admin@10vision

‘മകന്‍ ഒരിക്കലും ജീവനൊടുക്കില്ല’ കൊലപാതക മാണെന്ന് പിതാവ്.

ആലപ്പുഴ : ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ് . മകന്‍ ഒരിക്കലും ജീവനൊടുക്കല്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ‘ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ’…

Read More

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി

തിരുവനന്തപുരം :കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ….

Read More

ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല,’ യു.എ. ഇ

ജനീവ:ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ ഭാഗമാവില്ലെന്നും ടെഹ്റാനിലെ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കില്ലെന്നും യു.എ.ഇയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധി ജമാൽ അൽ മുഷറാഖ്. ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങളുടെ താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ല, ഞങ്ങൾ മുന്നേ പറഞ്ഞതുപോലെ യു.എ.ഇ ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല, അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും ആക്രമണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും മുഷറാഖ് കൂട്ടിച്ചേർത്തു. സംഘർഷം നിയന്ത്രിക്കുക എന്നത് ഞങ്ങളുടെ കാലങ്ങളായുള്ള നിലപാടാണ് അതിൽ ഒരു…

Read More

ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.

ബാക്കു :ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്‍ബൈജാന്‍.30 ടണ്‍ ഭക്ഷ്യവസ്തുക്കളും രണ്ട് ടണ്‍ മരുന്നുകളുമടങ്ങുന്ന ട്രാക്കുകളാണ് അസര്‍ബൈജാന്‍ ഇറാനില്‍ എത്തിച്ചത്. യു.എസും ഇസ്രഈലും ഇറാനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് അസര്‍ബൈജാന്റെ സഹായഹസ്തം. 10 ടണ്‍ മാവ്, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, നാല് ടണ്ണിലധികം കുടിവെള്ളം, 600 കിലോയോളം വരുന്ന തേയില തുടങ്ങിയവയാണ് അസര്‍ബൈജാന്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ച് എട്ടിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍…

Read More

ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരൻ്റെ ആത്മ ഹത്യ; ലോൺ തിരിച്ചടക്കാതിരുന്നപ്പോൾ ഭീഷണി ബന്ധുവിൻ്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം :ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു  പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന്‍ അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു. ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്…

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ സ്കാൻ ചെയ്ത കുട്ടികൾ ഞെട്ടി; വന്നത് യൂട്യൂബ് ഗാനം.

ന്യൂഡൽഹി | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷാ പേപ്പറിൽ നൽകിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്തപ്പോൾ യൂട്യൂബ് വീഡിയോ തെളിഞ്ഞുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ ‘നെവർ ഗോണ ഗിവ് യു അപ്പ്’ എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ പരീക്ഷാ പേപ്പറിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ…

Read More

വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി.

ന്യൂഡൽഹി:വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത്…

Read More

മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു, ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പിടിയിൽ.

പാലക്കാട് :കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിനു താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആർ.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. മുകേഷിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്ന അയൽവാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു….

Read More

ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്.

കോഴിക്കോട്: ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്ചാറ്റ്ജിപിടിയുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങള്‍ എങ്ങനെയാണ് ചോരുന്നത് ചാറ്റ്ജിപിടിയില്‍ നടത്തുന്ന സംഭാഷണങ്ങളുടെ ലിങ്കുകള്‍ മറ്റാര്‍ക്കെങ്കിലും നിങ്ങള്‍ അയച്ച് കൊടുക്കുകയാണെങ്കില്‍ ചാറ്റ് പങ്കിടുന്ന വ്യക്തിക്ക് ആ സംഭാഷണം കാണാന്‍ സാധിക്കും. ആരെങ്കിലും സംഭാഷണങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ബ്ലോഗ്, വെബ്‌സൈറ്റ്, ഫോറം എന്നിവിടങ്ങളിലോ പങ്കിടുകയാണെങ്കില്‍ ഇവ ചോര്‍ന്നേക്കാം. ചില ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവയ്ക്കാറുണ്ട്. ഇതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റുകള്‍ കാണാന്‍ സാധിക്കും….

Read More

മന്ത്രി ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഭാര്യയുടെ പ്രശ്നം ഒത്തു തീർപ്പായി

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ ആരോപണം ഒത്തുതീർപ്പിലേയ്ക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി.ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി. ‘ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ്…

Read More