AI girlfriend

മിഡിൽ ഈസ്റ്റിലുടനീളം യുഎസ് സൈനികരെ പാർപ്പിക്കുന്ന ഹോട്ടലുകൾ ലക്ഷ്യങ്ങ ളാണെന്ന് ഇറാൻ സൈന്യo

ടെഹ്റാൻ :യു.എസ് സൈന്യം താമസിക്കുന്ന  ഗൾഫിലെ ഹോട്ടലുകൾ അമേരിക്കൻ കേന്ദ്രമായി കണക്കാക്കി അക്രമ നടത്തുമെന്ന് ഇറാൻ .യു.എസ് താവളങ്ങൾക്ക് നാശനഷ്ടം വന്നതിനെ തുടർന്ന് ഹോട്ടലുകളിലേക്ക് മാറിയ യു.എസ് സേനാംഗങ്ങൾക്ക് ഇറാൻ്റെ താക്കീത്. യുഎസിനും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ, പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുള്ള അമേരിക്കക്കാർ ഇനി സുരക്ഷിതരായിരിക്കില്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷം, മിഡിൽ ഈസ്റ്റിലുടനീളം യുഎസ് സൈനികരെ പാർപ്പിക്കുന്ന ഹോട്ടലുകൾ ലക്ഷ്യങ്ങളാണെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി എല്ലാ അമേരിക്കക്കാരും (സൈന്യവും) ഒരു ഹോട്ടലിൽ കയറുമ്പോൾ, ഞങ്ങളുടെ കാഴ്ചപ്പാടിൽ ആ…

Read More

കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന് വോട്ടർ പട്ടികയിൽ പേരില്ല.

കൽക്കത്ത: കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന് വോട്ടർ പട്ടികയിൽ പേരില്ല അപേക്ഷ സമർപ്പിച്ച രശീതി കൈപ്പറ്റാത്തതിനാൽ ഈ ന്യായാധിപന് അപ്പീൽപോകാൻ കഴിയില്ലന്നും അധികാരികൾ പറഞ്ഞു. കൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സഹിദുള്ളയുടെ മുൻഷിയുടെ പേരാണ് ആസൂത്രിതമായി വെട്ടി മാറ്റിയത് പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ നിന്ന് ഈ മുൻ ജസ്റ്റീസിന്റെ പേര് ആളെ ‘കണ്ടെത്തിയില്ല’ (not found) എന്ന് രേഖപ്പെടുത്തിയാണ് ഒഴിവാക്കിയത്. ബൂത്ത് ലെവൽ ഓഫീസർക്ക് രണ്ട്…

Read More

ഷാർജയിൽ യുവാവിൻറ കൊലപാതകം; കൊടുവള്ളി സ്വദേശി പിടിയിൽ.

കോഴിക്കോട്: ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ മുത്തീനയിലെ കഫ്റ്റീരിയയിലെ ഡെലിവെറി ബോയ് ആണ് നിഷാദ്. പ്രതിയായ ഷമീര്‍ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്….

Read More

ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; എന്ത് നടപടിയെടുത്തു? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയെടുത്തു എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ട് മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന് കോടതി ചോദിച്ചു. അതേസമയം വിദ്വേഷ പരാമര്‍ശത്തില്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു….

Read More

പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി കുറച്ച് കേന്ദ്രം .

ന്യൂഡൽഹി :പശ്ചിമേഷ്യൻ സംഘർഷം കാരണം ലോക വിപണിയിൽ ക്രൂഡ് ഓയൽ വിലകുതിച്ചുയരുന്നതിനിടെ ഇന്ധന വില വർധനവ് പിടിച്ചു നിർത്താൻ രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയു ഡീസലിൻ്റെയും എക്സൈസ നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം…

Read More

ജമാഅത്തെ ഇസ്‌ലാമി പറഞ്ഞിട്ട് മുനീറിന് സീറ്റ് കൊടുത്തില്ല എളമരം കരീം, – അവർ വിചാരിച്ചാൽ എന്നെ മാറ്റി നിർത്താൻ കഴിയില്ല;എളമരം കരീമിനെതിരെ എം.കെ മുനീർ.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി എതിർത്തത് കൊണ്ടാണ് മുനീറിന് സീറ്റ് ലഭിക്കാതിരുന്നതെന്ന എളമരം കരീമിന്റെ പ്രസ്താവനക്കെതിരെ എം.കെ മുനീർ. ആരെങ്കിലും പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീ​ഗ് എന്ന് അദ്ദേഹം പറഞ്ഞു. എളമരം കരീമിന്റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റി നിർത്താൻ കഴിയില്ല. ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുടെ പിടിയിൽ അല്ല. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനർഥികളെ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ല. അവർക്ക് ആരെയും പിന്തുണക്കാമെന്നും മുനീർ….

Read More

കുറ്റിക്കാട്ടൂർ എളമ്പിലാശ്ശേരി സൈനബ ഹജ്ജുമ്മ നിര്യാതയായി.

കുറ്റിക്കാട്ടൂർ: എളമ്പിലാശ്ശേരി പരേതനായ മുഹമ്മദ്ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ 82 . നിര്യാതയായി മക്കൾ: ‘കോയഹാജി,മൊയ്ദീൻ കോയ, കബീർ;ബഷീർ,ഗഫൂർ. റംല, റസിയ, റഷീദ മരുമക്കൾ: ഹസ്സൻകോയ സിദ്ദീഖ്, ഷമീർ ആയിശബി , സൽമ, ജുനൈദ , സാജിത , അമീറ മയ്യത്ത് നിസ്‌ക്കാരം ഇന്ന് ( വെ ള്ളി) വൈകീട്ട് 7 ന് ചാലിയറക്കൽ താഴം പള്ളിയിൽ. 7.15 ന് കണിയാത്ത് ജുമ മസ്ജിദിലും

Read More

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കാ​സ​ർ​കോ​ട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമ നടത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ എമിലി സ്വദേശിയും നിലവിൽ ബദൂർ ഷേണിയിൽ താമസക്കാരനുമായ അതുലിനെയാണ് (22) പോലീസ് പിടികൂടിയത്. 24ന് ​വൈ​കീ​ട്ട് 3.50ഓ​ടെ പു​ത്തി​ഗെ​യി​ലെ മ​ര​ക്കാ​ട് മു​ഗു റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി, താ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​ർ​ത്തി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​മ്പ​ള സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​നീ​ത്, അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ…

Read More

സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ ചേർന്നു.

മലപ്പുറം: പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‍ലിം ലീഗിൽ ചേർന്നു.പാണക്കാട് എത്തിയാണ് അംഗത്വം എടുത്തത്. ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയിൽ താൽപര്യം നിലനിർത്തുന്നതിൽ ഹരിഗോവിന്ദൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 14 വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള 50ൽ പരം…

Read More

വന്ദേഭാരതിൽ തൈരിൽ പുഴു, 60 ലക്ഷം പിഴയിട്ട് റെയിൽവേ.

ന്യൂഡൽഹി :വന്ദേഭാരത് എക്സ്‌പ്രസിൽ പുഴുവരിച്ച തൈര് വിളമ്പിയ ഐ.ആർ.സി.ടി.സിക്ക പത്തുലക്ഷവും ഭക്ഷണമെത്തിച്ച കരാർക്കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ട് റെയിൽവേ. 15ന് ബീഹാർ തലസ്ഥാനമായ പാട്‌നയിൽ നിന്ന് ജാംഷഡ്‌പൂരിലെ ടാറ്റാ നഗറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. കരാറുകാരനെ പുറത്താക്കിയെന്നും റെയിൽവേ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് റെയിൽവേ നടപടി. 21896-ാം നമ്പർ പാട്‌ന- ടാറ്റാനഗർ വന്ദേഭാരത് എക്‌സ്‌പ്രസിൽ അത്താഴത്തിനൊപ്പം വിളമ്പിയ തൈരിലാണ് പുഴുവിനെ കണ്ടത്. യാത്രക്കാരൻ ജീവനക്കാരോട് പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൈരിലെ പുഴുവിനെ…

Read More