admin@10vision

സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽ

തൃശൂർ: സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽഹിമാലയത്തിലേക്ക് സൈക്കിളില്‍ യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്‌റഫ് ന് 43 വയസ്സായിരുന്നു. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. സംഭവസ്ഥലത്തെത്തി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2017ലെ ഒരു ബൈക്കപകടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പാദം. തുന്നിച്ചേര്‍ത്ത വേദനയുമായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നിനുപുറകെ അപകടങ്ങള്‍ ഓരോന്നായി അഷ്‌റഫിനെ…

Read More

കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍.

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി…

Read More

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് നിഗമനം.

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി വാണിയമ്പലം തൊടിക്കപ്പാലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഈ പ്രദേശത്ത് എത്തിയതെന്നും ട്രെയിൻ വന്നപ്പോൾ ട്രാക്കിന്റെ ഇരുഭാഗത്തേക്കും മാറിയതായും കസ്റ്റഡിയിലുള്ള സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് കുട്ടിയെ കാണായതായത്. ഇന്നലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂളിലെ എസ്എംസി ചെയർമാൻ സജു പറഞ്ഞു. വൈകുന്നേരം…

Read More

ഒരിക്കൽ ആമഹത്യയെ ക്കുറിച്ച് ചിന്തിച്ചു, തെറാപ്പിസ്റ്റിന്റെ സഹായത്തോ ടെയുളള ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് പാർവതി .

മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചിന്തിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സിനിമാതാരങ്ങളടക്കം നിരവധി പേർ മാനസികാരോഗ്യത്തെ കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാനസികാരോഗ്യത്തെ കുറിച്ചും തെറാപ്പി സെഷനുകളെ കുറിച്ചും പാർവതി തിരുവോത്ത് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ട് മുൻവിധികളില്ലാതെ തന്നെ കേൾക്കുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ അമേരിക്കയിൽ നിന്നുള്ള തെറാപ്പിസ്റ്റുകളാണ് തനിക്കുണ്ടായിരുന്നതെന്നും പാർവതി പറയുന്നു. 2021-ൽ ആത്മഹത്യാ പ്രവണതകൾ…

Read More

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പൊലീസ് പിടിയില

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ്. ഉച്ചയ്ക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. അതിനിടെ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. വീടിന്‍റെ ഗ്രില്ല് തകർത്താണ് കവർച്ച.കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Read More

ബൈക്ക് മരത്തിലിടിച്ച് അപകടം; ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ : മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

Read More

മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ.

ജയ്പ്പൂര്‍: മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിലെ മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ‘ഞാന്‍ കളക്ടറുടെ ഓഫീസില്‍ പോവും അവിടെ വച്ച് ആത്മഹത്യ…

Read More

ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ  ചേർത്തുപിടിക്കാൻ നാടിനെ ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം ആഘോഷിച്ചു.

കുറ്റിക്കാട്ടൂർ : ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ  ചേർത്തുപിടിക്കാൻ നാടിനെ ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം ആഘോഷിച്ചു കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച ജനകീയ ബോധവത്കരണ റാലി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ ഫ്ലാഗ് ഓഫ് ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ .ടി. ജയശ്രീ, കെ.ടി മിനി , എൻ. പുഷ്പലത, ഉഷ അമ്പടത്ത്, സുധ രബീഷ് , കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി അധ്യാപകരായ രഞ്ജിത്, രൂപേഷ് , സാലിമ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു….

Read More

വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു.

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിൽ എങ്ങനെ സത്യപ്രതിജ്ഞ നടത്താനാകുമെന്നും സത്യപ്രതിജ്ഞാ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേരള ഹൈക്കോടതി കൌൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവും സിപിഎം കൗൺസിലറുമായ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. അതേസമയം…

Read More

ട്രെയിനിന്റെ അടിയിൽപെട്ടയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു; അപകടം പാളം കുറുകെ കടക്കുന്നതിനിടെ..

കൊയിലാണ്ടി :പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനടിയിൽ പെട്ട വയോധികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിക്കോടി മഠത്തിൽ രാമചന്ദ്രൻ (67) ആണ് ഇന്നലെ വൈകിട്ട് 6.10ന് കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ പാലക്കാട് – കണ്ണൂർ 6031 ട്രെയിനിന്റെ എൻജിന് അടിയിൽ പെട്ടത്. അതേസമയം രണ്ടാം പ്ലാറ്റ്ഫോമിലൂടെ മംഗളൂരു– തിരുവനന്തപുരം ട്രെയിനും എത്തിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം.ജാഹിറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്റ്റേഷനിലെത്തി….

Read More