AI girlfriend

admin@10vision

ചരിത്ര പ്രസിദ്ധമായ അദീന മസ്ജിദിന് പുറത്ത് ശിവ ലിംഗം പ്രതിഷ്ഠിക്കാൻ നീക്കം

കൊൽക്കത്ത: ചരിത്രമസ്ജിദിന് മുമ്പിൽ ശിവലിംഗം പ്രതിഷ്ഠിക്കുമെന്ന ഹിന്ദുത്വ സംഘടനയുടെ ഭീഷണി പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അദീന മസ്ജിദിന് പുറത്തണ് ശിവലിംഗം പ്രതിഷ്ഠിക്കാൻ ഹിന്ദുത്വ സംഘടനയുടെ നീക്കം. ഹൈന്ദവ സംഘടനയായ ‘ആദിനാഥ് പുരാതൻ ശിവ മന്ദിർ’ ആണ് ഈ തീരുമാനവുമായിരംഗത്തെത്തിയത്.താരകേശ്വറിൽ നിന്ന് എത്തിക്കുന്ന 3.6 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള ശിവലിംഗം ജൂലൈ 27 ന് മസ്ജിദിന് പുറത്തുള്ള സ്ഥലത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം.ആദിനാഥ് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും ഈ നിർമ്മിതിക്കുള്ളിൽ…

Read More

വധഭീഷണിയുണ്ടായി, വീടുവിട്ടിറങ്ങേണ്ടി വന്നു’;അഭിമാനത്തോടെ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ജന്തർമന്തറിലെ പ്രതിഷേധക്കാർ വിജയമായി ആഘോഷിച്ചപ്പോൾ, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ ആ വാർത്ത കേട്ട് കണ്ണീരണിഞ്ഞു. അത് അവർക്ക് വലിയൊരു ആശ്വാസമായിരുന്നു. പ്രധാൻ പടിയിറങ്ങിയതിന് ശേഷം സംസാരിച്ച അഭിജിത്തിന്റെ അമ്മ അനിത, തങ്ങളുടെ മകൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയത് മുതൽ കുടുംബം നിരന്തരമായ ഭയത്തിലാണ് ജീവിച്ചതെന്ന് പറഞ്ഞു. അഭിജിത് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സമരത്തിന്റെ കാര്യത്തിൽ അവൻ കടുത്ത…

Read More

ഇൻസ്റ്റയിലെ ഹായ് ഫ്രൻസ് വിളിച്ചു വന്ന മോദിക്ക് കാര്യങ്ങൾ അത്ര എളുപ്പമായില്ല ;കമൻ്റ് ബോക്സിൽ ഞെട്ടിച്ച് ജെൻസി.

ന്യൂഡൽഹി: ഇൻസ്റ്റയിലെ ഹായ് ഫ്രൻസ് വിളിച്ചു വന്ന മോദിക്ക് കാര്യങ്ങൾ അത്ര എളുപ്പമായില്ല കമൻ്റ് ബോക്സിൽ ഞെട്ടിച്ച ജെൻസ കൾ മോദിയുടെ മന്ത്രിയെ രാജി വെപ്പിക്കുന്നതിൽ കാര്യങ്ങൾ എത്തി കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുമുള്ള നീറ്റ് പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുമ്പോള്‍, യുവാക്കളെ സ്വാധീനിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. ടി.വി ചാനല്‍ ചര്‍ച്ചകള്‍ സജീവമായതോടെ ബി.ജെ.പി നേതാക്കള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതുപോലെ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നതോടെ മോദിയും…

Read More

കോഴിക്കോട് മരുതോങ്കരയിലെ എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ.

കോഴിക്കോട് : കോഴിക്കോട് മരുതോങ്കരയിലെ എംഡിഎംഎ കേസി ഒരു യുവതി കൂടി അറസ്റ്റിൽ. അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് അറസ്റ്റിലായത്. മയക്കുമരുന്നു മാഫിയയുടെ സാമ്പത്തിക ഇടപാടുൾ നടത്തിയ ആൾ എന്ന നിലയിലാണ് അറസ്റ്റ്. ആവശ്യക്കാരുമായി നേരിട്ട് ഇടപെടാതെ ഇവരുടെ അക്കൗണ്ടിലായിരുന്നു ആവശ്യക്കാർ നേരിട്ട് പണം അയച്ചു നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മരുതോങ്കര സ്വദേശി കീർത്തന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ലഹരി സംഘങ്ങൾക്കിടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്. ലഹരിമരുന്ന് കച്ചവടത്തിലെ…

Read More

നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചു മരണപ്പെട്ട വിദ്യാർഥികൾക്ക് നീതി ലഭിച്ചു. അഭിജിത് ദീപ്ക

ന്യൂഡല്‍ഹി:   രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ ജന്തർമന്തറിൽ ആവേശകരമായ പ്രസംഗവുമായി സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ. നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചുവെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ജന്തർമന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.  ‘ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സ്വീകരിക്കാമെന്നും അഭിജീത് ദീപ്‌കെ…

Read More

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

  പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ…

Read More

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ്

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ സ്ഥിരീകരിച്ചു. ദീപ്‌കെ തന്നെയാണ് എക്‌സ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും ദീപ്‌കെ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവർക്കും ദീപ്‌കെ നന്ദി പറഞ്ഞു. രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം തുടരണം. എല്ലാവരോടും വളരെ നന്ദിയുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്‌കെ വീഡിയോയിൽ പറഞ്ഞു. ഇന്ന് വൈകിട്ട് സിജെപി പ്രതിനിധികൾ കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്തുന്നുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി…

Read More

സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കാട്ടൂർ : സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട സ്‌കൂട്ടർ എടുക്കാൻ വന്ന യുവാവാണ് പാമ്പിനെ കണ്ട് ഞെട്ടിയത്. റെയിൻ കോട്ട് വെക്കാൻ സീറ്റ് പൊക്കിയപ്പോഴാണ്  പെട്രോൾ ടാങ്കിൻ്റെ മൂടിയിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. ആളുകൾ എത്തുമ്പോഴേക്കും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. കുറ്റിക്കാട്ടൂരിലെ ആനക്കുഴിക്കര വീട്ടിലാണ് സംഭവം . പാമ്പ് എങ്ങനെ ഇതിനുള്ളിൽ എത്തി എന്നത് അത്ഭുതപ്പെടുത്തുന്നു. പാമ്പിനെ കണ്ട ഞെട്ടലിലാണ് വീട്ടുകാർ . ചെറിയ ദ്വാരത്തിലൂടെ തല അകത്ത് കടന്നാൽ ഉടൽ ചെറുതാവുകയും…

Read More

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ് .

ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്‍റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാര്‍ അനുകൂലികളിൽ നിന്നും വിസ്മയക്ക് കടുത്ത സൈബര്‍…

Read More

കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി യിലെ ചികിത്സാ പ്പിഴവിൽ രോഗി മരിച്ചതായി പരാതി

കോഴിക്കോട്:  പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.ഉള്ള്യേരി കക്കട്ടിൽ സ്വദേശി ബിജുവിന്റെ ഭാര്യ സിനി (40) ആണ് മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് സിനിയെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും പിന്നീട് ഗുരുതരമായ അണുബാധ ഉണ്ടായെന്നാണ് കുടുംബം പറയുന്നത്.അണുബാധയെ തുടർന്ന് സിനിയുടെ ആരോഗ്യനില…

Read More