AI girlfriend

കുടിശ്ശികയായ ഗതാഗതനിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർക്കാൻ വാഹന ഉടമകൾക്ക് അവസരം.

തിരുവനന്തപുരം:കുടിശ്ശികയായ ഗതാഗതനിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർക്കാൻ വാഹന ഉടമകൾക്ക് അവസരം മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച ആംനസ്റ്റി പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതോടെയാണിത്.2026 നവംബർ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ അവസരം ലഭിക്കുകയുള്ളു.മാർച്ച് 31-ന് മുൻപ് ചുമത്തിയതും കോടതി നടപടികൾക്കായി കൈമാറാത്തതുമായ ഇ-ചലാനുകൾക്കാണ് ആനുകൂല്യം ലഭിക്കുക. മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 1,00,22,255 ചലാനുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഇവയിലായി 907.74 കോടി രൂപയാണ് പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്.കുടിശ്ശികയുടെ പകുതി തുക ഒഴിവാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 450 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെങ്കിലും വലിയ കുടിശ്ശിക സംഖ്യ വേഗം പിരിച്ചെടുക്കുകയാണ് ലക്ഷ്യം.

രാജ്യത്തുടനീളം ഇ ചെലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശിക ഉയർന്നതോടെ കടുത്ത നടപടി ആരംഭിച്ചു.റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും പിഴ അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീം കോടതി തന്നെ നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകിയിരിക്കുകയാണ്. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം ‘പരിവാഹൻ’ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ ചേർക്കും. കൂടാതെ, കുടിശിക തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *