AI girlfriend

admin@10vision

മട്ടന്നൂരിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു.

കണ്ണൂർ:കണ്ണൂർ മട്ടന്നൂരിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു ഇരിട്ടി താലൂക്കിലെ കോളാരി സ്വദേശി വിനോദ് (52)​, മകൻ വൈഷ്ണവ് (25)​ എന്നിവരാണ് മരിച്ചത്. കൂരൻമുക്കിൽ ഇന്നുരാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്ന് വന്ന വിനോദും മകനും സ‍ഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ​ ഇടിക്കുകയായിരുന്നു.ശക്തമായ ഇടിയിൽ വിനോദും വൈഷ്ണവും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്….

Read More

ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു.

കൊച്ചി :ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ മൊഴി നൽകി.ഓപ്പറേഷന്‍ നുംഖോറി’ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ മെയിലും ഒരു വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.നേരത്തെ, ഓപ്പറേന്‍ നംഖോറിന്റെ ഭാഗമായി…

Read More

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; അക്രമം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൃഷ്ണനഗർ ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. നാദിയ ജില്ലയിലുള്ള പലാശിയിലെ ഒരു ഭക്ഷണശാലയ്ക്ക് പുറത്തുവെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ജനരോഷത്തിന്റെയും ആക്രമണങ്ങളുടെയും പരമ്പര തുടരുകയാണ്. പലാശിയിൽ ടിഎംസി എംഎൽഎ അലിഫാ അഹമ്മദിന്റെ വസതിക്ക് സമീപമുള്ള ഒരു ഭക്ഷണശാലയിൽ പാർട്ടി യോഗത്തിന് എത്തിയതായിരുന്നു മഹുവ. മഹുവ മൊയ്ത്ര പുറത്തേക്ക്…

Read More

മിയ മരിയയ്ക്കായി നാട് കൈ കോർത്തു. മൂന്ന് ദിവസത്തില്‍ സമാഹരിച്ചത് 16.5 കോടി രൂപ.

മുവ്വാറ്റുപ്പുഴ:മിയ മരിയയ്ക്കായി നാട് കൈ കോർത്തു. മൂന്ന് ദിവസത്തില്‍ സമാഹരിച്ചത് 16.5 കോടി രൂപ സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്‌എംഎ) ടൈപ്പ്-1 ബാധിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ആറ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി മലയാളികള്‍ ഒന്നടങ്കം കൈകോർത്തു. ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കാനുള്ള അഭ്യർഥനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. വെറും മൂന്ന് ദിവസത്തിനകം 16.5 കോടി രൂപ സമാഹരിക്കാനായി. മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളാണ് മിയ മരിയ. ഒരു മാസം മുൻപാണ് മിയയ്ക്ക്…

Read More

രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ പിറ്റേന്ന് യുവതി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം:യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർതൃപിതാവ് ചന്ദ്രൻ എത്തിയപ്പോൾ വീട് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാത്തതിനെ…

Read More

കിലിയന്‍ എംബാപ്പെ യുടെ ഇരട്ട ഗോൾ : സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ

യോര്‍ക്ക്:കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളും ബ്രാഡ്ലി ബാര്‍ക്കോളയുടെ ഗോളുമാണ് ഫ്രാന്‍സിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് സെറ്റര്‍‌സ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആ പ്രതിരോധം തകര്‍ന്നു. 45-ാം മിനിറ്റില്‍ എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം…

Read More

ബസ് ട്രെയിലറിൽ ഇടിച്ചു മറിഞ്ഞു തീപിടിച്ചു ഏഴ് പേർ മരിച്ചു.

ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബസ് ട്രെയിലറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും കത്തി .ഹരിദ്വാറിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മലയിടുക്കിലേക്ക് വീഴുകയും ബസിന്‍റെ പിൻഭാഗത്ത് തീപിടിക്കുകയും ചെയ്തതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറങ്ങുകയായിരുന്നു. മുകളിലെ ബെർത്തുകളിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരെ താഴേക്ക് വലിച്ചെറിയുകയും നിരവധി പേർക്ക്…

Read More

മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ ‘തൂഫാൻ’പ്രചരണ സംഘം പോലീസുകാരെ ആക്രമിച്ചു, എട്ടോളം പേർക്കെതിരെ കേസ്.

കാസർകോഡ്: മുഖ്യമന്ത്രി വിഡി സതീശൻ്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾടെയുള്ള യുഡിഎഫ് ജനപ്രതിനിധികളുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണ സംഘത്തിലുള്ള മുസ്ലിം ലീഗ് പ്രവർത്തകർ എസ് ഐയെ അക്രമിച്ച സംഭവത്തിൽ എട്ടോളം പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതി ‘ഓപ്പറേഷൻ തൂഫാന്റെ പ്രചരണമെന്ന് പറഞ്ഞ് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കാർ റേസിംഗ് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്….

Read More

യു എ. ഇ ഉൾപ്പെടെ യുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ പാസ് പോർട്ട് ഫീയിൽ ഇന്ന് മുതൽ പൊള്ളുന്ന വർധന.

അബുദബി:യു. എ. ഇ ഉൾപ്പെടെ യുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ന് മുതൽ പാസ് പോർട്ട് ഫീയിൽ പൊള്ളുന്ന വർധന കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 450 ദിർഹമായി ഉയർത്തി. അതായത്, പ്രവാസിക്ക് ഗൾഫിൽ പാസ്പോർട്ട് പുതുക്കാൻ 11,600 രൂപയോളം ചെലവഴിക്കണം. നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസ് 2,500 രൂപയായി ഉയർത്തിയപ്പോൾ, ഗൾഫിൽ അതേ സേവനത്തിന്…

Read More

ലഹരി വില്‍പ്പന പതിവാക്കിയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന പതിവാക്കിയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂട. കോഴിക്കോട് നന്മണ്ട ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് ഭാഗത്തെ ഇവരുടെ സ്ഥിരം കേന്ദ്രത്തില്‍ വെച്ചാണ് ഇരുവരെയും ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരു മാസം മുന്‍പ് കോഴിക്കോട് നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന…

Read More