AI girlfriend

admin@10vision

പൊലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി.ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു.

ന്യൂഡൽഹി:വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു നിർണായക ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ രാജ്യവ്യാപകമായി നടന്ന പൊലീസ് അതിക്രമത്തിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ നിർബന്ധമായും സംരക്ഷിക്കണം, പെല്ലറ്റ് ഗൺ , ഷോക്ക് ബാറ്റണുകൾ ഉപയോഗിച്ചതും, വിദ്യാർഥികൾക്ക് നേരെ AK 47 ഉൾപ്പെടെ ആയുധങ്ങൾ പ്രയോഗിച്ചതുമടക്കം…

Read More

മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയാണെന്ന് വെളിപ്പെടുത്തിയ ആളുമായി തർക്കമുണ്ടാ യതായി സൂചന

പെരുമണ്ണ  ( കോഴിക്കോട് ) മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹ ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഖ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. നെല്ലിക്കോടുള്ള ഒരു സുഹൃത്തിന്റെ ഫ്ളാറ്റിൽ എത്തിച്ച് ഷെരീഖിനെ ക്രൂരമായി മർദ്ദിച്ചുവെന്നും, അതിനുശേഷം കൊലപ്പെടുത്തി മൃതദേഹം മുണ്ടുപാലത്തെ…

Read More

കുണ്ടറ കസ്റ്റഡി മർദന ആരോപണം; പോലീസ് വാദം പൊളിയുന്നു, ജീപ്പിൽ സിയാദിന് മർദ്ദനമേറ്റതായി പരാതിക്കാരി

കുണ്ടറ :കുണ്ടറയിലെ കസ്റ്റഡി മർദന ആരോപണത്തിൽ പോലീസിന്റെ വാദം പൊളിയുന്നു. പോലീസ് സിയാദിനെ മർദിച്ചെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ പെൺകുട്ടി രംഗത്തെത്തി. പോലീസ് ജിപ്പിൽ വെച്ച് സിയാദിന് മർദനമേറ്റു. കുണ്ടറ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദിച്ചത്. ജീപ്പിൽ കയറ്റിയതിന് പിന്നാലെയായിരുന്നു മർദനം. ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. സഹോദരന്റെ കാര്യം ചോദിച്ചാണ് മർദിച്ചത്. തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു. നാല് പേരാണ് അപ്പോൾ ജീപ്പിലുണ്ടായിരുന്നതെന്ന് പരാതിക്കാരിയായി പെൺകുട്ടി പറഞ്ഞു. 13…

Read More

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്:   ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയുടെ അമരക്കാരനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി അന്തരിച്ച. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. അറുപത്തിയാറ് വയസ്സായിരുന്നു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ…

Read More

യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ.

ആലപ്പുഴ:  ആലപ്പുഴ ആര്യാട് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്. തിങ്കൾ വൈകിട്ട് 7.35ഓടെ ഓച്ചിറയിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ്. ആര്യാട് ഗുരുപുരം മുര്യൻവെളിയിൽ അഖിൽ എന്ന അച്ചുവിനെ( 24) യാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവർക്ക് പണം അയച്ചു നൽകിയ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷെൽജാദിനെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികൾ ആലപ്പുഴ റെയിൽവേ…

Read More

പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി.

പെരുമണ്ണ : ( കോഴിക്കോട് ) പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിലുള്ളിൽ യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്.മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ്റ്റോപ്പിന് സമീപത്തുള്ള വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പോലീസിൻ നേരിട്ട് എത്തി അറിയിക്കുന്നത്ഷെരീക്കിനെ താൻ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നും മൃതദേഹംമുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പോലീസിനെ അറിയിച്ചത്. ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി…

Read More

വാഷ്‌റൂം ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു , അഞ്ച് വയസ്സു കാരനായ കുരുന്നിൻ്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്പിച്ച് അധ്യാപിക : കേസെടുത്ത് പോലീസ്

വരാണസി :(യു പി )  വാരാണസിയില സ്വകാര്യ സ്കൂളിൽ അഞ്ച് വയസ്സുകാരനായ വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ചതായി പരാതി. സ്കൂളിലെ അധ്യാപകനും പ്രിൻസിപ്പലിനും മാനേജ്‌മെന്റ്നും എതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവും അഭിഭാഷകനുമായ കേസരി ജയ്‌സ്വാളിന്റെ പരാതിയിൽ ലാൽപൂർ-പാണ്ഡേപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പാണ്ഡേപൂരിലെ സരീൻ സോണി പ്ലേ സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയായ തന്റെ മകൻ, ജൂലൈ 24-ന്…

Read More

യുട്യൂബർ “യാത്രാ ടുഡേ ദിൽഷാദിനെ” കാണാനില്ലെന്ന് പൊലീസിൽ പരാതി, അന്വേഷണം

രാമനാട്ടുകര: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം യാത്രകളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നയാളാണ് ദില്‍ഷാദ്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന ദില്‍ഷാദ് കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് ഒരു യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറു ദിവസം മുന്‍പാണ് അവസാനമായി യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. നാലു ദിവസമായി യാതൊരു വിവരവുമില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയായതിനാൽ എങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ രോഗബാധയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ…

Read More

കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതി ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : ആലപ്പുഴയിൽ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിനു തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്

Read More