുള്ള പൊലീസിന്റെ വ്യാപക പരിശോധനയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം . നിർദിഷ്ട ശബ്ദപരിധി ലംഘിച്ചതിനെ തുടർന്ന് പൊലീസ് നിർദേശത്തെത്തുടർന്ന് മസ്ജിദുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമൊക്കെയായി ആകെ 5,299 ഉച്ചഭാഷിണികൾ അഴിച്ചുമാറ്റിയതായി മുഖ്യമന്ത്രി സുവേന്ദ്ര അധികാരി പറഞ്ഞു. ഇതിൽ 4,203 എണ്ണം മസ്ജിദുകളിൽ നിന്നും 1,096 എണ്ണം ക്ഷേത്രങ്ങളിൽ നിന്നുമാണ്. 1,279 മസ്ജിദുകളോടും 199 ക്ഷേത്രങ്ങളോടുമാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ…

Read More