AI girlfriend

അവധി കഴിഞ്ഞിട്ടും കോളേജിൽ എത്തിയില്ല; യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസർ വീട്ടിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: (www.10visionnews.com) യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസറെ വീട്ടിൽ മരിച്ചനിലയൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ പൂർണിമ ജെ. പ്രകാശിന്റെ (45) മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

ദിവസങ്ങളായി അവധിയിലായിരുന്ന പൂർണിമയുടെ അവധി ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ അവധി കഴിഞ്ഞിട്ടും കോളജിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു.

വീട്ടിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കൾ ജീവിച്ചിരിപ്പില്ലെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!