അമേരിക്കയുടെ രഹസ്യ സന്ദേശവുമായി പാക് സൈനിക മേധാവി ഇറാനിൽ; പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവ്?

പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി കൂടിക്കാഴ്ച നടതത്തി

ടെഹ്റാൻ | അമേരിക്കയിൽ നിന്നുള്ള പ്രത്യേക സന്ദേശം കൈമാറുന്നതിനായി പാകിസ്താൻ സൈനിക മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇറാനിലെത്തി. പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ടെഹ്റാനിൽ സ്വീകരിച്ചു. വാഷിംഗ്ടണിൽ നിന്നുള്ള പുതിയ സന്ദേശം കൈമാറാനാണ് പാക് സംഘം ഇറാനിലെത്തിയതെന്ന് ഇറാൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്തു.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാന നീക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള അനുയോജ്യമായ സമയം നിശ്ചയിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ലെബനാനിലെ വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. കൂടാതെ, രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട തങ്ങളുടെ ആസ്തികൾ വിട്ടുനൽകണമെന്ന കർശന വ്യവസ്ഥയും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്. ഈ ആവശ്യം അംഗീകരിക്കുന്നത് ചർച്ചകളുടെ പുരോഗതിയിൽ നിർണ്ണായകമാകുമെന്നാണ്

Leave a Reply

Your email address will not be published. Required fields are marked *