admin@10vision

ഒരു കുടുംബത്തിലെ അഞ്ച് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

എറണാകുളം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി വടുതല കർഷക റോഡ് ​ഗ്രീൻ ​ഗാർഡിലെ ഫ്ലാറ്റിലാണ് കുടുംബാം​ഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ‌മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ…

Read More

അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാൻ ഇനിയും വൈകരുത്. പരിശോധ ക്കാൻ എളുപ്പ വഴി.

കോഴിക്കോട്: അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാൻ ഇനിയും വൈകരുത്പേരില്ലങ്കിൽ ഫോം 8 ഉപയോഗിക്കുക .ബൂത്തിൽപോകാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. താഴെ പ്രകാരം പരിശോധിക്കാവുന്നതാണ്.. *voters.eci.gov.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ‘Search in Electoral Roll’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പേര്, അച്ഛന്റെ/ഭർത്താവിന്റെ പേര്, പ്രായം, ലിംഗഭേദം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ നൽകി തിരയാം, നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ ആൽഫാന്യൂമെറിക് നമ്പർ (ഉദാ: KL/01/…) നൽകി സെർച്ച് ചെയ്യാം. അതുമല്ലെങ്കിൽ വോട്ടർ…

Read More

ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താത്തത് അവരുടെ കുഴപ്പം – അഖിൽ മരാർ

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാതെ  ട്വൻ്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടിമാരായ ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താതരംഗത്തിറങ്ങിയതിൽ വിവാദം. സംവിധായകൻ അനിൽ മരാരാണ് ഇപ്പോൾ രംഗത്ത് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം പോളിംഗ് ചൂടിലേക്ക് നീങ്ങവെ, ട്വന്റി ട്വന്റി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്നത് സെലിബ്രിറ്റികളെ അണിനിരത്തി ശ്രദ്ധനേടിയ പട്ടികയിൽ നിന്ന് നടിമാരായ ലക്ഷ്മിപ്രിയയും വീണാ നായരും വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായതിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ…

Read More

നാമനിര്‍ദേശ പത്രിക നല്‍കാൻ 2 പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി; പ്രമുഖർ ഇന്ന് പത്രിക സമർപ്പിക്കും.

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇന്ന് കൂടുതല്‍ സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും.വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാർ ഇന്ന് പത്രിക നല്‍കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,…

Read More

മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം.

ബെംഗളുരു: മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ. വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്….

Read More

ഇറാനുമായി സംഘർഷത്തിൽ ഉള്ള രാജ്യങ്ങളിലേക്ക് ആയുധം കയറ്റുമതി ചെയ്യില്ലെന്ന് സ്വിറ്റ്സർ ലൻ്റ്

ബേൺ: ഇറാനുമായി സംഘർഷത്തിൽ ഉള്ള രാജ്യങ്ങളിലേക്ക് ആയുധം കയറ്റുമതി ചെയ്യില്ലെന്ന് സ്വിറ്റ്സർ ലൻ്റ ഇതിൻറെ ഭാഗമായി യൂഎസിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവച്ചു ‘ഇറാനുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യുദ്ധോപകരണങ്ങളുടെ കയറ്റുമതി സംഘര്‍ഷകാലയളവില്‍ അനുവദിക്കില്ല’ -സ്വിസ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസിലേക്കുള്ള കയറ്റുമതി അനുവദിക്കില്ലെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു. നേരത്തെ, യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് വിലക്കിയിരുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സ്വിസ് ഭരണകൂടം വ്യക്തമാക്കിയത്. അതിനിടെ, ചെക്ക് റിപബ്ലിക്കിലെ ഇസ്രായേല്‍ ആയുധ…

Read More

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട്: പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു.പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബയുടെ പ്രാർഥനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്.

Read More

ആക്രമണം കടുപ്പിച്ച് ഇറാന്‍, ടെൽ അവീവിൽ മിസൈൽ വർഷം, 24മണിക്കൂറിനിടെ 150ലേറെ പേര്‍ക്ക്

ടെൽ അവീവ്:ഇസ്രായേലിനെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍. 24 മണിക്കൂറിനിടെ 150ലേറെ പേര്‍ക്ക ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം നാലായിരം കവിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരണം ഉള്‍പ്പെടെയുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ ആയുധങ്ങള്‍ തീരുകയാണെന്നും ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ ഐആര്‍ജിസി തള്ളി. യുദ്ധത്തിനിടയിലും ഇറാന്‍ മിസൈലുകള്‍ നിര്‍മിക്കുകയാണെന്ന് ഐആര്‍ജിസി പറഞ്ഞു. മിസൈല്‍ ശേഖരം…

Read More

സീറ്റ് കിട്ടുമെന്ന് കരുതി ഒരു ലക്ഷം പോസ്റ്റർഅച്ചടിച്ച ജോസഫ് വാഴക്കന് സീറ്റില്ല.

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറച്ചുവിശ്വസിച്ച കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് കനത്ത തിരിച്ചടി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ ലക്ഷങ്ങൾ ചിലവഴിച്ച് തയ്യാറാക്കിയ പ്രചാരണ സാമഗ്രികളെല്ലാം ഇപ്പോൾ പാഴായിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍…

Read More

പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്ര പിണറായി വിജയൻ. വ്രതത്തിലൂടെ മനസുകളെ സ്ഫുടം ചെയ്യാനും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുമാണ് ഈ നോമ്പുകാലവും നമ്മെ ഓർമ്മിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിന്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ആത്മീയവും ശാരീരികവുമായ ശുദ്ധി വരുത്താനുള്ളതായിരുന്നു ഓരോ വിശ്വാസിക്കും നോമ്പ് കാലമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ…

Read More