കൊച്ചിയിൽ ഹൈടെക് ലഹരി വേട്ട; പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിൽ
കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പോലീസിന്റെ മിന്നൽ പരിശോധനയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിലായ ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഏവിയേഷൻ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന എട്ടുപേരാണ് പോലീസിന്റെ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ റെയ്ഡിൽ കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. പിടിയിലായവരിൽ യുവതികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവന്റ്…

