AI girlfriend

admin@10vision

പ്ലസ് ടു വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ. 

കുറ്റിക്കാട്ടൂർ : പ്ലസ് ടു വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ. കട്ടയാട്ട് സജീഷ് (ഓട്ടോ റിക്ഷ )- ജയശ്രീ ദമ്പതി കളുടെ മകൾ ആര്യ നന്ദന കെ നായർ ( 17 ) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് വീട്ടുകാർ  നന്ദനയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ  കണ്ടത്. മുറി അടച്ചിട്ട നിലയിലായിരുന്നു. പറയഞ്ചേരി ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ ആര്യാനന്ദ് , ഹർഷാനന്ദ് മൃതദേഹം മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് വൈകീട്ട് പുതിയ…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം:  സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുമാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. അതിശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്….

Read More

ഫിഫ ലോകകപ്പിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യ ൻമാരായി ഇംഗ്ലണ്ട്.

ന്യൂയോർക്ക് :ഫിഫ ലോകകപ്പിൽ എൽ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ പാനമ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമും 67–ാം മിനിറ്റിൽ ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. രണ്ടു വിജയങ്ങളും ഒരു സമനിലയും സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഏഴു പോയിന്റാണുള്ളത്. 62–ാം മിനിറ്റിൽ ബുകായോ സാക്ക എടുത്ത…

Read More

മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.

മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു ചേന്ദമംഗല്ലൂർ അൽ ഇസ് ലാഹ് ഇംഗ്ലിഷ് സ്ക്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അബ്ദുല്ല ബസാം (9) ആണ് മരിച്ചത്.ശനിയാഴ്ച്ച വൈകിട്ട് 4.30യോടയായിരുന്നു അപകടം.ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ കുളത്തിലാണ് വീണത്.കൂട്ടുകാരോടപ്പം കളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം.പൊറ്റശ്ശേരി ഫിർദൗസ് വീട്ടിലെ മുഹമ്മദ് ഷഫീഖിന്നെയും, ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂളിലെ അധ്യാപിക ടി.എം ഫിദയുടെ മകനാണ് അബ്ദുല്ല…

Read More

കോടഞ്ചേരി പതങ്കയം പുഴയിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ രക്ഷപെട്ടു, വയനാട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ പുഴയിൽ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്നും പതങ്കയം സന്ദർശിക്കാനെത്തിയതായിരുന്നു ടൂറിസ്റ്റ് സംഘം. പുഴയിൽ ഇറങ്ങിയതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ്…

Read More

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി.

പാലക്കാട്:  ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇടയിൽ ഇരുവരും കൊല്ലപ്പെട്ട. ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് സ്വയം ജീവനോടുക്കി എന്നാണ് പ്രാഥമിക നിഗമനം സുകുമാരൻ (50 ) ഭാര്യ ദീപ (42) എന്നവരാണ് മരിച്ചത്. നാട്ടുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു ഇന്ന് രാത്രി 8 30നാണ് സംഭവം. ഗുരുതരമായി പരിക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

Read More

മുസ്‍ലിം പള്ളി പൊളിക്കുന്നതിനെതിരെ രാജസ്ഥാനിൽ ഹിന്ദു-മുസ്ലിം സംയുക്ത പ്രതിഷേധം; ക്ഷേത്രങ്ങളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗം

ബാർമർ :രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ബാർമറിലും ജെയ്സാൽമീറിലും പള്ളികളും മറ്റ് മുസ്ലിം ആരാധനാലയങ്ങളും പൊളിക്കുന്നതിനെതിരെ ഹിന്ദു, മുസ്ലിം സമുദായങ്ങൾ സംയുക്തമായി പ്രതിഷേധ രംഗത്ത്. പ്രദേശത്ത് ദീർഘകാലമായി നിലനിൽക്കുന്ന സാമൂഹിക സൗഹാർദ്ദം തിരിച്ചുപിടിക്കാനും രാഷ്ട്രീയ പകപോക്കൽ നടപടികൾ നിർത്തിവെക്കാനും ആവശ്യപ്പെട്ട് ‘സർവ് ധർമ്മ ശാന്തി സഭ’ എന്ന പേരിൽ ഇരുവിഭാഗവും സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മുസ്ലിം ആരാധനാലയങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് നടപടിയുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹിന്ദു ഗ്രാമീണരും പ്രതിഷേധത്തിൽ പങ്കാളികളായത്. ബാർഡ് ബീർ ഉൾപ്പെടെ ഗ്രാമങ്ങളിൽ നടന്ന പ്രകടനങ്ങളിൽ…

Read More

ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കാറപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ സാരമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസർ ഹമീദിന്റെ മകൻ മുഹമ്മദ് ഇഹ്സാൻ (19) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ജൂൺ 13 ശനിയാഴ്ച രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. നിയന്ത്രണം വിട്ട രണ്ട് കാറുകൾ തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി മറിയുകയും…

Read More

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് നവീകരണം ; എം.എൽ എ യുടെ നേതൃത്തിൽ സംയുക്ത തല പരിശോധന നടത്തി. പ്രവർത്തി അടിയന്തിരമായി പൂർത്തികരിക്കും

കുറ്റിക്കാട്ടൂർ : പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് ഏഴ് കോടി രൂപ അനുവദിച്ച കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൻ്റെ നിർമ്മാണ പ്രവർത്തി വേഗം കൂട്ടുന്നതിൻ്റെ ഭാഗമായി റസാഖ് മാസ്റ്റർ എം.എൽ എ യുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് കളുടെ പരിശോധനയും ജനകീയ യോഗവും ചേർന്നു. PWD -KSEB – വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ- ജനപ്രതിനിധികൾ – കരാറുകാർ -റോഡ് കമ്മറ്റി പ്രതിനിധികൾ, നാട്ടുകാർ ചേർന്ന് പ്രവർത്തി അവലോകനം നടത്തി . റോഡ് സന്ദശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രവർത്തി കുറ്റമറ്റ…

Read More

ചെർക്കളയിൽ ആഭിചാര ചികിത്സ ; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്

കാസർകോട്:   ചെർക്കളയിൽ വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നതായി ലഭിച്ച പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങൾ എല്ലാം മാറ്റിയതാണ് സഹായി മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച…

Read More