AI girlfriend

admin@10vision

കമൻ്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമം

കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ആക്രമണം . മോശം പരാമർശങ്ങൾ നടത്തിയത് ചോദ്യം ചെയ്ത പെൺകുട്ടികളെ എട്ടംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ജോലി കഴിഞ്ഞ് റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവരുടെ സുഹൃത്ത് പറഞ്ഞു.’കമന്റടിച്ചത് ചോദ്യം…

Read More

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്. വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വൈകീട്ടോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Read More

ലക്ഷദ്വീപ് ദൂരയല്ല ഇനി അടുത്താണ്. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേ ക്കുള്ള യാത്രയ്ക്ക് ‘ ഇനി പെർമിറ്റ് വേണ്ട, 250 പേർക്ക് യാത്ര.

കോഴിക്കോട് :ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കോഴിക്കോട് ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. തമിഴ്നാട്ടിലെ ‘തൃച്ചിശുഭം എന്റർപ്രൈസസ്’ എന്ന കമ്പനിയാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ യാത്രക്കപ്പൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത് കപ്പൽ യാത്രക്ക് ആഗസ്റ്റ് 15ന് തുടക്കമാകും ആഗസ്റ്റ് 15 മുതലാണ് ‘ശുഭം’ എന്ന യാത്രക്കപ്പൽ ലക്ഷദ്വീപിലേക്കും തിരിച്ച് ബേപ്പൂരിലേക്കും യാത്രനടത്തുക. നേരത്തേ ലക്ഷദ്വീപിലേക്ക് അഞ്ച് കപ്പലുകൾ സർവീസ് നടത്തിയിരുന്നതാണ്. പക്ഷേ, ഈ കപ്പലുകളെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിയതോടെയാണ് ബേപ്പൂരിൽനിന്നുള്ള യാത്രക്കപ്പൽ സർവീസ് അവസാനിച്ചത്. കൊച്ചിയിൽ നിന്നുമാത്രമാണ്…

Read More

ഡൽഹിയെ ഞെട്ടിച്ച ആൾക്കൂട്ട ക്കൊലക്ക് പിന്നാലെ ബീഹാറിലും മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. കൊല്ലപ്പെട്ടത് കുടുംബത്തിൻ്റെ അത്താണി .

പട്ന: ഡൽഹിയെ ഞെട്ടിച്ച ആൾക്കൂട്ട ക്കൊലക്ക് പിന്നാലെ ബീഹാറിലും മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു ബിഹാറിലെ സിവാൻ ജില്ലയിലെ ബർഹരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവരാജ്പൂർ ഗ്രാമത്തിൽ 25 വയസ്സുള്ള ഷഹ്‌സാദ് അലി എന്ന മുസ് ലിം യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. മെയ് 30 നാണ് സംഭവം നടന്നത്, രണ്ടര മാസം മുമ്പാണ് ഷഹ്‌സാദിൻ്റെ സഹോദരൻ ദൂരൂഹ സാഹചര്യത്തിൽ മരിച്ചത് കുടുംബത്തിൻ്റെ അത്താണിയായിരുന്നു ഇരുവരും തൊട്ടു തലേ ദിവസം ഡൽ ഹിയിൽ പെരുന്നാൾ രാത്രിയിൽ കുടുംബം ഈദ് ആഘോഷിക്കുന്നതിനിടെ…

Read More

കൊടുവള്ളിയിലെ ദേശീയ പാതയിൽ അതിരു കടന്ന് പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷമാക്കിയ മൂന്ന് പേർ പിടിയിൽ.

കോഴിക്കോട്: കോഴിക്കോട് ‌കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പടക്കം പൊട്ടിച്ച് ആഘോഷമാക്കി വർക്കെതിരെ  യാത്രക്കാർ പ്രതികരിച്ചിരുന്നു.

Read More

മോദി ഭരണകൂടത്തിന് അപ്രിയ നായ കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലെത്തും . വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആറിന് പ്രതിഷേധം.

ന്യൂഡൽഹി: മോദി ഭരണകൂടത്തിന് അപ്രിയ നായ കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക. ആറാം തീയതിയാണ് അഭിജീത് ഡൽഹിയിൽ എത്തുക. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനാണ് അഭിജീത് ദീപ്‌കെ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ…

Read More

റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീം കോടതി.

ന്യൂഡൽഹി: റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീം കോടത’ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിലെ (ഐടിപിഎ) വ്യവസ്ഥകൾ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പ്രായപൂർത്തിയായവർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് അധികാരം നൽകുന്നില്ലെന്ന് സുപ്രീം കോടതി. ലൈംഗികത്തൊഴിൽ എന്ന പ്രവൃത്തി സ്വയം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

ബംഗാളിൽ തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും അക്രമണം .

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിക്ക് പിന്നാലെ മറ്റൊരു തൃണമൂൽ എം.പിയായ കല്യാൺ ബാനർജിക്ക് നേരെയുംആക്രമണമുണ്ടായി. ചണ്ഡിതാല പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണമുണ്ടായത്. ഇതിനെത്തുടർന്ന് ഹൂഗ്ലി ജില്ലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഒരു നിവേദനം സമർപ്പിക്കാൻ പോകുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം പ്രതിഷേധക്കാർ ബാനർജിയെ വളയുകയും അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ഗോ ബാക്ക് വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ എം.പിക്ക് നേരെ ശാരീരികമായ കയ്യേറ്റം ഉണ്ടായതോടെ സാഹചര്യം പെട്ടെന്ന്…

Read More

ഇറാനിയൻ റഡാർ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച് കുവൈറ്റിലെ യു.എസ് താവളങ്ങളിൽ ഇറാന്റെ മിസൈലാക്രമണം.

ടെഹ്‌റാൻ :പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുണർത്തി അമേരിക്കയും ഇറാനും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമാകുന്നു. ഇറാന്റെ റഡാർ, വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് തങ്ങളുടെ എം.ക്യു-1 (MQ-1) ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് ഗോരുക്, ഖെഷ്മ് ദ്വീപ്, സിരിക് തുടങ്ങിയ പ്രദേശങ്ങളിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തത്. ഇറാന്റെ ഡ്രോൺ കമാൻഡ് കേന്ദ്രങ്ങളും വ്യോമപ്രതിരോധ…

Read More

സംസ്ഥാന തല പ്രവേശനോത്സവം ഉദ്‌ഘാടനം മുഖ്യമന്ത്രി വി.ഡി സതീഷൻ നിർവഹിച്ചു

തിരുവനന്തപുരു :വേനലവധിക്കു ശേഷം വീണ്ടും ഉണർവുമായി എത്തിയ കുട്ടികളെ വരവേറ്റ് വിദ്യാലയങ്ങൾ. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്‍റെ അധ്യക്ഷതയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ,…

Read More