AI girlfriend

വോട്ടിന് പണം എല്ലാം നോക്കാൻ മുകളിൽ ഡ്രോണുണ്ട്, 5 പേർ അറസ്റ്റിൽ

പുതുച്ചേരി:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഡ്രോൺ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് വിഭാഗം. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 66,000 രൂപയും പിടിച്ചെടുത്തു. ഡ്രോൺ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളയിംഗ് സ്ക്വാഡ് ആണ് പണം പിടികൂടിയത്. പ്രതികളെയും പിടിച്ചെടുത്ത തുകയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി. ജവഹർ ഒരു പ്രസ്താവനയിൽ പറഞ്ഞു. വോട്ടർമാർക്ക് പൈസ വിതരണം ചെയ്യുന്നുണ്ടോ…

Read More

പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൽക്കത്ത:പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു കവാഖാലി പ്രദേശത്താണ് സംഭവം നടന്നത്, ഇത് സമൂഹങ്ങൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി റിപ്പോർട്ടുകൾ പ്രകാരം, ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ വാളെടുക്കുന്നതും, നൃത്തം ചെയ്യുന്നതും, മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ഒബ്സർവർ റിപ്പോർട് ചെയ്തു രണ്ട് പേർ പള്ളി ഗേറ്റിലേക്ക് കയറി, വാളെടുക്കുമ്പോൾ പ്രകോപനപരമായി നൃത്തം ചെയ്തതായും, ജനക്കൂട്ടം അവരെ പ്രോത്സാഹിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അവരിൽ ഒരാൾ…

Read More

ഫിഫ ലോക കപ്പ് 2026 ; മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’ തിരിച്ചു വരുന്നു ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ് യോഗ്യത നേടി.

മെക്സിക്കോസിറ്റി:മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’ 40 വർഷത്തെകാത്തിരിപ്പിനൊടുവിൽ മെക്സിക്കോ സിറ്റിയിൽ നടന്ന ആവേശകരമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫ് മത്സരത്തിൽ ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. 1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്. അലി അൽ-ഹമ്മാദി, ക്യാപ്റ്റൻ ഐമൻ ഹുസൈൻ എന്നിവരാണ് നിർണ്ണായക മത്സരത്തിൽ ഇറാഖിനായി ഗോളുകൾ നേടിയത്. ഈ ചരിത്രനേട്ടം ബാഗ്ദാദിൽ വലിയ ആഘോഷങ്ങളാണ് നടക്കുന്നത് ഇറാഖ് ടീമിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026…

Read More

കന്നി അങ്കത്തിൽ താരമായ് തഹ്‌ലിയ മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ് രാമകൃഷ്ണൻ.

പേരാമ്പ്ര : സി.പി. എം കോട്ടയിൽ കന്നി അങ്കത്തിനിറങ്ങിയ മുസ്‌ ലിം ലീഗിൻ്റെ വനിതാ താരം ഫാത്വിമ തഹ് ലിയയും അങ്കം വെട്ടി മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ എൽ ഡി എഫ് കൺവീനർ ടി. പി. രാമകൃഷ്ണനും തമ്മിലുള്ള പോരാട്ടം കേരളത്തിൽ പ്രത്യേകിച്ച്മലബാറിൽ പേരാമ്പ്രയെ ശ്രദധാ കേന്ദ്രമാക്കു കയാണ്. പരമ്പരാഗത പ്രചരണ രീതിയിൽ നിന്നു മാറിയാണ് ഇരു ടീമും മുന്നേറുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെ യു.ഡി എഫ് വലിയ ആത്മ വിശ്വാസത്തിലാണ് മുന്നേറുന്നത്. പേരാമ്പ്രയിലെ ഒഴുക്ക് എപ്പോഴും…

Read More

എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ചു

എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ച കുറ്റിക്കാട്ടൂർ: (കോഴിക്കോട് )എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സാങ്കേതികോത്സവമായ “ആത്മ” (ATHMA) യുടെ ഭാഗമായി ‘ആത്മത്തോൺ 2.0’ എന്ന ഹാക്കത്തോൺ മത്സരം സംഘടിപ്പിച്ചു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗത്തിന്റെ അസോസിയേഷൻ RACE ആണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന പരിപാടി പ്രിൻസിപ്പൽ Dr. സബീന എം വി ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഗിരീഷ് ടി കെ,RACE കോർഡിനേറ്റർ ദിവ്യ എം , വിവിധ…

Read More

എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഏഴു പേർ കസ്റ്റഡിയിൽ

കൊച്ചി:എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചത്. അസം സ്വദേശികളായ അലാവുദ്ദീൻ,…

Read More

സുരേഷ് ഗോപിയുടെ ഹരജിയിൽ തിരിച്ചടി .സുരേഷ് ഗോപിയുടെ  തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി .

കൊച്ചി: സുരേഷ് ഗോപിയുടെ ഹരജിയിൽ തിരിച്ചടി .സുരേഷ് ഗോപിയുടെ  തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി  വിധി സുരേഷ് ഗോപി എം.പിക്ക് തിരിച്ചടിയായി. സുരേഷ് ഗോപിക്കെതിരായ സമർപ്പിച്ച ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി.  ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് ആണ് ഹരജി സമർപ്പിച്ചത്. സുരേഷ് ഗോപി…

Read More

യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ജയിലില്‍ റിമാണ്ട് ചെയ്തു

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ജയിലില്‍ റിമാണ്ട് ചെയ്ത.രണ്ടാമതും വൈദ്യ പരിശോധന നടത്തിയ ശേഷമാണ് രഞ്ജിത്തിനെ എറണാകുളം സബ് ജയിലില്‍ പ്രവേശിപ്പിച്ചത്. തൃപ്പൂണിത്തുറയിൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. ജയിലില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത് മൂന്നാമത്തെ പീഡന കേസാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി…

Read More

യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ

കൊച്ചി:യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത്ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ തുടരുന്നു. അറസ്റ്റിന് പിന്നാലെ രാത്രി വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഹൃദ്രോഗ വിദഗ്ധൻ പരിശോധിച്ചതിന് പിന്നാലെ ന്യൂറോ വിദഗ്ധന്റെ സേവനവും തേടിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ സിടി സ്കാൻ നടത്താനും ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നിലവിൽ ശ്രമിക്കുന്നത്. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ…

Read More

എഫ്സിആർഎ ബില്ല്; എംപിമാർ ദില്ലിയിലേക്ക്

ദില്ലി: എഫ്സിആർഎ ബില്ലിൻമേൽ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ദില്ലിയിലേക്ക. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംകെ രാഘവൻ, കെ. രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടിരുന്നു. ബില്ല് നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് കേന്ദ്ര നീക്കം. ലോക്‌സഭയുടെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആശങ്കകൾ ഉണ്ടാകുമ്പോൾ അതു തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്ക്…

Read More