AI girlfriend
Headlines

കൊടുവള്ളിയിൽ വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കൊടുവള്ളിയിൽ വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യ കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു. കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കാമുകനും കാമുകിയും19-കാരിയെ വെടിവെച്ചു കൊന്നു

മുബൈ: ശിവാജി നഗറില്‍ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്ത. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ നടന്ന അരും കൊലയില്‍ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ പിടികൂടി. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയും വ്യക്തിപരമായ തർക്കങ്ങളുമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്ക് പിടിയിലായ…

Read More

അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അടി

കോഴിക്കോട്:അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അട കോഴിക്കോട് :അര്‍ധരാത്രിയില്‍ കൂട്ടയടി ഹോട്ടല്‍ യുദ്ധക്കളമാക്കി വിദ്യാർഥികൾ. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലില്‍ ആണ് സംഭവം സംഘര്‍ഷത്തില്‍ ഹോട്ടലിന് നാശനഷ്ടമുണ്ടായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 25ലേറെ വിദ്യാര്‍ഥികളാണ് തമ്മിലടിച്ചത്. ഇന്ന് പുലർ‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിലെ കസേരകളും മേശകളും തകര്‍ന്ന നിലയിലാണ്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അർധ രാത്രി മുതൽ – കെ.എസ്. ആർ. ടി.സി സർവീസ് നടത്തും.

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക ദിനമായ വ്യാഴാഴ്ച ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സാധാരണ പോലെ എല്ലാ സര്‍വീസുകളും നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ബസ് തടഞ്ഞാല്‍ പൊലീസിന്റെ സഹായം തേടാമെന്നും അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലീസ് സഹായം തേടണം. മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാതെ ആശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍…

Read More

ഇന്ത്യയു ൾപ്പെടെ ഒമ്പത് രാജ്യങ്ങ ളിലുള്ള 89 കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ പിടിയിൽ

പാരിസ്: ലോകം ചുറ്റി പെൺകുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് അധ്യാപകൻ അറസ്റ്റിൽ .1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്. ജാക്വസ് ലെവ്യൂഗിൾ എന്ന 79കാരനെയാണ് ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള 89 കുട്ടികളെ പീഡിപ്പിച്തിന് 2024ൽ പിടികൂടിയത്. കുറ്റപത്രം സമർപ്പിച്ചത് മുതൽ ലെവ്യൂഗിൾ പൊലീസ് കസ്റ്റഡിയിലാണ്. ലെവ്യൂഗിളിന്റെ ‘ഓർമക്കുറിപ്പുകൾ’ അടങ്ങിയ യുഎസ്ബി ഡ്രൈവുകളിൽ നിന്നാണ് കൗമാരക്കാരായ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി അധികാരികൾ കണ്ടെത്തിയത്. 1967നും 2022നും…

Read More

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി.

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. മാസത്തിൽ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്….

Read More

സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്തം.

ന്യൂഡൽഹി:സമൂഹമാധ്യമ ഉള്ളടക്കത്തിന്മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്ത. കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉത്തരവ് ലഭിച്ചാല്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ച നടപടിയിലാണ് വിമര്‍ശനമുയരുന്നത്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം 36 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറാക്കിയാണ് വെട്ടിച്ചുരുക്കിയത്.വ്യക്തിഗതപരാതികളും നടപടിക്കുമുള്ള സമയപരിധിയും കുറച്ചു. നടപടിക്കെതിരെ എ.എ റഹീം എംപി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.   ‘കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സെലക്ടീവായ നിരോധനങ്ങളാണ്. സെലക്ടീവായ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ഇവരുടെ ശ്രമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കണമെന്നുള്ളതാണ്…

Read More

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്, ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു.

ജിദ്ദ : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. 10 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം),…

Read More

സിക്കന്തർ ബാദുഷ ദർഗയിൽ മുസ്‍ലിംകൾക്ക് റമസാൻ, ബക്രീദ് ദിനങ്ങളിൽ മാത്രം പ്രാർഥനാനുമതി; വിധി ശരിവെച്ച് സുപ്രീം കോടതി

മധുര | തമിഴ്‌നാട്ടിലെ മധുര തിരുപ്പരൻകുണ്ടം മലനിരകളിലെ നെല്ലിത്തോപ്പ് പ്രദേശത്തുള്ള സിക്കന്ദർ ബാദുഷ ഔലിയ ദർഗയിലെ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റമസാൻ, ബക്രീദ് ദിനങ്ങളിൽ മാത്രമായി പ്രാർത്ഥനകൾ പരിമിതപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ദർഗയിൽ ദിവസേനയുള്ള പ്രാർത്ഥനകൾക്ക് അനുമതി നൽകണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

Read More

‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘ താക്കോൽ ദാനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.

കുറ്റിക്കാട്ടൂർ: ‘കൂടെപ്പിറപ്പിന് ഒരു ഭവനം ‘യാഥാർത്ഥ്യമാക്കി കുറ്റിക്കാട്ടൂർ വ്യാപാരി സമൂഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ നിർമിച്ചു നൽകുന്ന ടി നസ്റുദ്ദീൻ സ്മാരക ഭവനത്തിൻ്റെ താക്കോൽ ദാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും രാജു അപ്സര ( പ്രസിഡണ്ട്, കെ.വി. വി. ഇ എസ്. കേരള ) നിർവഹിച്ചു. ചടങ്ങിൽ മാമുക്കുട്ടി വെള്ളക്കാട്ട് ( പ്രസിഡണ്ട് കെ.വി. വി. ഇ എസ്. കുറ്റിക്കാട്ടൂർ യൂനിറ്റ്) അധ്യക്ഷത വഹിച്ചു. സഹ പ്രവർത്തകനുള്ള ആശാസ് ധനസഹായ വിതരണം എസ് ദേവരാജൻ…

Read More