AI girlfriend

വേണ്ടി വന്നാൽ ബസ്സിന് മുമ്പിൽ കിടക്കും….. ഹോം ഗാർഡിന് കയ്യടി നൽകി വിദ്യാഥിർഥികൾ

കോഴിക്കോട്: നിർത്താതെ പോകുന്ന ബസ്സിന് മുമ്പിൽ കിടന്നു താക്കീത്.  കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സ്ഹോം ഗാർഡ് തടഞ്ഞത് വലിയ വാർത്തയായി. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്. ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.

Read More

രാജ്യാന്തര ചലച്ചിത്ര മേളക്ക് സാഹിത്യ നഗരിയിൽ തിരശ്ശീല ഉയർന്നു.

കോഴിക്കോട് :സിനിമ പ്രേമികൾ കാത്തിരുന്ന രാജ്യാന്തര ചലച്ചിത്ര മേളക്ക് സാഹിത്യ നഗരിയിൽ തിരി സിനിമയിലെ ഫാസിസ്റ്റ് അംഗീകാരങ്ങൾ കലാമൂല്യത്തിനും സമൂഹത്തിനും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടിൻ്റെ സഹൃദയ ലോകം ഒരു മാതൃകയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നടി മീനാക്ഷി ജയൻ, നടൻ സുധീഷ് , കുക്കു പരമേശ്വരൻ, സന്തോഷ് കീഴാറ്റൂർ, ഗോൾസ സെല്ല, ഗോപി കൃഷ്ണ വർമ, സോഹൻ…

Read More

ട്രെയിനിൽ അമ്മയോടൊപ്പം യാത്ര ചെയ്ത അബോധാവസ്ഥയിലായ 10 വയസ്സുകാരി മരിച്ചു.

കാസർഗോഡ് 🙁 www.10visionnews.com ) ട്രെയിനിൽ യാത്രക്കിടെ അബോധാവസ്ഥയിലായ  പത്തുവയസുകാരി മരിച്ചു.തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ കൂടെയുണ്ടായിരുന്നു. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു സംഭവത്തിൽ, കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. അന്തിനാട്…

Read More

ധർമ്മസ്ഥല കൂട്ട ശവസംസ്കാരങ്ങളുമായി ബന്ധപ്പെട്ട അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി അംഗീകരിച്ചില്ല.

ന്യൂഡെൽഹി: ധർമ്മസ്ഥലയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ ആളുകളെ കൊന്നു കുഴിച്ചു മൂടി എന്ന വെളിപ്പെടുത്തലിനെ തുടർന്ന് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തടയണമെന ഹരജി സുപ്രീം കോടതി അംഗീകരിച്ചില്ല. ധർമ്മസ്ഥല ക്ഷേത്ര സെക്രട്ടറി ഹർഷേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇളവ് നിഷേധിച്ചു. ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഹർഷേന്ദ്ര, ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ബെംഗളൂരു സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു….

Read More

സ്വകാര്യ ബസിന്‍റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ് ഹെല്‍മറ്റുകൊണ്ട് ബസിന്‍റെ ചില്ല് തകര്‍ത്തു..

മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികന്‍റെ ആക്രമണം. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസിന് മുന്നിലായി ഷംനാദ് സ്കൂട്ടറിൽ പോവുകയായിരുന്നു. റോഡിന് നടുവിലായി ഷംനാദ് സ്കൂട്ടറിൽ പോകുന്നത് ദൃശ്യത്തില്‍ കാണാം. ഇതിനിടെ, ബസ് ഡ്രൈവർ ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായി ഷംനാദ് സ്കൂട്ടര്‍ ബസിനു മുന്നില്‍ നിര്‍ത്തി…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു 2023 മാർച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്. (പതിയുടെ  ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മെഡിക്കൽ കോളേജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതിൽ പ്രിൻസിപ്പൽ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. ’ പിരിച്ചുവിട്ട നടപടിയിൽ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ്…

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ‘രാജ്യദ്രോഹം’ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഇവിടെങ്ങളിലും വോട്ട് അട്ടിമറി.

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് തെരഞ്ഞെടുപ്പ് ക്മ്മീഷന്റെ വോട്ടര്‍ പട്ടിക തിരിമറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ രാഹുല്‍ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ‘രാജ്യദ്രോഹം’ആണെന്നും ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ എന്നീ സംസ്ഥാനങ്ങളിലും സമാനമായ അട്ടിമറി നടന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടന്ന വോട്ട് തിരിമറിയെ കുറിച്ചായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബീഹാറില്‍ നടക്കുന്ന വോട്ടര്‍പട്ടിക…

Read More

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ്…

Read More

സാഹിത്യ നഗരത്തിൽ രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കമായി.

കോഴിക്കോട് :സിനിമ പ്രേമികൾ കാത്തിരുന്ന നാല് ദിവസത്തെ രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കമായി.’ഇറാൻ ചലച്ചിത്രകാരൻ മുഹമ്മദ് റസുലോഫിൻ്റെ ‘സിഡ് ഓഫ് ദ സേക്രഡ് ഫിഗ് ‘ഉദ്ഘാന ചിത്രമായി 5 മണിക്ക് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 11 വരെയാണ് മേള. കൈരളി, ശ്രീ, കൊറോണേഷൻ തുടങ്ങിയ തിയേറ്റ്റുകളിലാണ് പ്രദർശനം സിനിമാപ്രേമികൾ ആവേശത്തോടെയാണ് പ്രതികരിച്ചത്, 1,400-ലധികം ഡെലിഗേറ്റ് രജിസ്ട്രേഷനുകൾ ലഭിച്ചതിനാൽ സംഘാടകർ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിപ്പിച്ചു. എന്നിരുന്നാലും, കൈരളിയിൽ സ്പോട്ട് രജിസ്ട്രേഷൻ തുടരും, അവിടെ…

Read More

കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ.. ആരോഗ്യ മന്ത്രിയുടെ ആരോപണം കള്ളം …

തിരുവനന്തപുരം: (www.10visionnews.com)തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരമർശിച്ചിരുന്നു.തന്നെ കുടുക്കാനുള്ള ശ്രമമെന്നും,ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു.KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്

Read More