AI girlfriend
Headlines

സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം: പ്രമുഖ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് കേസ്. മലയാള സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികൻ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂറി…

Read More

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍…

Read More

ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യ, ‘എം. വി ഗോവിന്ദൻ മീഡിയ വണ്ണിനെക്കുറിച്ച് എം.വി ഗോവിന്ദൻ പറഞ്ഞതാണ് ശരി’

കോഴിക്കോട് : ‘മീഡിയവണ്‍’ ചാനലിനെ കാളകൂട വിഷം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പിന്തുണച്ചും മുസ് ലിം വിരുദ്ധത പ്രസ്താവനയുമായി സംഘപരിവാര്‍ സഹയാത്രികനും മുന്‍ ഡിജിപിയുമായ ടി.പി സെന്‍കുമാര്‍. എം.വി ഗോവിന്ദന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഗസ്സയെ കുറിച്ചും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുന്നതിനെ കുറിച്ചും അല്ലാതെ മറ്റെന്താണ് മീഡിയവണിന് പറയാനുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യയെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മനസ്സിലാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു….

Read More

മനുഷ്യന് വെറുതെ ജീവിച്ചാൽ പോര അന്തസ്സായി ജീവിക്കണം : വിശപ്പല്ല പ്രശ്നം – അന്തസ്സാണ് പ്രശ്നം –

തൃശൂർ : മതമല്ല പ്രശ്നമെങ്കിൽ വിശപ്പാണ്   പ്രധാനമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ എന്ന് ദലിത് ചിന്തകൻ സണ്ണി കപിക്കാട്. കൊടുങ്ങല്ലൂര്‍ ഗുരുമാനവീയം വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാൻ കൊടുത്താ മതിയോ…ഇവരെന്നാ ഈ പറയുന്നേ..മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാൽ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ മതിയല്ലോ..ഇത് അന്തസിന്‍റെ പ്രശ്നമാണ്. മനുഷ്യന് വെറുതെ ജീവിച്ചാൽ പോരാ അന്തസോടെ ജീവിക്കണ. അന്തസായി ജീവിക്കാൻ ഇന്ത്യക്കകത്ത് മുസ്‍ലിംകൾക്ക്…

Read More

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഭാഗിക ഗതാഗത തടസ്സം

കോഴിക്കോട് : താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ 7.30-ഓടെയായിരുന്നു അപകടം. 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി

തൃപ്പൂണിത്തുറ:വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്….

Read More

പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റിൽ

കൊട്ടാർക്കര : ( കൊല്ലം)പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തന്ത്രി അറസ്റ്റി. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവാണ് പിടിയിലായത്. റീൽസുകളിലൂടെ ശ്രദ്ധേയനാണ് ഇയാൾ. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന മുരാരി തന്ത്രി 16കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെയാണ് മുറിക്കുപുറത്തുണ്ടായിരുന്ന അമ്മ വിവരമറിയുന്നത്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പരാതിയിൽ കേസെടുത്ത കൊല്ലം പുത്തൂർ പോലീസ് ഭരണിക്കാവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ…

Read More

പൊതു പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരുത് സമസ്ത പ്രമേയം.

കാസർകോട്: പൊതു പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരതെന്ന് സമസ്ത. മുസ്‌ലിം സ്‌ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും കാസർകോട് നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലെ പ്രമേയത്തിൽ സമസ്ത ആവശ്യപ്പെട്ടു. സ്ത്രീപക്ഷ ബദലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും
കുലീനതയും വിനയവും സ്ത്രീയുടെ അലങ്കാരമാണെന്നും പാരമ്പര്യ പണ്ഡിതന്മാർ പഠിപ്പിച്ച അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ജീവിതമാണ് ഭൗതികവും പാരത്രികവുമായ വിജയത്തിന് ആധാരമെന്നും പ്രമേയത്തിൽ പറയുന്നു. സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവുമഭികാര്യം ഷീ ഹോസ്റ്റൽ, ഷീ ടാക്സി പോലുള്ള സ്ത്രീപക്ഷബദലുകൾ തന്നെയാണെന്ന് സാമൂഹിക നിർമാതാക്കൾ (സോഷ്യൽ എൻജിനീയേഴ്സ്) ചൂണ്ടിക്കാണുന്ന സാഹചര്യത്തിൽ…

Read More

രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’ കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് മധ്യ പ്രദേശ് ബി.ജെ. പി മന്ത്രി

ഭോപ്പാൽ:’രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’ കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തി ക്ഷമാപണവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് കുൻവർ ഷാ. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെ നേരിടാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ അയച്ചിരുന്നെവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രി ക്ഷമാപണം നടത്താൻ വൈകിയെന്നും, എന്ത് നടപടി വേണമെന്ന് തീരുമാനിക്കാൻ സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിന് രണ്ടാഴ്ച്ച സമയം നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മാപ്പ് പറച്ചിൽ. മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതിന് കടയുടമയെ കുത്തിക്കൊന്നു

ന്യൂഡൽഹി:മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതന്റെ പേരില്‍ ഡല്‍ഹിയില്‍ കടയുടമയോട് യുവാക്കളുടെ കൊടുംക്രൂരത. ചാര്‍ജ് ചെയ്ത് നല്‍കാത്തതിന് മൂന്ന് യുവാക്കള്‍ കടയുടമയെ കുത്തിക്കൊന്നു. വീര്‍ സിങ് എന്നയാളാണ് മരിച്ചത്. കടയിലെ ജീവനക്കാരനായ രാം കിഷനും യുവാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 31 വയസുകാരനായ യാമിന്‍, 28 വയസുകാരനായ യാസീന്‍ എന്നിവരാണ് ക്രൂരകൊലപാതകത്തിന് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്ത് തരണമെന്ന് യുവാക്കള്‍ കടയില്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ കടയുടമയായ…

Read More