AI girlfriend

admin@10vision

കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ: ( കോഴിക്കോട്) കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം പെരുവയൽ പഞ്ചായത്തിലെ തടപ്പറമ്പ് 15-ാം വാർഡിലെ കല്ലട മേത്തൽ താമസിക്കുന്ന കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പാത്രവുമായി പ്രതിഷേധിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെജലജീവൻ പദ്ധതി നടപ്പാക്കായിട്ടില്ല https://www.facebook.com/share/v/1C5MAgS62M/ പൈപ്പ് ലൈൻ തൊട്ടടുത്ത് എത്തിയിട്ടും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വെള്ളം ലഭിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല എന്ന് ഇവർ പറഞ്ഞു. വെള്ളം കിട്ടാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്നും ഇവർ അറിയിച്ചു…

Read More

വണ്ടൂരിൽ വൻ അഗ്നിബാധ; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

വണ്ടൂർ :കാളികാവ് റോഡിൽ കുരിക്കുണ്ടിൽ പെട്രോൾ പമ്പിന് സമീപം വൻ അഗ്നിബാധ. എൻ.എം. പഴക്കടയോട് ചേർന്ന് ഷെഡ്ഡിൽ നിർത്തിയിട്ട കാർ, ഗുഡ്‌സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു. ഷെഡും പൂർണമായും കത്തിനശിച്ചു. ഉച്ചയ്ക്ക് 12.30 നാണ് തീപിടിത്തം ഉണ്ടായത്. അരമണിക്കൂറോളം തീ ആളിക്കത്തി. തിരുവാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വണ്ടൂർ പൊലീസും നാട്ടുകാരും വാഹനങ്ങൾ തടഞ്ഞതു മൂലം കൂടുതൽ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Read More

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു.

വയനാട്: സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻബത്തേരി പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണമായും കത്തി നശിച്ചു. അപകടസമയം കൃഷ്ണൻകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ട് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം…

Read More

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യക്തി ഹത്യ നടത്തിയ സോഷ്യൽ മീഡിയ ഹാൻഡി ലിനെതിരെ കേസെടുത്തു

മലപ്പുറം :മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു.  മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും.ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് സിപിഎം…

Read More

വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രിൻസിപ്പൽ അറസ്റ്റിൽ .

കുന്നംകുളം (തൃശൂർ): സ്കൂളിലെ വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്ക ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്. സജു വർഗീസ് ഫോണിൽ സൂക്ഷിച്ച ചിത്രങ്ങൾ വിദ്യാർഥികൾ കണ്ടെത്തുകയായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത് . വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട്…

Read More

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കെ.ടി ജലീൽ

കോഴിക്കോട്:സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് കെ.ടി ജലീൽ സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ് ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു പോസ്റ്റിൻ്റെ പൂർണ്ണ രൂപം കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്…

Read More

നിയമപരമായ അടിസ്ഥാനമില്ല’: ഉമര്‍ ഖാലിദിന്റെ തടവ് ‘അന്യായമെന്ന്’ യുഎന്‍ സമിതി

ന്യൂയോർക്ക്:വിചാരണയില്ലാതെ അഞ്ച് വർഷത്തിലേറെ നീണ്ട ജയിൽവാസത്തിൽ കഴിയുന്ന, മനുഷ്യാവകാശ പ്രവർത്തകൻ ഉമർ ഖാലിദിന്റെ തടവ് അന്യായമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അനിയന്ത്രിതമായ തടങ്കലുകളെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് (UNWGAD) വിലയിരുത്തി. യുഎൻ ബോഡി നിശ്ചയിച്ചിട്ടുള്ള നാല് വിഭാഗങ്ങളിൽ ഖാലിദിന്റെ തടങ്കൽ ‘അനിയന്ത്രിതം’ എന്ന പരിധിയിൽ വരുമെന്ന് വിദഗ്ധർ വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം, പൊതു കാര്യങ്ങളിൽ പങ്കുചേരാനുള്ള അവകാശം എന്നിവ വിനിയോഗിച്ചതിന്റെ ഫലമായാണ് ഉമർ ഖാലിദിന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതെന്ന് UNWGAD നിഗമനത്തിലെത്തി. മുസ്‌ലിംകളെ പൗരത്വത്തിനുള്ള ദ്രുതഗതിയിലുള്ള പാതയിൽ നിന്ന് ഒഴിവാക്കുന്ന വിവേചനപരമായ…

Read More

3 ദിവസം കൊണ്ട് 68 കോടി ആഗോള ഗ്രോസ്; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പുമായി ആട് 3

കൊച്ചി :റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ആദ്യ രണ്ടു ദിനം…

Read More

കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

മാവൂർ: യു.ഡി.എഫ് അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവരിൽ വലിയൊരു വിഭാഗം സിപിഎമ്മുകാർ തന്നെ ഉള്ളതായി എം കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു. പിണറായിയുടെ ഭരണത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരള ജനത യുഡിഎഫിന്റെ തിരിച്ചുവരവിലാണ് മുഴുവൻ പ്രതീക്ഷയും അർപ്പിച്ച് കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം എ റസാഖ് മാസ്റ്ററുടെ പ്രചരണത്തിനായുള്ള യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി കേളുക്കുട്ടി അധ്യക്ഷത…

Read More

മുതുകിലെ വ്രണം പുഴുവരിച്ചനിലയിൽ , ഗർഭപാത്രം മുതൽ എല്ലാസ്ഥലവും അണുബാധ , 7 ആം പ്രസവത്തോടെ മരിച്ച യുവതി നേരിട്ടത് കൊടും ക്രൂരത.

തൃശൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ഭർത്താവിൻ്റെ ക്രൂരമായ ചികിത്സ ക്കിടയിലാണ് യുവതിയുടെ മരണം സംഭവിച്ചത്. കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു തൃശൂരിൽ 7 ആം പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവം , പ്രസവശേഷം യുവതിക്ക് നൽകേണ്ട പരിചരണം കൃത്യമായി നൽകാത്തത് മൂലമാണ് ചാവക്കാട് സ്വദേശി മുഹ്‌സീന എന്ന യുവതി മരണപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം . പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നതോടെയാണ് മുഹ്‌സീന നേരിട്ട കൊടും ക്രൂരത…

Read More