AI girlfriend

admin@10vision

ലഡു പൊട്ടുക ആരുടെ മനസ്സിൽ , പച്ചയും ചുവപ്പും മഞയും ലഡുവിന് അഡ്വാൻസ് ഓർഡർ

കോഴിക്കോട് .നാളെ ലഡു പൊട്ടും പക്ഷേ ആരുടെ മനസ്സിലാണ് ലഡു പൊട്ടുക എന്നത് നാളെ അറിയാം. അതിന് മുമ്പെ വിജയ പ്രതീക്ഷയിൽ രാഷ്ട്രീയ പ്രവർത്തകർ പച്ചയും ചുവപ്പും മഞയു ലഡുവിന് ഓർഡർ നൽകി തുടങ്ങി.മണ്ഡലത്തിലെ വിജയമുറപ്പിച്ചവരാണ്അഡ്വാൻസായിലഡുവിന് ഓർഡർ നൽകിയത് എന്നാൽ ഭരണ മാറ്റ പ്രതീക്ഷയിൽ യു.ഡി.എഫ് പ്രാവർത്തകർ ലഡുവിന്   ഓഡർ കൊടുത്തിട്ടുണ്ട്  .നാളെ ഉച്ചയോടെ ചിത്രം വ്യക്തമാവും

Read More

മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു; വന്‍ അപകടം ഒഴിവായി

മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തു നിന്നുള്ള ജീലാനി എന്ന ബോട്ടാണ് എന്‍ എസ് എസ് വിശാഖപട്ടണം എന്ന കപ്പലിനടിയില്‍പ്പെട്ടത് മലപ്പുറം | പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു. വന്‍ അപകടം ഒഴിവായി. മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തു നിന്നുള്ള ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി. മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്‍ എസ് എസ് വിശാഖപട്ടണം എന്ന ചരക്കു കപ്പലിനടിയിലേക്കാണ് ജീലാനി എന്ന ബോട്ട് ഇടിച്ചു…

Read More

റീൽസ് ചിത്രീകരിക്കുന്ന തിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ചു

ലഖ്നൊ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ച. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കാശിറാം ആവാസ് കോളനിയിലൊണ് സംഭവം നടന്നത്. ഇവിടത്തെ 60 അടി ഉയരമുള്ള പഴക്കമേറിയ ടാങ്കിന് മുകളിൽ അഞ്ച് കുട്ടികളാണ് കയറിയത്. ടാങ്കിന് മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഗോവണി തകർന്നതോടെ മൂന്നുപേർ താഴേക്ക് പതിക്കുകയും ഇതിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ഗോവണിയിൽ തൂങ്ങിക്കിടന്ന മറ്റ് രണ്ട്…

Read More

വിനോദ സഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയാ യിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു.

ഗുണ്ടൽപ്പെട്ട് : വിനോദസഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ (കുട്ടി) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന വലിയ ലോറിയുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലിയ…

Read More

ചെന്നൈ അന്താ രാഷ്ട്ര വിമാനത്താ വളത്തിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി.

ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് പിന്നാലെ ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഞായറാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തമിഴ്‌നാട് സ്വദേശിയായ 34കാരനാണ് ഇത്തരത്തിൽ വിമാനത്തിന് പുറത്തേക്ക് ചാടിയത്. വിമാനം റൺവേയിൽ നിന്നും മാറി ടാക്സിവേയിലൂടെ സാവധാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപകടകരമായ ഈ പ്രവൃത്തി നടന്നത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ ഇയാൾക്ക് ശാരീരിക…

Read More

കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃത ദേഹം കണ്ടെത്തി.

മലപ്പുറം: കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്ലൂർ മേടിപ്പാറ സ്വദേശി സഹലാണ് മരിച്ചത് .ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം കാർത്തല ചുങ്കം  മില്ലിന് സമീപത്തെ ക്വാറിയിൽ കുളിക്കുന്നതിനിടെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽ(17)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ, മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി…

Read More

ആരോഗ്യ കേരളത്തിൻ്റെ മുദ്ര; മെക് സെവൻ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു.

മാവൂർ : ആരോഗ്യ കേരളത്തിൻ്റെ മുദ്രയായി മാറിയ മെക് സെവൻ വ്യായാമ കൂട്ടായ്മ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു. മാവൂർ സെൻ്ററിൻ്റെ 550 -ാം ദിനത്തോടനുബ്‌ന്ധിച്ച് കല്പള്ളി രാഘവൻ മാസ്റ്റർ നഗറിൽ നടത്തിയ സംഗമത്തിൽ മെക് സെവൻ ഫൗണ്ടർ ഡോക്ടർ സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി . ചടങ്ങിൻ്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത്  നിർവഹിച്ചു സ്വാഗത സംഘം ചെയർമാൻ കെ വി ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു ചടങ്ങിൽ മെക് സെവൻ ബ്രാൻഡ് അംബാസഡർ…

Read More

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവുവരുത്തി കലക്ടര്‍

കോഴിക്കോട്: ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്. അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന…

Read More

യു ഡി എഫ് ജയിച്ചാൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഷാഡോ ഗവൺമെന്റ് വരുമെന്ന് പറയുന്നത് ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ധ്രുവീകരണം സൃഷ്ടിക്കാനാണ്. മുനവ്വറലി ശിഹാബ് തങ്ങൾ .

മലപ്പുറം: വെള്ളാപ്പള്ളിക്ക് മറുപടി നൽകാനില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ഇതിന് മറുപടി പറയാൻ നിന്നാൽ അതിനേ സമയം കാണൂ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപം ആവർത്തിക്കുമെന്ന വർഗീയ പരാമർശങ്ങൾ സാധാരണ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. സമൂഹവും ഈ ഇലക്ഷൻ ഫലവും ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരിക എന്നതാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തിന് വലിയ ഫലം ഉണ്ടാകും….

Read More

ഇറാൻ പുറത്തെടുക്കുന്ന വജ്രായുധം ‘ചാവേർ ഡോൾഫിനുകൾ ‘ ?

ടെഹ്‌റാൻ :പശ്ചിമേഷ്യൻ കടൽപ്രദേശത്ത് അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം മറികടക്കാൻ അസാധാരണമായ യുദ്ധതന്ത്രവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിൽ തമ്പടിച്ചിരിക്കുന്ന യുഎസ് പടക്കപ്പലുകളെയും  ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം ലഭിച്ച ‘ചാവേർ ഡോൾഫിനുകളെ’ ഇറാ വിന്യസിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ഒരു ‘രഹസ്യ ആയുധം’ തങ്ങൾ ഉടൻ പുറത്തെടുക്കുമെന്ന് ഇറാൻ നാവികസേന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാധുനിക എഐ (AI) സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഈ…

Read More