AI girlfriend

മരണത്തിൽ ദുരൂഹത ?ആലുവയിൽ യുവതി തൂങ്ങിമരിച്ചു.

യുവതിയെ ആലുവയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി   കൊച്ചി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ താമസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി ഗ്രീഷ്മ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ആലുവ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണത്തിൽ അസ്വഭാവികതയുണ്ടോയെന്നടക്കമുള്ള കാര്യം പൊലീസ് അന്വേഷിക്കും. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ…

Read More

മിഥുൻ്റെ മൃത ദേഹം ഉച്ചക്ക് 12 മണിക്ക് സ്കൂളിൽ പൊതു ദർശനത്തിന് വെക്കും.

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള അമ്മ സുജ  ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ…

Read More

ചെങ്കടലിൽ കപ്പൽ അക്രമണം;കായംകുളം സ്വദേശി അനിൽകുമാർ സുരക്ഷിതൻ.

ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആര്‍. അനില്‍കുമാര്‍ കുടുംബത്തെ ഫോണിൽ വിളിച്ചു.താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു.എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞു.യെമന്‍ സൈന്യത്തിന്‍റെ പിടിയിലാണ് അനില്‍ എന്നാണ് സൂചന.ഈ മാസം പത്തിനാണ് ചെങ്കടലില്‍ ഹൂതികള്‍ ചരക്ക് കപ്പൽ ആക്രമിച്ചത്. “ബന്ദിയാക്കിയവരിൽ അനിൽകുമാർ ഉണ്ടെന്നാണ് കുടുംബം പറഞ്ഞിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്‍റെ ഭാര്യ…

Read More

ഇടുക്കിയില്‍ സഹപാഠിയുടെ രക്ഷിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് വിദ്യാര്‍ത്ഥി

ഇടുക്കി: ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് വിദ്യാര്‍ത്ഥി. പത്ത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ അടിക്കുമ്പോൾ മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു. സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്ലസ് വണ്‍ പ്ലസ് ടു…

Read More

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

പുവ്വാട്ട് പറമ്പ് – പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് രവികുമാർ പനോളി ചടങ്ങ് ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് വി.എം.അഹമദ് കായലം അദ്ധ്യക്ഷത വഹിച്ചു. സി.യം.സദാശിവൻ, എൻ.അബൂബക്കർ , കെ.രാധാകൃഷ്ണൻ , ഇ. രാമചന്ദ്രൻ ,ആർ.വി.വിജയൻ , സതീഷ് പെരിങ്ങൊളം, ശബരി മുണ്ടക്കൽ, വിനോദ് എളവന, വിനോദ് കളത്തിങ്ങൽ, എ.നാസർഖാൻ, എ.പി….

Read More

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു……

കൊല്ലം: ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യതി കമ്പികൾ താഴ്ന്നു നിൽക്കാൻ…

Read More

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി.

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നുവെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാന്‍ ഇടയാവരുത്. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍…

Read More

ഫലസ്തീൻ ആക്ടിവിസ്റ്റ് ജോർജ്ജ് ഇബ്രാഹിമിന് മോചനം40 വർഷം ഫ്രാന്‍സില്‍ തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഉത്തരവ്.

പാരീസ്: ഫ്രാന്‍സില്‍ നാല്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ അനുകൂല ലെബനീസ് ആക്ടിവിസ്റ്റ് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഫ്രഞ്ച് കോടതി. 74 കാരനായ അബ്ദുല്ലയെ മോചിപ്പിക്കാമെന്ന് പാരീസ് അപ്പീല്‍ കോടതി ഇന്നലെ (വ്യാഴം) വിധിച്ചു. മരോണൈറ്റ് ക്രിസ്ത്യാനിയാണ് അബ്ദുല്ല. ജൂലൈ 25 ന് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ല ജയില്‍ മോചിതാകാനാകും. ഇനി ഒരിക്കലും ഫ്രാന്‍സിലേക്ക് തിരിച്ച് വരരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തിന്റെ മോചനമെന്നും ലെബനനിലേക്ക് നാടുകടത്തുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 1982ല്‍ പാരീസില്‍ വെച്ച്…

Read More

ബുദ്ധസന്യാസിമാരെ വലയിൽ വീഴ്ത്തി യുവതി നേടിയത് 102 കോടി.

ബാങ്കോക്ക് ∙ ബുദ്ധ സന്യാസിമാരെ ലൈംഗിക ബന്ധത്തിലേക്ക് ആകർഷിച്ച് ബന്ധം സ്ഥാപിച്ച ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ സമ്പാദിച്ച യുവതി അറസ്റ്റിൽ. കഴിഞ്ഞ 3 വർഷത്തിനിടെ ഇതിലൂടെ 102 കോടി രൂപയാണ് (385 മില്യൺ ബാഹ്ത്) വിലാവൻ എംസാവത് എന്ന യുവതി സമ്പാദിച്ചത്. ഇവരുട പക്കൽ ബുദ്ധ സന്യാസിമാർക്കൊപ്പമുള്ള എൺപതിനാരിത്തോളം നഗ്ന ചിത്രങ്ങളും വിഡിയോകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും സന്യാസത്തിൽ നിന്ന് പുറത്താക്കി. ബാങ്കോക്കിനു വടക്കുള്ള…

Read More

നിമിഷപ്രിയ യുടെ മോചനം ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണം സുപ്രീം കോടതി.

ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായുള്ള പ്രതിനിധി സംഘത്തിൻ്റെ യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കൗൺസിലിൻ്റെ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാരിനോട് സൂപ്രീംകോടതി നിർദേശിച്ചു. വധശിഷ എപ്പോഴേക്കാണ് മറ്റിയതെന്ന് കോടതി ആരാഞ്ഞു….

Read More