AI girlfriend

വാളയാർ ആൾക്കൂട്ട കൊലപാതകത്തിലെ എട്ട്പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി:വാളയാർ ആൾക്കൂട്ട കൊലപാതകത്തിലെ എട്ട്പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടത. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ച വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു. ഡിസംബർ 17ന് വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍…

Read More

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട് :കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു.

Read More

ഷിഗല്ല രോഗം ; ഭയപ്പെടേണ്ട, കരുതൽ വേണം.പെരുവയൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി. 

പെരുവയൽ :  ( കോഴിക്കോട്) പെരുവയൽ പഞ്ചായത്തിൽ മൂന്നര വയസ്സായ കുട്ടിയുടെ മരണം ഷിഗല്ല യാന്നെന്ന്  സ്ഥിരീകരച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി. കഴിഞ ഞായറാഴ്ചയാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ അങ്കണവാടി വിദ്യാർഥി മരിച്ചത്. മരണ കാരണം ഷിഗല്ലയാണെന്ന് പിന്നീടാണ് സ്ഥിരികരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യം നിലവിലില്ല ഗ്രാമപഞ്ചായത്ത് കുറിപ്പിൽ പറഞ്ഞു. മുൻ കരുതലുകൾ ഇവയാണ്. 👉…

Read More

ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പൽ ‘യു.എസ് എസ് ജെറാൾഡ് ആർ ‘ അപകടത്തെ തുടർന്ന് പശ്ചിമേഷ്യൻ തീരത്ത് നിന്നും തിരിച്ചു പോവുന്നു.

വാഷിംഗ്ടടൺ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ തീരത്ത് നിന്നും ക്രീറ്റിലേക്ക്അറ്റകുറ്റപ്പണികൾക്കായി യാത്ര തിരിച്ചതായി റിപ്പോർട്ട് എന്നാൽ 13 ബില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധക്കപ്പലിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തിൽ നാവികർക്ക് പരിക്കേൽക്കുകയും കിടക്കകൾ അടക്കം ക്രമീകരണങ്ങൾ നശിപ്പിക്കുകയും ടോയ്ലറ്റ് അടഞ്ഞു പോവുകയും ചെയ്തിരുന്നു. ഇത്ജീവനക്കാരുടെ മനോവീര്യം കെടുത്തിയിരുന്നു.. 600-ലധികം നാവികരും ജീവനക്കാരുടെയും കിടക്കകൾ നഷ്ടപ്പെട്ടതായും അതിനുശേഷം തറയിലും മേശകളിലും കുടുങ്ങിക്കിടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പലിൽ തീപിടുത്തവും ടോയ്‌ലറ്റുകൾ അടഞ്ഞുപോയതും ഉൾപ്പെടെ നിരവധി അപകടങ്ങൾ കാരണമാണ് കപ്പൽപ്പട തിരിച്ചു പോവുന്നത്….

Read More

ലീഗ് അനുകൂല വ്യവസായ ഗ്രൂപ്പിൻ്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രണ്ടത്താണിയെ പുറത്താക്കി.

മലപ്പുറം:ലീഗ് അനുകൂല വ്യവസായ ഗ്രൂപ്പിൻ്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്നും അബ്ദുറഹിമാൻ രണ്ടത്താണിയെ പുറത്താക്കി കേരള സ്റ്റേറ്റ് എസ്എംഇഒ സംസ്ഥാന പ്രസിഡൻ്റാണ് രണ്ട ത്താണി. മുസ്‌ലിം ലീഗ് അനുകൂല വ്യവസായ സംരംഭകരുടെ കൂട്ടായ്മയാണ് കേരള സ്റ്റേറ്റ് സ്മാൾ& മീഡിയം എന്‍റർപ്രൈസസ് ഓർഗനൈസേഷൻ. സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അധികാരമോഹത്തിന്‍റെ പേരിലും സംഘടനയിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ പേരിലുമാണ് നടപടി. സീറ്റ് ലഭിക്കാത്തതോടെ പാർട്ടിയുമായി ഇടഞ്ഞ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ എൽഡിഎഫ്…

Read More

അമേരിക്കയിലെ സുരക്ഷാ കേന്ദ്രത്തിന് മുകളിൽ അഞ്ജാത ഡ്രോണുകൾ. സുരക്ഷാ വീഴ്ച കണ്ടെത്തിയില്ല.

വാഷിംഗ്ടടൺ: യുഎസ്–ഇസ്രയേല്‍–ഇറാന്‍ യുദ്ധം മാറ്റമില്ലാതെ തുടരുന്നതിനിടെ അമേരിക്കയിലെ അതീവ തന്ത്രപ്രധാനയിടമായ സൈനിക കേന്ദ്രത്തിനു മുകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വലിയ സുരക്ഷാ വീഴ്ചയായാണ് ഈ സംഭവത്തെ അമേരിക്ക നോക്കിക്കാണുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ താമസിക്കുന്ന വാഷിങ്ടണിലെ ഫോർട്ട് മക്നെയർ (Fort McNair) ബേസിന് മുകളിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഡ്രോണുകള്‍ കണ്ടെത്തിയത്. എവിടെ നിന്നും ഏത് വഴി വന്ന ഡ്രോണുകളാണെന്ന് യുഎസ് ഇന്റലിജന്‍സിന് കണ്ടെത്താനായിട്ടില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്…

Read More

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഫാത്തിമാബി നിര്യാതയായി.

കുട്ടിക്കാട്ടൂർ: ആനക്കുഴിക്കര പരേതനയായ മുൻ സെയിൽ ടാക്സ് ഓഫീസർ മുഹമ്മദ് ൻ്റെ ഭാര്യ ഫാത്തിമാ ബി( 90) നിര്യാതയായി. മക്കൾ: അലീമ ബീവി കോവൂർ ബശീർ അഹമ്മദ് ( റിട്ടേയഡ് സെയിൽസ് ടാക്സ് ) സഫിയ തിരൂർ ഷറഫുദ്ദീൻ ( റിട്ടയേഡ് കെ.എസ്.ആർ.ടി.സി ) അബ്ദുൽ അസീസ് റംലത്ത് കക്കോടി മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ടയേഡ് എസ് ഐ ഓഫീസർ, പോലീസ് , ജമീല മറിയം (ജി എസ്…

Read More

സുധാകര സമ്മർദ്ദം ഹൈക്കമാണ്ട് വഴങ്ങി , കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥി

ന്യൂഡൽഹി: ഒടുവിൽ കെ.സുധാകരന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും.ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.

Read More

കോഴിക്കോട് കുറ്റിക്കാട്ടൂർ ഷിഗല്ല രോഗം ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു..

കോഴിക്കോട് : മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർആനക്കുഴിക്കര എരഞ്ഞിക്കൽ അംഗണ വാടിയിൽ പഠിക്കുന്ന  കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്ത നടപടികള്‍ സ്വീകരിച്ചു. പെരുവയൽ പഞ്ചായത്തിലെ 13-ാം വാർഡിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി.കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഇന്നലെയാണ്  റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ…

Read More

സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റർ) പ്രവർത്തനം നിലച്ചു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റർ) പ്രവർത്തനം നിലച്ച. ബുധനാഴ്ച രാത്രിയോടെയാണ് എക്‌സിലെ സേവനങ്ങൾ തടസപ്പെട്ടത്. ഇന്ത്യ, യുഎസ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിൽ എക്‌സ് നിശ്ചലമായെന്നാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് പേരാണ് എക്‌സ് പണിമുടക്കിയതായി ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. ഡൗൺഡിറ്റക്ടറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം രാത്രി എട്ട് മണിയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എട്ടര വരെയുള്ള സമയത്തിനകം ഇന്ത്യയിൽ നിന്ന് 4700-ലേറെ പേരാണ് പ്രശ്‌നം റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് 4,359 പേർ തടസം…

Read More